Tuesday, February 9, 2010

ഒരു റിപ്പബ്ലിക് ദിനവും 19 ഗോളുകളും...

15 വര്‍ഷങ്ങള്‍ക്കു മുന്‍പ്…..അന്നു ഞാന് പറംബില്‍ ബസാറിലെ M.A.M. U.P School ഇല്‍ ഏഴാം ക്ലാസില്‍ ആര്‍ക്കോ വേണ്ടി എന്തൊക്കെയോ ചെയ്യുന്ന കാലത്താണ് ഈ കഥ നടക്കുന്നത്...

മുറ്റത്തെ ചേലമാവിന്റെ ചുവട്ടില് നിന്നു കൊണ്ട് നേരെ മുകളിലോട്ട് എന്റെ വീട്ടുകാര് കാണാതെ മാങ്ങക്ക് ഉന്നം പിടിച്ച് കളിക്കുംബോഴാണ് അവരു വരുന്നത്. 5 STAR ടീമിന്റെ 4 സ്റ്റാറുകള്‍. അവര് അഞ്ജാ‍മത്തെ സ്റ്റാറ് ആയ എന്നോട് പറഞ്ഞു, നാണമില്ലെടാ വീട്ടുകാര് കാണാതെ സ്വന്തം വീട്ടുമുറ്റത്തെ മാങ്ങയെറിഞ്ഞു വീഴ്ത്താന്‍…..ഞാന് പറഞ്ഞു..എടോ അതുകൊണ്ടല്ല.. ആരാന്റെ പറംബിലെ മാങ്ങക്കു നമുക്ക് എപ്പൊ വേണമെങ്കിലും എറിയാം, പക്ഷെ നമ്മുടെ സ്വന്തം വീട്ടിലെ മാവിന് എപ്പോഴും എറിയാന്‍ പറ്റില്ല…മനസ്സിലായോ……………..നിന്റെ ഒരു ബുദ്ധി…സമ്മതിക്കണം…..റിനേഷ് പറഞ്ഞു…....

എടോ……നളെ റിപ്പബ്ലിക് ദിനത്തില് പറംബില് ബസാറില്‍ ഒരു ഫൈവ്സ് ഫുട്ബോള് ടൂറ്ണ്ണമെന്റ് സാംഘ്ടിപ്പിക്കുന്നുണ്ട്, നമുക്ക് പങ്കെടുത്താ‍ലോ?? അവന് എല്ലാവരോടുമായി ചോദിച്ചു. എല്ലാവര്‍ക്കും ചിരിക്കാനാണ് തോന്നിയത്, പൊളിത്തീന്‍ കവറുകള്‍ കൊണ്ട് മെടഞ്ഞുണ്ടാക്കിയ ഞങ്ങള്‍ ഫുട്ബോള്‍ എന്ന് വിളിക്കുന്ന ആ പന്ത് കൊണ്ട് ഗോപാലന്‍ നായരുടെ തെങ്ങിന്‍ തോപ്പില്‍ നിന്നും കളിക്കുന്ന ഞങ്ങള്‍ എങ്ങിനെ ഒരു മൈതനത്ത് പോയി അതും ഒറിജിനല്‍ ബോളുകൊണ്ട് കളിക്കും…………..ലിജീഷ് പറഞ്ഞു..എടൊ…ഇതൊന്നും നമുക്കു പറ്റൂല……നമ്മള് നാണം കെടും….ഈ പരിപാടിക്കു ഞാനില്ല………….പക്ഷെ റിനേഷിന് ടൂറ്ണ്ണമെന്റിനു പോവണമെന്ന ഒറ്റ വാശി……….അങ്ങിനെ ഞങ്ങള്‍ നിയാസിന്റെ വീട്ടിലെ തേങ്ങ മോഷ്ടിച്ച് Ground Fee ആയ 50 രൂപയും ഉണ്ടാക്കി……

