ആഗ്ര കഴിഞ്ഞപ്പോള്‍ തന്നെ ഒരു തരം ആധിയായിരുന്നു. നാടറിയില്ല. നാട്ടുകാരെ അറിയില്ല ഭാഷ അറിയില്ല. എങ്കിലും ഒരു പുതിയ നാടിനെയും പുതിയ സംസ്കാരത്തെയും പരിചയപ്പെടാമല്ലൊ എന്നുള്ള ഒരു സന്തോഷം എന്റെ മനസ്സില്‍ തിര തല്ലിയിരുന്നു. അതിനൊക്കെ പുറമെ, ഒരു നല്ല ജോലിയല്ലെ രഘു എനിക്ക് വാങ്ങിച്ചു തരാമെന്നു പറഞ്ഞത് അതും ഞാനേറെ സ്നേഹിക്കുന്ന നമ്മുടെ ഇന്ത്യാ മഹാരാജ്യത്തിന്റെ തലസ്ഥാന നഗരിയായ ദില്ലിയില്‍. ടിവിയില്‍ മാത്രം കണ്ട് പരിചയിച്ച നമ്മുടെ പാറ്ലിമെന്റ് മന്ദിരവും. കുതബ് മിനാരും നേരിട്ട് കാണണം, ഒരു പാട് കറങ്ങണം. ദില്ലി എന്ന മെട്രോപൊളിറ്റന്‍ സിറ്റിയിലെ ജീവിതം അടിച്ചുപൊളിക്കണം.
ഇതിനെല്ലാമുള്ള ഭാഗ്യം കിട്ടിയത് അന്നു ഞാന്‍ കോഴിക്കോട് ബീച്ചിലിരിക്കുംബോള്‍ കണ്ട സ്കൂളിലെ എന്റെ സീനിയറായിരുന്ന രഘുവാണ്, എന്നെ കണ്ടതും അവന്‍ ചോതിച്ചു, ഹെലൊ, നീ ഇപ്പോള്‍ എവിടെയാണ്? എന്താ ചെയ്യുന്നത്, ഞാന്‍ പറഞ്ഞു, ഞാന്‍ ഇപ്പോള്‍ MBA കഴിഞ്ഞിരിക്കുകയാണ്, Campus interview വില്‍ ഒരു പ്രമുഖ ബാങ്കിന്റെ General Insurance Devision ഇല്‍ Unit Manager ആയി Placement കിട്ടിയിട്ടുണ്ട്, അടുത്തമാസം ഒന്നാം തീയതി join ചെയ്യണം. അതായത് ഒരു മാസം കൂടെയുണ്ട്. അപ്പോള്‍ രഘു പറഞ്ഞു, Very Good man, anyhow how much they are offering?, ഞാന്‍ പറഞ്ഞു, തുടക്കത്തി 20 ആണ്‍, പ്രൊബേഷന്‍ കഴിഞ്ഞാല്‍ performance ഇന്റെ അടിസ്ഥാനത്തില്‍ കൂട്ടിത്തരും. Ho, that’s cool, very nice, anyway, can I have your mobile number, I will give a ring later,
ഞ്നാനെന്റെ നംബറ് കൊടുത്തിട്ട് ചോദിച്ചു, നീ എവിടെയാ ഇപ്പോള്‍ ഇവിടെ കാണാറെയില്ലല്ലൊ, അവന്‍ പറഞ്ഞു, ഇപ്പോള്‍ ഡെല്‍ഹിയില്‍ ഒരു multinational Company ഇല്‍ ജോലി ചെയ്യുന്നു, അതും പറഞ്ഞ് അവന്‍ എന്നെ പിന്നീട് വിളിക്കാമെന്നും പറഞ്ഞ് ദൂരെക്കു മറഞ്ഞു.
