Tuesday, April 13, 2010

ഒരു നിശബ്ധ പ്രണയത്തിന്റെ ലാഭം



ചിലപ്പോള്‍ തോന്നും ഞാന്‍ ജീവിച്ചിരിക്കുന്നത് അവള്‍ക്കു വേണ്ടിയാണെന്ന്. അതിരാവിലെ അവള്‍ ബസ്റ്റോപ്പിലേക്ക് പോവുന്നതും കാത്ത് ആയിരം കണ്ണുകളോടെ ഞാനെന്റെ വീടിന്റെ ഉമ്മറത്തിരിക്കുമായിരുന്നു. ഒരു ചെറു പുഞ്ചിരി മാത്രം സമ്മാനിച്ച് അവള്‍ അകന്നു പോവും, മനസ്സിന്റെ ആഴങ്ങളിലെവിടെയോ അവളോടുള്ള ഇഷ്ടത്തിന്റെ ഒരു നാമ്പ് കിളിറ്ത്തു. അത് എന്റെ ഹ്രിദയത്തില്‍ തന്നെ ഞാന്‍ ആരുമറിയാതെ സൂക്ഷിച്ചു, ഒരു നിശബ്ധ പ്രണയം,
എന്റെ രാവിലെകളും, വൈകുന്നേരങ്ങളും അവള്‍ കവറ്ന്നു, നിദ്രയില്ലാത്ത നിശീദിനികള്‍. സ്വപ്നങ്ങള്‍കെല്ലാം ഒരു കുളിര്‍കാറ്റിന്റെ സുഗമുണ്ടായിരുന്നു, അന്നു വരെ കോളേജില്‍ പോവാന്‍ മടിച്ചിരുന്ന ഞാന്‍ അതിരാവിലെ ട്യൂഷനും, അതു കഴിഞ്ഞ് കോളേജിലും പോവാന്‍ തുടങ്ങി, അവളുടെ കൂടെ ബസ്റ്റോപ്പുകളിലും, ട്യൂഷന്‍ ക്ലാസിലും, കോളേജിലും ജീവിച്ച് വസന്തവും ഹേമവും പോയതറിഞ്ഞില്ല. ചാട്ടുളി പോലെ തുളച്ചു കയറുന്ന അവളുടെ ഓരോ നോട്ടത്തിലും മനസ്സില്‍ കിളിറ്ത്ത നാമ്പ് വളറ്ന്നു,


തകറ്ത്ത് പെയ്യുന്ന മഴയില്‍ കുതിറ്ന്നു ബ്സ്റ്റോപിന്റെ ഒരു മൂലയില്‍ കുടയില്ലാതെ ഞാന്‍ ഇരിക്കുമ്പോള്‍ അവളുടെ കുടയില്‍ കൂട്ടി അവള്‍ എന്റെ വീട്ടിലെത്തിച്ചപ്പോള്‍ എനിക്ക് പറയാമായിരുന്നു, സഖീ..എന്റെ കാത്തിരിപ്പ് നിനക്കു വേണ്ടിയാ‍ണ്, എന്റെ ജീവിതം, നിനക്ക് വേണ്ടിയാണ്, പക്ഷെ, കാലത്തിന്റെ വിക്രിതി എന്ന പോലെ വാക്കുകള്‍ എന്റെ തൊണ്ടയില്‍ എവിടെയോ കുരുങ്ങിക്കിടന്നു.



അവള്‍ കോളേജിലും, ട്യൂഷനും പോയതു കൊണ്ടായിരുന്നു, ഞാനും പോയത്, ഒടുവില്‍ ഫലം വന്നപ്പോള്‍ ഞാന്‍ വിജയിക്കുകയും, അവള്‍ തോല്‍ക്കുകയും ചെയ്തത് കാലത്തിന്റെ മറ്റൊരു വിക്രിതിയായിരുന്നു, അവള് തരുന്ന ഓരോ ചിരികളും, ഞാനെന്റെ മനസ്സിന്റെ അടിത്തട്ടില്‍ സൂക്ഷിച്ചു, കോളെജ് കഴിഞ്ഞ് കുറച്ച് കാലത്തെക്കു അവളെ കണ്ടിരുന്നില്ല. ഓരൊ ദിവസങ്ങളും, ഓരോ യുഗങ്ങളായിരുന്നു എനിക്കന്ന്,