അന്നു രാത്രി ഞങ്ങള്‍ ആരും ഉറങ്ങിയിരുന്നില്ല……നാളത്തെ ടൂറ്ണ്ണമെന്റില്‍ ഗോളടിക്കുന്നതും, കപ്പ് വാങ്ങുന്നതും സ്വപ്നം കണ്ട് ഞങ്ങള് ഒരോരുത്തരും നേരം വെളുക്കുന്നതും കാത്തിരുന്നു…..
ഞാന് ഹാ‍ട്രിക്കടിക്കുന്നതും…..ആളുകള്‍ എന്നെ ചുമലിലേറ്റി ആഹ്ലാദിക്കുന്നതുമൊക്കെ ആലോചിച്ച് നേരം വെളുത്തതു അറിഞ്ഞില്ല……….ഞങ്ങള്‍ വളരെ നേരത്തെ തന്നെ…….ഗ്രൌണ്ടിലെത്തി….
ജീവിതത്തിലാദ്യമായിട്ടായിരുന്നു ഞങ്ങള്‍ എല്ലാവരും ഒരു ടൂറ്ണ്ണമെന്റില് പങ്കെടുക്കുന്നത്……..അതിന്റെ അഹങ്കാരം ഞങ്ങള്‍ക്കാര്‍ക്കും ഉണ്ടായിരുന്നില്ല…വളരെ ഭവ്യതയോടെ ഞങ്ങള്‍ ഒരു മൂലയില്‍ പോയിരുന്നു.....കാരണം ഞങ്ങള്‍ക്കു പ്രാക്റ്റീസ് ചെയ്യാന് ബോള് ഇല്ലായിരുന്നു…..

റിനേഷ് പറഞ്ഞു: ആകെ 8 ടീമുകളാണ് ഉള്ളത്. നോക്ക് ഔട്ട് ആണ്, ഊരോ ടീമിനും ഓരൊ കളി, നമ്മള് ഫസ്റ്റ് കളി ജയിച്ചാല്‍ സെമിയില്‍, സെമിയില് ജയിച്ചാല്‍ ഫൈനലില്‍,,,ഫൈനലില്‍ ജയിച്ചാല്‍,,,,,,നമ്മള്‍ക്കു കപ്പ്……..
ഹൊ……എങ്ങിനെയെങ്കിലും, 3 കളികള് കഴിഞ്ഞാല് മതിയായിരുന്നു………ലിജീഷ് പറഞ്ഞു……….എന്നിട്ട് കപ്പുമായി നമുക്കൊരു പ്രകടനം നടത്തണം………

5 STAR പൊട്ടമുറിയുടെ ടീം ക്യാപ്റ്റന് ഉടന് തന്നെ….പവലിയനുമായി ബന്ധപ്പെടേണ്ടതാണ്…അതു കേട്ടയുടനെ……റിനേഷ്…പവലിയനിലേക്കു പോയി…………
എനിക്കാണെല്‍ പേടിയാവുന്നു…..ഇതുവരെ ഒരു മൈതാനത്ത് കളിച്ചിട്ടില്ല……..പിന്നെ ഒറിജിനല് ഫുട്ബോള്……അതുകൊണ്ടും കളിച്ചിട്ടില്ല……പടച്ചോനെ…….ഒരു പരിക്കുമില്ലാതെ വീട്ടിലെത്തിച്ചാല്‍ മതിയായിരുന്നു…….
റിനേഷതാ ഓടിവരുന്നു….വളരെ ആഹ്ലാദ ഭരിതനായിട്ട്…..എടോ..നമ്മളു സെമി ഫൈനലില്‍………..ഞങ്ങള് ഞെട്ടി…ഇവന്‍ ഒറ്റക്കു ഞങ്ങളെ കൂട്ടാതെ കളിച്ചു ജയിച്ചൊ,,? അതൊ….ഇവനു വട്ടായൊ….
നീ എന്താടൊ..ഈ പറയുന്നെ……….കളിക്കാതെ നമ്മളെങ്ങിനെയാ…ജയിച്ച് സെമിയില്‍ എത്തിയത്???
എടോ…നമ്മുടെ എതിറ് ടീം എത്തിയിട്ടില്ല…….അവരു വരാത്തതു കൊണ്ട് നമ്മള് നേരെ സെമിഫൈനലില്………………….
ഹൊ……..ഞങ്ങളെല്ലാവരും……..തിമിര്‍ത്താടി…..ഫൈനലിലെത്തിയില്ലെങ്കിലെന്താ…സെമിയിലെത്തിയില്ലെ……ഇതു തന്നെ പ്രതീക്ഷിച്ചതല്ല……ഇനിയെന്തായാലും കപ്പുമാ‍യെ ഞങ്ങള് പോവൂ…..അതു ഞങ്ങള്‍ ഉറപ്പിച്ചു.