രണ്ട് ദിവസങ്ങള്‍ക്ക് ശേഷം എന്നെ അവന്‍ വിളിച്ചു, എന്നിട്ടു ചോദിച്ചു, നിനക്ക് ഡെല്‍ഹിയില്‍ ജോലിചെയ്യാന്‍ താല്പര്യം ഉണ്ടോ എന്ന്, ഞാന്‍ പറഞ്ഞു, 100 വട്ടം താല്പര്യം, കാരണം, ഒരു മെട്രൊ പൊളിറ്റന്‍ സിറ്റിയിലെ ജീവിതം എന്റെ ഒരു സ്വപ്നമായിരുന്നു. അവന്‍ പറഞ്ഞു എന്റെ ബോസ് ഇന്നലെ വിളിച്ചിരുന്നു, ഒരു vacancy ഉണ്ട് MBA വേണം, ശംബളം ഒരു 50000 ഉണ്ടാവും തുടക്കത്തില്‍, എനിക്കാദ്യം ഓറ്മ വന്നത് നിന്റെ പേരാണ്, നീ റെഡിയാണെല്‍ നമുക്ക് മറ്റന്നാള്‍ യാത്ര തിരിക്കേണ്ടിവരും, എന്റെ ഉമ്മാക്ക് തീരെ ഇഷ്ടമായില്ലെങ്കിലും, എന്റെ ഭാവിയുടെ കാര്യം ആലോചിച്ച് സമ്മതിച്ചു, അതിനൊക്കെ പുറമെ ഞാന്‍ കഴിഞ്ഞ മാസം വാങ്ങിച്ച എന്റെ ബൈക്, ഓടിച്ചിട്ട് മതിയായില്ല. അതു ഷെഡ്ഡില്‍ കയറ്റിവെച്ച് ഞാന്‍ യാത്രയായി…അങ്ങ് തലസ്ഥാനത്തേക്ക്.
ഡല്‍ഹിയില് റെയില് വെ സ്റ്റേഷനില്‍ ഞങ്ങളെ വിളിക്കാന്‍ വന്നത് രഘുവിന്റെ സുഹ്രുത്തുക്കള്‍ ആയിരുന്നു, എല്ലാവരും സൂട്ടും കോട്ടും ടൈയും ഒക്കെ കെട്ടിയിട്ട്, എല്ലാവരും രഘുവിന്റെ അതെ കംബനിയില്‍ ജോലിചെയ്യുന്നവര്‍, പലരും ഒരു ലക്ഷത്തിനു മുകളില്‍ ശംബളം വാങ്ങുന്നവര്‍. ഞാനൊരു ഭാഗ്യവാന്‍ തന്നെ, നല്ല ഒരു ജീവിതം കിട്ടിയില്ലെ. എനിക്ക് രഘുവിനോടുള്ള നന്ദി എങ്ങിനെ പറഞ്ഞറിയിക്കും,
എന്നെ കൊണ്ടുപോയത് രഘുവിനെ ഫ്ലാറ്റിലേക്കാണ്, അവിടെ ഇവര്‍ സുഹ്രുത്ത്ക്കളെല്ലാവരും ഒരുമിച്ച് താമസിക്കുന്നു. ഒരു 15 പെരു കാണും, എല്ലാവരും ഒരേ കംബനിയില്‍ ജോലി ചെയ്യുന്നവര്‍.
ഞാന്‍ company accomadation ആണെന്നാണ് ആദ്യം വിചാരിച്ചിരുന്നത്. പിന്നീടെനിക്കു മനസ്സിലായി ഇത് ഇവര് വാടക്ക്ക് എടുത്തതാണെന്ന്. പക്ഷെ എല്ലാവരും നന്നായി അടിച്ചു പൊളിക്കുന്നുണ്ട്.