ഒടുവില് ഞങ്ങളുടെ…മത്സരം എത്തിച്ചേര്‍ന്നു…….സെമിഫൈനല്‍………എതിരര്‍ ടീം ഫുള്‍ സെറ്റപ്പിലാണു…..ബൂട്ട്…ജഴ്സി…….സംഭവം……ഞങ്ങള്‍ക്കാണെങ്കില്‍….ജഴ്സി പോയിട്ടു…ഒരെ കളറുള്ള ഇന്നര്‍ ബനിയന്‍ വരെ യില്ല (അത് ഉണ്ടെങ്കില്‍ ഇന്നര്‍ ബനിയന്‍ ഇട്ട് തല്‍കാലം ജഴ്സിക്കു പകരം ഒപ്പിക്കാമായിരുന്നു), റഫറി ഞങ്ങളോട് ജഴ്സി ഇല്ലാത്തതു കൊണ്ട് ഷര്‍ട്ടിടാതെ കളിക്കാന്‍ പറഞ്ഞു………വെറും നിക്കറുമാത്രം ധരിച്ചു കോണ്ട് ഞങ്ങള് 5 പേരും ഞങ്ങളുടെ കരിയറിലെ ആദ്യ ടൂറ്ണ്ണാമെന്റിന് ഇറങ്ങി……..
ടോസു കിട്ടിയതു എതിര്‍ ടീമിനായിരുന്നു…….വിസില് മുഴങ്ങിയത് മാത്രമെ എനിക്കോറ്മ്മയുള്ളൂ………തിരിഞ്ഞു നോക്കിയപ്പോള് ഞങ്ങളുടെ ഗോള്‍ പോസ്റ്റില് കിടന്നുണ്ട് പന്ത് ഞങ്ങളെ നോക്കി ഇളിച്ചു കാട്ടുന്നു………കാര്യം നിസാരം…..നമ്മുടെ എതിറ് ടീം, വെറുതെ ഗോള് പോസ്റ്റ് നോക്കി ഒന്നു ഉന്നം വെച്ചതാ…അവരു പോലും വിചാരിച്ചിട്ടില്ല ഇത് ഗോളാവുമെന്നു…….അത്രക്കു ശക്തനായിരുന്നു..ഞങ്ങളുടെ ഗോളി…….
അടുത്ത ടച്ച് ഞങ്ങളുടെതായിരുന്നു…..അഹങ്കാരം കൊണ്ട് പറയുകയാണെന്നു പറയരുത്…എനിക്ക് പന്ത് തൊടുവാനെ കിട്ടിയിട്ടില്ല……എതിറ് ടീമിന്റെ ഫോര്‍വേര്‍ഡ് ബോളുമായി പോവുന്നതു ഞാന്‍ ഒരു നോക്കു കണ്ടു……പിന്നെ കാണുന്നത് ഞങ്ങളുടെ പോസ്റ്റിലാ…………(2-0)
ഞങ്ങള്‍ വിട്ട് കൊടുക്കാന് തയ്യറായിരുന്നില്ല… അതിന്റെ ഫലമായി..തുടരെ തുടരെ 19 ഗോളുകള് ഞങ്ങളെ അന്വേഷിച്ചെത്തി…………..ഒന്നുപോലും മടക്കാനാവാതെ..ഞങ്ങള്‍ നിസ്സാഹായരായി…….പുറത്തുള്ള കാണികള് ഞങ്ങളെ സഹതാപത്തോടു കൂടെ നോക്കുന്നത് ഞങ്ങള് ഇടം കണ്ണിട്ട് കണ്ടു……

ടൂറ്ണ്ണമെന്റ് കഴിഞ്ഞപ്പോള്‍ ഏറ്റവും അച്ചടക്കമുള്ള ടീമിനുള്ള കപ്പു ഞങ്ങള്‍ക്കു കിട്ടി..കാരണം…..19 ഗോളുകള്‍ കിട്ടിയപ്പോഴും ഒന്നുപോലും മടക്കാ‍തെ ഞങ്ങള് സംയമനം പാലിച്ചല്ലൊ…..അതുകൊണ്ട്.

ഇതുകൊണ്ടൊന്നും ഞങ്ങള് ത്രിപ്തരായിരുന്നില്ല…..രാവിലെ വരുംബോള്‍……വീട്ടുകാരോടും നാട്ടുകാരോടും……..കപ്പുമായിട്ടെ വരും എന്നു കച്ച കെട്ടിവന്നതാ….അവരോടെന്ത് സമാധാനം പറയും,,,,,,,
ഒരേ ഒരു വഴിയെ ഞങ്ങളുടെ മുന്നിലുണ്ടായിരൂന്നുള്ളൂ………..പറംബില്‍ ബസാറിലെ മഞജരി സ്റ്റോറ്സ്…………..ഞങ്ങള് അവിടെ നിന്നും ഒരു വലിയ കപ്പു വാങ്ങി…പൊട്ടമുറിയിലേക്ക് പ്രകടനമായി മുദ്രാവക്യവും വിളിച്ച് പോയി…..