ആദ്യത്തെ രണ്ട് ദിവസം, ഞാന്‍ റൂമില്‍ മാത്രമായിരുന്ന്, രഘു എന്നോട് പറഞ്ഞു, നിന്റെ സമയം ആയിട്ടില്ല അത് അറിഞ്ഞാല്‍ നീ വന്നാല്‍ മതി, interview ചെയ്തിട്ടെ അവര്‍ Select ചെയ്യുകയുള്ളൂ. അതുകൊണ്ട് intervew വില്‍ നന്നായി പെര്‍ഫോം ചെയ്യണം. എങ്ങിനെയെങ്കിലും ഈ ജൊലി നേടിയെടുക്കണം എന്നതായിരുന്നു എന്റെ ചിന്ത. അതിനു വേണ്ടി ഞാന്‍ ദൈവത്തിനോട് പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. അന്നു വൈകുന്നേരം തന്നെ രഘു എന്നോട് വന്നു പറഞ്ഞു, മോനെ നാളെയാണ് നിന്റെ Intervew വേഗം റെഡിയായിക്കോ, അങ്ങിനെ, നാളത്തെ Intervew വിനായി ഞാന്‍ കാത്തിരുന്നു. ശരിക്കും ഉറങ്ങിയിട്ടില്ല എന്നു വേണമെങ്കില്‍ പറയാം..
കാലത്ത് ഞാനും രഘുവും ഒരുമിച്ചായിരുന്നു ഓഫീസിലേക്ക് പോയത്. പോവുംബോള്‍ അവന്‍ എന്നെ ഉപദേഷിക്കുന്നുണ്ടായിരുന്നു. ഈ ജോലി നീ നേടിയെടുക്കണം, നിന്റെ ജീവിതത്തിലെ ഒരു അവസരമാണ്. ഒരിക്കലും പാഴാക്കരുത്, നിനക്കു ജീവിതത്തില്‍ വിജയിക്കാനുള്ള അവസരമാണ് കൈ വന്നിരിക്കുന്നത് എന്നെല്ലാം. ഞാന്‍ വിചാരിച്ചു, രഘുവിനെ പോലെ ഒരു സുഹ്രുത്തിനെ കിട്ടിയത് ഒരു ഭാഗ്യമാണ്. അധികമാറ്ക്കും കിട്ടാത്ത ഒരു ഭാഗ്യം.
അങ്ങിനെ ക്രിത്യം 9 മണിക്കു തന്നെ ഞങ്ങള്‍ ഓഫീസിലെത്തി. ഒഫീസു ഞാന്‍ വിചാരിച്ച പോലെ തന്നെ, വംബന്‍ സെറ്റപ്പ്, 2 കിടിലന്‍ റിസപ്ഷനിസ്റ്റ്. അവരെ കണ്ടപ്പോള്‍ തന്നെ ജോലി വാങ്ങിച്ചെ ഞാന്‍ പോവൂ എന്ന് തീരുമാനിച്ചു. അവിടെ റിപ്പോര്‍ട് ചെതതിന് ശേഷം എന്നെ ഒരു ഹാളിലോട്ടയച്ചു, ഈശ്വരാ..ത്രിശൂറ് പൂരത്തിനു പോയ ജനം, അങ്ങോട്ടുമിങ്ങോട്ടും എന്തൊക്കെയോ ചറ്ച്ച ചെയ്യുന്നു. അപ്പുറത്തെ Smoking Corner ഇല്‍ ഒരുപാട് പേര്‍ Smoke ചെയ്യുന്നു. ഞാന്‍ രഘുവിനോട് ചോദിച്ചു, എന്താ രഘൂ ഇത്, ഇത്ര ജനം. അവന്‍ പറഞ്ഞ് ഇതൊക്കെ കസ്റ്റ്മെഴ്സ് ആണ്, നീ അതൊന്നും നോക്കണ്ട ചെയ്യാന്‍ നോക്ക് എന്നു പറഞ്ഞ് അവന്‍ ഒരു ക്യാബിനിലോട്ട് കയറിപ്പോയി. കുറച്ചു കഴിഞ്ഞ് അവന്‍ തിരിച്ച് വന്നു പറഞ്ഞു, നിന്റെ intervew ആ കാണുന്ന ക്യാബിനിലാണ്, അവിടേക്കു പോയിക്കോളൂ.
ഞാന്‍ പടച്ചോനെയും വിചാരിച്ച് ആ ക്യാബിനിലോട്ട് വലത്കാല്‍ വച്ച് കയറി, ഉള്ളില്‍ സ്യുട്ടും കോട്ടും ധരിച്ച ഹിന്ദിക്കാരനാണ് intervew ചെയ്യാന്‍. ഹെലൊ, please tell me about your self,
ഞാന്‍ എന്നെക്കുറിച്ചെല്ലാം പറഞ്ഞു. അതിനു ശേഷം പുള്ളി ചോദിച്ചു ജീവിതത്തില്‍ എന്താവാനാണ് മോഹം, പ്രത്യകിച്ച് വലിയ മോഹമൊന്നുമില്ലാത്തത് കൊണ്ട് ഞാന്‍ എങ്ങ്നെയെങ്കിലും, ആരെയും ബുദ്ദിമുട്ടിക്കാതെ ജീവിച്ച് പോവണമെന്നു പറഞ്ഞു. അതു കേട്ടയുടനെ പുള്ളി പൊട്ടിച്ചിരിച്ച് കൊണ്ട് പറഞ്ഞു, പണമില്ലാതെ ഒന്നും സാധ്യമല്ല, ഞാന്‍ മാസം 2000 രൂപ ശംബളം വാങ്ങിക്കുന്ന ഒരു ജീവനക്കാരനായിരുന്നു, ഇപ്പോള്‍ എന്റെ വരുമാനം മാസം 3 ലക്ഷത്തോളം രൂപ, ഞാനത് ആസ്വദിക്കുന്നു..ജീവിക്കുന്നു….
ഹൊ,,,ഞാനും വിചാരിച്ചു പണം വേണം..ഇല്ലെങ്കില്‍ എന്ത് ജീവിതം…ഞാന്‍ പറഞ്ഞു,,എനിക്കും പണം വേണം, ലോകത്തിലെ ഏറ്റവും വലിയ പണക്കാരനാവണം, അതാണെന്റെ മോഹം..
Good, Now you are on Track, അയാള്‍ പറഞ്ഞു തുടങ്ങി. ഒരു മെഡിക്കേറ്റഡ് ബെഡ് ആണ്‍ ഞാന്‍ വില്‍കേണ്ടത്. അതും പുതിയ ആളുകളെ കംബനിയില്‍ ജോലിയാക്കിയിട്ട് വേണം വില്‍കാന്‍. ഒരു മാസം 2 പേരെ ജോയിന്‍ ചെയ്യിച്ചാല്‍ എനിക്ക് 50000 രൂപ കിട്ടും, അവരു 2 പേരെ വെച്ച് ചേറ്ത്താല്‍ അവറ്ക്ക് 50000 രൂപയും, എനിക്ക് 25000 രൂപയും കിട്ടും. ഹൊ….പണക്കാരനാവാന്‍ ഇതിലപ്പുറം എന്ത് വേണം, ഞാന്‍ പറഞ്ഞു, ഞാന്‍ റെഡി, എപ്പോള്‍ ജോയിന്‍ ചെയ്യണം?, എപ്പോള്‍ നിന്റെ ഡിഡി റെഡിയാവുന്നൊ, അന്നു നിനക്കു ജോയിന്‍ ചെയ്യാം, ഞാന്‍ ചോദിച്ചു, ഡി ഡി ? എന്തു ഡിഡി?
അദ്ദെഹം പറഞ്ഞു, നിനക്കു ഈ കംബനിയില്‍ ജോയിന്‍ ചെയ്യണമെങ്കില്‍, നീ ഒരു ലക്ഷം രൂപ കെട്ടിവെക്കണം. എങ്കിലെ ഈ ജോലി കിട്ടുകയുള്ളൂ.