തോറ്റിട്ടില്ലാ…..തോറ്റിട്ടില്ലാ….തോറ്റ ചരിത്രം കേട്ടിട്ടില്ലാ…………….
അടിച്ചെടുത്തു,,,,,അടിച്ചെടുത്തൂ…….കപ്പ് ഞങ്ങള്‍ അടിച്ചെടുത്തൂ…..

29 comments:

കുമാരസംഭവം said...

Nice Yaar..Kollam!!!... u improved a lot... Ullill oru ezhuthukaran olichirippundu ennu eppoyhannu manasilayathu... enthayallum ithu kalakki...Write more... Best Of Luck!!!!

ദാസന്‍ കൂഴക്കോട് said...

dear koovilan,
valare nannayirikunnu. jeevithathile rasakaramaya oro sambbhavangal nammal kuthi kurikumbol aanu nammuk oru tripthi varunnath. keep it up.

Unknown said...

കൂവിലാനേ,
നന്നയിട്ടുണ്ട്.
എല്ലാ വിധ ആശംസകളും

ഒഴാക്കന്‍. said...

kollam!!!

orupadu improvement undu, iniyum shramikku,,, all the best

Anonymous said...

angane neyum kappu vaangi !
:)
-p@t

pappan said...

kollaam..nee panday oru sambhavamanallay

Martin Tom said...

Adipoly, enthayaalum keettalariyam sarikku nadanna sambhavamaanennu!

രായപ്പന്‍ said...

ha ha ha... best

ബോണ്‍സ് said...

ഫുട്ബോള്‍ ആണല്ലേ...കൊള്ളാം....ഇനിയും പോരട്ടെ ഈ സൈസ് വേറെ ഉണ്ടെങ്കില്‍ !!

Musthafa said...

ജഴ്സി ഇല്ലെങ്കിലെന്താ, നിക്കറുണ്ടായിരുന്നല്ലോ.
അടിപൊളിയായിട്ടുണ്ട് റിയാസേ. സരസം സരളം!
ഇനിയും ചിരിക്കാനായി കാത്തിരിക്കുന്നു.

Mujeeb Rahman പാറോപ്പടി said...

ഗ്ഗോ..ഗ്ഗോ....ഗ്ഗോ....ഗോളടിച്ചല്ലോ?
ലോക കപ്പ് യോഗ്യതാ മത്‌സരത്തിലെ ഇന്ത്യന്‍ ടീമിലേക്ക് ശ്രമിച്ചില്ലെ? വെറുതെയങ്ങിനെ ഫൈനല്‍ വരെ വാക്കോവറായി എത്തിയാലൊ?
:D

JaiRaj T.G.: The CarTOON MaChiNe... said...

good keep it up..
ini cricket nokku..

:)

ഗോപി വെട്ടിക്കാട്ട് said...

നന്നായിരിക്കുന്നു...
നല്ല ശൈലി..
തുടരുക...ആശംസകള്

Kaithamullu said...

വരികള്‍ക്കിടയിലുള്ള കുത്തുകള്‍ എണ്ണാന്‍ നോക്കി പരാജയപ്പെട്ടു, കൂവിലന്‍!

Unknown said...

Nannayittundu..............keep it up.

ഞാന്‍ ആചാര്യന്‍ said...

ഹൊ കലക്കിക്കളഞ്ഞു...ഫൈനലിലും നിങ്ങക്ക് തന്നെ വാക്കോവര്‍ കിട്ടണേന്നായിരുന്നു പാതി വായിച്ചപ്പോള്‍ എന്‍റെ പ്രാര്‍ഥന... ഇത് വായിച്ചപ്പഴാ ഞങ്ങട ക്ലബ് പണ്ട് പഞ്ചായത്ത് ടൂര്‍ണമെന്‍റിനു പോയത് ഓര്‍ത്തത്. ഒന്നര മാസം ഭയങ്കര പ്രാക്ടീസായിരുന്നു. തന്ത്രങ്ങള്‍ മെനഞ്ഞു. ഫൈനല്‍ ഇലവനില്‍ ഇടം കിട്ടാത്ത പത്തു മുപ്പതു "മികച്ച" കളിക്കാര്‍ പോലുമുള്ള ഉഗ്രന്‍ ടീം..മോശം പറയരുതല്ലോ, ആദ്യ കളി ഞങ്ങള്‍ 1-0 നു ജയിച്ചു. മൈതാന മധ്യത്തു വലതു ഫ്ലാങ്കില്‍ നിന്ന് ജോര്‍ജ് ഹാഗിയെപോലെ ടീമിലെ ഏറ്റവും ഉയരം കുറഞ്ഞ കുഞ്ഞുമോനാണ് ഗോളടിച്ചത്. കളി കഴിഞ്ഞ് ഇതു നീ എങ്ങനെ ഒപ്പിച്ചു എന്ന് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു, എടാ അതു ഞാന്‍ ഗോള്‍ പോസ്റ്റിലേക്കടിച്ചതൊന്നുമല്ല ക്രോസു ചെയ്യാന്‍ നോക്കിയതാന്ന്. സെമിഫൈനലില്‍ ഞങ്ങള്‍ 1-0 തോറ്റു. എതിര്‍ ടീമിന്‍റെ ഒരു ഫ്രീ കിക്ക് പതിയെ വന്ന് വീണിട്ടും അത് നിലത്ത് കുത്തിപ്പൊന്തിയിട്ടു പോലും ഹെഡ് ചെയ്ത് അകറ്റാന്‍ തലമുടി ഫാഷനില്‍ ചീകി വച്ചിരുന്ന ഞങ്ങളുടെ "സ്വീപ്പര്‍" ബാക്ക് ഷാജി തയാറായില്ല (അന്ന് ജര്‍മനിക്ക് സ്വീപ്പര്‍ ബാക്ക് സിസ്റ്റം ഉണ്ടെന്ന് പത്രത്തില്‍ വായിച്ചാണ് ഷാജിയെ സ്വീപ്പറാക്കിയത്. പക്ഷെ ജര്‍മനിയുടെ ബാക്ക് കളിക്കാര്‍ മുടി പറ്റെ വെട്ടുന്നവരാണേന്ന് ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നില്ല). പന്ത് പതിയെ അങ്ങ് ചെന്ന് പോസ്റ്റിലേക്ക് കയറി. ഒന്നര മാസം പരീശീലിച്ച ഗോളി എവിടെപോയെന്ന് ചോദിക്കരുത്. കാരണം ടീമിന്‍റെ നിര്‍ഭാഗ്യത്തിന് അന്നേരമാണ് മൈതാനത്തിനപ്പുറത്തെ ഗേള്‍സ് സ്ക്കൂള്‍ വിട്ടത്..

ലംബൻ said...

അങ്ങിനെ കപ്പിന്‍റെ കാര്യത്തില്‍ എങ്കിലും ടീം സ്വയംപര്യപ്തം ആയല്ലോ. നന്നായിട്ടുണ്ട്.

രാജീവ്‌ .എ . കുറുപ്പ് said...

അടുത്ത ടച്ച് ഞങ്ങളുടെതായിരുന്നു…..അഹങ്കാരം കൊണ്ട് പറയുകയാണെന്നു പറയരുത്…എനിക്ക് പന്ത് തൊടുവാനെ കിട്ടിയിട്ടില്ല……എതിറ് ടീമിന്റെ ഫോര്‍വേര്‍ഡ് ബോളുമായി പോവുന്നതു ഞാന്‍ ഒരു നോക്കു കണ്ടു……പിന്നെ കാണുന്നത് ഞങ്ങളുടെ പോസ്റ്റിലാ…………(2-0)

ഫുട്ബോള്‍ പുരാണം കലക്കി ഇഷ്ടാ, എഴുത്തും വളരെ രസമായി, മുകളില്‍ പറഞ്ഞ പാര ചിരിപ്പിച്ചു
(വരികള്‍ക്കിടയില്‍ കുത്തുകള്‍ വായന സുഖം കുറക്കുന്നു, കൈതമുള്ള് പറഞ്ഞത് ശ്രദ്ധിക്കണേ )

kambarRm said...

ബഹുത്ത്‌ അച്ചാ ഭായ്‌..
നല്ല രസികൻ അവതരണം...
ഇനിയും ഇതു പോലുള്ളത്‌ സ്റ്റോക്കുണ്ടെങ്കിൽ പോരട്ടേ....
ഇനിയും വരാം...