പിറ്റേന്ന് ഹോളിയായിരുന്നു. ജീവിതത്തില്‍ ആദ്യമായാണ് ഞാന്‍ ഒരു ഹോളിക്കു കൂടുന്നത്, വഴിയിലൊന്നും ഇറങ്ങാന്‍ പറ്റുന്നില്ല, കുട്ടികളും മുതിറ്ന്നവരും, കളര്‍ കളര്‍ന്ന വെള്ളം പരസ്പരം ദേഹത്തെക്കൊഴിക്കുന്നു, കടകളൊക്കെ അടഞ്ഞു കിടക്കുന്നു, റൂമില്‍ പാചകം ചെയ്യാത്തത് കൊണ്ട് ഞങള്‍ രാവിലത്തെ ഭക്ഷണം കഴിച്ചിട്ടുമില്ല. ഞ്ങ്ങള്‍ 15 പേരും ഒരു റസ്റ്റോറണ്ട് അന്വേഷിച്ച് നടക്കാന്‍ തുടങ്ങി, പെട്ടന്നു ഒരു കുട്ടി വന്ന് ഞങങളുടെ ദേഹത്തേക്കു കളറ് വെള്ളം തളിക്കാന്‍ തുടങ്ങി, എന്തായാലും നനഞ്ഞതല്ലെ, ഞങ്ങള്‍ കുളിക്കാന്‍ തീരുമാനിച്ചു. ഞങ്ങള്‍ അറ്മാധിക്കന്‍ തുടങ്ങി, വഴിയില്‍ കാണുന്നവരെയൊക്കെ വെള്ളം തളിക്കാന്‍ തുടങ്ങി, കുറച്ച് നടന്ന് കഴിഞ്ഞപ്പോള്‍ ഒരു ചെറിയ കട കണ്ട്, അവിടെ ഹോളി പ്രമാണിച്ച് എല്ലാവറ്ക്കും പാല് വിതരണം ചെയ്യുന്ന്, പിന്നെ ബിസ്കറ്റും, അതു കണ്ടപാടെ എല്ലാവരും, പാലും ബിസ്കറ്റും കഴിക്കാന്‍ തുടങ്ങി, ഓസിക്കല്ലെ, ഓയിന്റ്മെന്റും കഴിക്കുന്ന ടീ്മാ……
എന്തു പറയാനാ..എനിക്കു മാത്രം ബിസ്കറ്റ് മാത്രമെ കിട്ടിയിട്ടുള്ളൂ..പാലു കിട്ടിയില്ല. കാരണം, എല്ലാവരും 4ഉം 5ഉം ക്ലാസ്സ് കുടിച്ചപ്പൊഴെക്കും സാധനം തീറ്ന്നു..കുറച്ച് വെള്ളാം കുടിച്ച് ഞാന്‍ താല്‍കാലിക വിശപ്പു മാറ്റി, ഒരു 10 മിനുറ്റ് കഴിഞ്നപ്പോള്‍ എല്ലാവരും ചിരിക്കാന്‍ തുടങ്ങി, ഹൊ ഒടുക്കത്തെ കൊലച്ചിരി…….പിന്നെ ഒരു 5 മിനുറ്റ് കഴിഞപ്പോള്‍ എല്ലാവരും കരയാന്‍ തുടങ്ങി…
എനിക്കൊന്നും മനസ്സിലായില്ല…..ഇവറ് അഭിനയിക്കുകയാണൊ, അതൊ, ഇത് ഹോളിയുടെ ഭാഗമാണൊ, അവറ് വീണ്ടും പൊട്ടിച്ചിരിക്കാന്‍ തുടങ്ങി, പക്ഷെ എനിക്കു മാത്രം ഒരു കുഴപ്പവുമില്ല. ഞാന്‍ ആ കടക്കാരനോട് ചോദിച്ചു: ചേട്ടാ, എന്താ ഇത്, ആ പാലു കുടിച്ചതിനു ശേഷം അവരാകെ മാറി, പുള്ളിപറഞ്ഞപ്പോഴണ് അറിയുന്നത്, അതു ഒരു തരം ലഹരിയാണ്, ബാങ്ക് എന്നു പറയുന്ന ഒരു സാധനം, ഹോളി ക്കു അത് ഫ്രീയായിട്ട് കൊടുക്കുന്നതാണ്,
പടച്ചോനെ ഇനി ഇപ്പോള്‍ എന്ത ചെയ്യുക, ഭാഗ്യത്തിന് ഞാന്‍ മാത്രം കുടിച്ചില്ല. രക്ഷപ്പെട്ടു. ഞാന്‍ അവരെയും കൂട്ടി റൂമിലോട്ടു പോയി, ഓരോരുത്തരും പരസ്പരം എന്തൊക്കെയൊ പറയുന്നുണ്ടായിരുന്നു. ആറ്ക്കും ഒന്നും മനസ്സിലാവുന്നില്ല. കാരണം നാവ് വഴങ്ങുന്നില്ല……….
ഫ്ലാറ്റിലെത്തിയതും, എല്ലാവരും ഫ്ലാറ്റായി…..നീണ്ട 8 മണിക്കൂറ് ഉറക്കം, എന്നിട്ടും ലഹരി ഇറങ്ങിയിട്ടില്ല..കോട്ടയത്ത് കാരന്‍ ആന്റണിയുണ്ട് ഒരു മൂലയിലിരുന്നു കരയുന്നു..എന്റെ പൈസ പോയി,,ഞാന്‍ 3 കൊല്ലം സംബാധിച്ച എന്റെ 1 ലക്ഷം രൂപ ഈ തോമസു കാരണം പോയി…..അവനാ എന്നെ ഇവിടെ ക്ണ്ട് വന്നത്..എനിക്കാരെയും ചേറ്ത്താന്‍ പറ്റുന്നില്ല.
അപ്പുറത്തിരുന്ന് രഘു ഉണ്ട് പിറു പിറുക്കുന്നു, ആ നിഷാദ് ആണ് എന്നെ ചേറ്ത്തത്, വീടിന്റെ ആധാരം പണയം വെച്ചിട്ടാണ് ഞാന്‍ ചേറ്ന്നതു, എനിക്കു നാട്ടിലെക്ക് ഇനി പോവാന്‍ പറ്റില്ല…
നിഷാദും, തോമസും 2 പേരോടും പറയുകയായിരുന്നു..ഞങ്ങളും ഇതില്‍ വീണു പോയതാ… പൈസ ഉണ്ടാക്കുന്നവരുണ്ട്, പക്ഷെ നമ്മള്‍കിത് നടക്കില്ല….
അവരു വീണ്ടും ചിരിക്കാന്‍ തുടങ്ങി……..പിന്നെ കരയാനും……….അവറ്ക്കു തന്നെ യറിയില്ല അവരേതു ലോകത്താണെന്ന്.
പിറ്റേന്നു രാവിലെതന്നെ ഞാന്‍ റെയില്‍ വെ സ്റ്റേഷനില്‍ പോയി കോഴിക്കോട്ടേക്കുള്ള കൊങ്കണിന് ടിക്കറ്റ് റിസറ്വ് ചെയ്തു, അന്നു വൈകീട്ട് തന്നെ യാത്ര തിരിച്ചു. എല്ലാവരും എന്നെ ഒരു പാടു നിറ്ബന്ധിച്ചു ഇതൊരു നല്ല അവസരന്മാണു ഒഴിവാക്കരുത്, ഞ്ങള്‍ എല്ലാവരും, 1 ലക്ഷം രൂപ വരെ വാങ്ങ്നിക്കുന്നുണ്ട്, ജീവിതത്തില്‍ ഒരു തവണയെ അവസരങ്ങള്‍ ഉണ്ടാവുകയുള്ളൂ…അതുകൊണ്ട് ഇത് നഷ്ടപ്പെടുത്തരുത്…..
ഞാന്‍ പറഞ്ഞു, ഞാന്‍ ജോയിന്‍ ചെയ്യാനുള്ളാ പൈസ റെഡിയാക്കന്‍ പോവുകയാണ്, റെഡിയായാല്‍ ഉടന്‍ തിരിച്ചു വരും………..