ജൈസല്‍ കായണ്ണ said...

ടൂറ്ണ്ണമെന്റ് കഴിഞ്ഞപ്പോള്‍ ഏറ്റവും അച്ചടക്കമുള്ള ടീമിനുള്ള കപ്പു ഞങ്ങള്‍ക്കു കിട്ടി..കാരണം…..19 ഗോളുകള്‍ കിട്ടിയപ്പോഴും ഒന്നുപോലും മടക്കാ‍തെ ഞങ്ങള് സംയമനം പാലിച്ചല്ലൊ…..അതുകൊണ്ട്.

Unknown said...

kooooovilaaaaaaa ethu poooole ormikkaaan ellaaavarkkum orupaaadundu...... pakshe orkkaaan neram kittaaaarillaaaa...... aarkkum....... enthayaaaalum pooorvakaaala orma.......... athanu jeevikkaaan prerippikkunnath... eniyum ezuthanam orupaaadu.************ENTE BAAAVUKANGAL****************

Anil cheleri kumaran said...

വിസില് മുഴങ്ങിയത് മാത്രമെ എനിക്കോറ്മ്മയുള്ളൂ………തിരിഞ്ഞു നോക്കിയപ്പോള് ഞങ്ങളുടെ ഗോള്‍ പോസ്റ്റില് കിടന്നുണ്ട് പന്ത് ഞങ്ങളെ നോക്കി ഇളിച്ചു കാട്ടുന്നു…

hahahah..

‍ആയിരങ്ങളില്‍ ഒരുവന്‍ said...

vichaaricha pole allallo... nannaayirikkunnu... aashamsakal

വയ്സ്രേലി said...

ഒരേ ഒരു വഴിയെ ഞങ്ങളുടെ മുന്നിലുണ്ടായിരൂന്നുള്ളൂ………..പറംബില്‍ ബസാറിലെ മഞജരി സ്റ്റോറ്സ്…………..ഞങ്ങള് അവിടെ നിന്നും ഒരു വലിയ കപ്പു വാങ്ങി…

:D

വാഴക്കോടന്‍ ‍// vazhakodan said...

"ടൂറ്ണ്ണമെന്റ് കഴിഞ്ഞപ്പോള്‍ ഏറ്റവും അച്ചടക്കമുള്ള ടീമിനുള്ള കപ്പു ഞങ്ങള്‍ക്കു കിട്ടി..കാരണം…..19 ഗോളുകള്‍ കിട്ടിയപ്പോഴും ഒന്നുപോലും മടക്കാ‍തെ ഞങ്ങള് സംയമനം പാലിച്ചല്ലൊ…..അതുകൊണ്ട്":)

കൊള്ളാം നന്നായിട്ടുണ്ട്.

അരുണ്‍ കരിമുട്ടം said...

ടൂറ്ണ്ണമെന്റ് കഴിഞ്ഞപ്പോള്‍ ഏറ്റവും അച്ചടക്കമുള്ള ടീമിനുള്ള കപ്പു ഞങ്ങള്‍ക്കു കിട്ടി..കാരണം…..19 ഗോളുകള്‍ കിട്ടിയപ്പോഴും ഒന്നുപോലും മടക്കാ‍തെ ഞങ്ങള് സംയമനം പാലിച്ചല്ലൊ…..അതുകൊണ്ട്.


ഇതാണ്‌ ഇതിലെ ഏറ്റവും ചിരിപ്പിച്ച വരി.എന്തായാലും കളിക്കാതെ സെമിയിലെത്തിയല്ലോ?ബാക്കി ഏഴ് ടീമും വന്നില്ലാരുന്നേല്‍ കപ്പ് നിങ്ങക്ക് തന്നെ, ഷുവര്‍

സ്വ:ലേ....... said...

Parambil Bazar enna Kochu rajyathe midukkanaya oru kalikkaraneyanu njan parichayapettthennarinja nimisham muthal koritharichirikkukayanu njan.

Ithrayum Valiya karyangal simpla ayi parayunna ningal theerchayayum vazhthapedendayal thanne....


Bravo... Bravo... Bravo...

Swa... Le

Unknown said...

chap, its super yaar...........i like it

ആര്‍ബി said...

KOOOOVILO....

GAMBEERAMAAYI
ENIKKUM INGANE ORANUBHAVAMUND,

ITH VAAYIKUMBOL AA ORMAKALILETHI,,,


VARATTTE INIYUM..