പക്ഷെ എന്റെ മനസ്സു മുഴുവന്‍ എന്റെ ബൈക്കായിരുന്നു, പിന്നെ എനിക്ക് ഒന്നം തിയതി ജോയിന്‍ ചെയ്യാനുള്ള് എന്റെ ജോലിയും……..പിന്നെ അവരാ പാലു കുടിച്ചത് കൊണ്ട് എനിക്കു കിട്ടിയ 1 ലക്ഷം രൂപയും...........
18 comments:
നല്ല അവതരണം,അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുക.
kooovilaa
nannaavunnund..
alla nannaaayi avatharippichu
aksharathettukal nokkuttaa,...
താന്‍ ആള് കൊള്ളാല്ലോ!
എന്നാലും അവരെ പറഞ്ഞ് പറ്റിച്ച് നാട്ടിലേക്ക് വണ്ടി കയറിയത് ശരിയായില്ല :)
athu seri, appol raghu thangale pattichatha alle????
best friends.... kollam mashe... eni undo ethu polulla suhruthukkal...
good style of writing...be aware of the spelling mistakes...
pazhaya postukalil ninnu nilavaaram uyarnnittundu...
കൂവിലാ,
നന്നായിട്ടുണ്ട്,അവസാനം വരെ ഒരു ത്രില്‍ ഉണ്ട്,
അക്ഷരതെറ്റ് കൂടുതലാ..അത് ശ്രദ്ധിക്കുക
പറഞ്ഞ് പറ്റിക്കല്‍ പണ്ടേ ഉണ്ട്....
unniye kandaal ariyaam.... ;)
ഹ ഹ..
"ഭാങ്ക്"
ഇതെവിടെയായിരുന്നു. എത്രകാലം മുന്‍പ്?
നല്ല അവതരണം........
nannaayittund..
റിയാസ് ശരിക്കും ആസ്വദിച്ച് തന്നെ വായിച്ചു, പ്രത്യേകിച്ചും ഡല്‍ഹി വാല ആയതു കൊണ്ട് ആകാംഷ കൂടിയിരുന്നു. ഇതു സ്ഥലത്തായിരുന്നു താമസം, ആ സ്ഥലപേരുകള്‍ കൂടി ചേര്‍ത്തിരുന്നെങ്കില്‍ ഒന്ന് കൂടി സ്മൂത്ത് ആയേനെ, എന്തായാലും പാല് കുടിച്ചില്ലല്ലോ, ഞാനും ഇത്രയും വര്ഷം ആയിട്ടും എന്ന് വരെ തൊടാത്ത സാധനം അത് തന്നെ, പിന്നെ ബാങ്ക് അല്ല "ഭാന്ഗ് " എന്നാണ് അതിന്റെപേര്
ഇനിയെങ്കിലും ആരെങ്കിലും ജോലി തരാമെന്ന് പറഞ്ഞാല്‍ അവരെ വെള്ളമടിപ്പിച്ച് സത്യം മനസിലാക്കണം (കേരളത്തില്‍ മറ്റേ പാല് കിട്ടില്ല)
:)
നല്ല സസ്പെന്‍സ് ഉണ്ടായിരുന്നു ട്ടോ
sathyam parayallo, manassilaayilla, entha samgathi, koovilaa?
നല്ല അവതരണമാണ് ആസ്വദിച്ചു വായിച്ച്
koovilaane... sangathi kollam.. sherikkum patiyathaano..???
വായിച്ചു.
അനുഭവിക്കുന്നതു പോലെ തോന്നി.
സത്യമാണോ? അതോ കഥയോ?
super .......... supurb ............
this story amazing & hawesom
ekkaa ushar ayi oru vari vayichu kazhinjal adutha varivaikan njan odukayann athrakum oru ulsaham ennalum engineum oke geevithathil sambavichit ennod oru vaaku paranjillallo?
Post a Comment