അന്നൊരു സായാഹ്നത്തില്‍ ഞാന്‍ ക്ലാസ് കഴിഞ്ഞു വരുമ്പോള്‍ അവളെ വീണ്ടും നമ്മുടെ അതെ ബസ്സില്‍ വെച്ചു കണ്ടു, എന്താ ചെയ്യുന്നതെന്നു ചോതിച്ചപ്പോള്‍ ഒരു വറ്ഷം കമ്പ്യുട്ടറ് ക്ലാസിനു പോവുകയാണെന്ന് പറഞ്ഞപ്പോള്‍ എനിക്കും അതിനു പോവാ‍ന്‍ തോന്നിയത് യാദ്രിശ്ചികം ആയിരുന്നില്ല. എന്റെ ഹ്രിദയത്തില്‍ തുളുമ്പി നിന്നിരുന്ന അവളോടുള്ള അനുരാഗം കമ്പ്യൂട്ടറ് സെന്റെറിന്റെ അകത്തളങ്ങളില്‍ നിന്നും അവളിലേക്ക് പകറ്ന്നു നല്‍കാന്‍ വിചാരിച്ച എനിക്ക് അവിടെയും തെറ്റി. അവള്‍ക്കു വേണ്ടി നീട്ടി വെച്ച ആ ഒരു വറ്ഷം എനിക്കു സമ്മാനിച്ചത് ഒരു PGDCA Certificate ആയിരുന്നു. അവള്‍ ഇടക്കു വെച്ച് പറയാതെ വിടവാങ്ങിയപ്പോള്‍, മുഴുവന്‍ ഫീസടച്ചു പോയ എനിക്കു കോഴ്സു മുഴുവനാക്കേണ്ടി വന്നു.


അവളെ കണ്ടു കിട്ടാന്‍ വീണ്ടും ഞാനലയുകയായിരുന്നു, ഇടക്കു ഒരു മിന്നായം പോലെ അവളെ എവിടെയൊക്കെയോ വെച്ച് കണ്ടെങ്കിലും, ഒന്നും ഉരിയാടാന്‍ കഴിയാതെ ഞാന്‍ നിസ്സാഹായനായി. പിന്നീടെപ്പൊഴൊ അവളൊരു വയലിനുമായി പോവുമ്പോഴാണ് അവള്‍ സംഗീത ക്ലാസില്‍ പോവുന്നത് ഞാനറിയുന്നത്, സംഗീതവും പ്രണയവും കടലും തീരവും പോലെയുള്ള ഒരു ബന്ധമായതു കൊണ്ട് അവിടെ വെച്ചെന്റെ മനസ്സു തുറക്കാനായിരുന്നു ഞാന്‍ ഗിറ്റാറ് ക്ലാസില്‍ ചേര്‍ന്നത്, നീണ്ട മൂന്നു വറ്ഷം ഞാന്‍ സംഗീതത്തോടുള്ള ഭ്രമം കൊണ്ട് അതിലൊഴുകി നടന്നു, പക്ഷെ, ഗിറ്റാറിന്റെ ഓരോ കമ്പികളിലും നിന്നുയരുന്നതും ഒരേസ്വരമായിരുന്നു. അവളുടെ സ്വരം… ഒരു വറ്ഷം പോലും മുഴുമിക്കാതെ അവള്‍ അവിടെനിന്നും വിടചൊല്ലിയത് എന്റെ ഹ്രിദയത്തിലുണ്ടാക്കിയ നീറ്റല്‍ ഒരു നെരിപ്പോട് പോലെ പുകയുകയായിരുന്നു. എന്റെ നാമ്പിട്ട പ്രണയം വറ്ഷങ്ങളായിട്ടും അതെ ഘട്ടത്തില്‍ തന്നെ നില്‍ക്കുന്നതിന്റെ വിഷമം ഒരു ശുദ്ധ പ്രണയമായിരുന്നത് കൊണ്ട് ഞാനറിഞ്ഞില്ല, യുഗങ്ങള്‍ തന്നെ കടന്നു പോയാലും അവള്‍ക്കു വേണ്ടി കാത്തിരിക്കാന്‍ ഞാന്‍ തയ്യാറായിരുന്നല്ലൊ,


എന്റെ സുഹ്രുത്തിനെയും തിരഞ്ഞ് പറമ്പില്‍ ബസാറിലെ ടൈപ് റൈറ്റിങ് സെന്റെറില്‍ ചെന്നപ്പോള്‍ അവളെ അവിടെ കണ്ടിരുന്നത് ഉള്ളിലെവിടെയോ ഒരു ആശ്വാസമുണ്ടാക്കി.
അന്നു തന്നെ അവിടെ ക്ലാസില്‍ ചേരാന്‍ തീരുമാനിച്ചത് എന്റെ മനസ്സ് തുറക്കാന്‍ വേണ്ടി മാത്രമായിരുന്നു. എല്ലാ ദിവസവും ക്ലാസില്‍ കയറുമ്പോള്‍ പുറത്തഴിച്ച് വച്ചിരുന്ന അവളുടെ വെളുത്ത വള്ളിച്ചെരുപ്പു ഞാന്‍ ശ്രദ്ധിച്ചിരുന്നു. എന്നും അതു കാണുമ്പോള്‍ ഉള്ളിരിക്കുന്ന അവളോട് വറ്ഷങ്ങളായി നെഞിലേറ്റി നടക്കുന്ന എന്റെ പ്രണയത്തിന്റെ ചെപ്പ് തുറക്കണമെന്നു വിചാരിച്ചിരുന്നു,

ഒരു വേനല്‍ പക്ഷിയെന്നോണം വീണ്ടും അവള്‍ മാഞ്ഞു പോയപ്പോള്‍ അവള്‍ തിരിച്ചു വരുമെന്ന പ്രതീക്ഷ എന്നിലുണ്ടായിരുന്നു. അവിടെയും മുഴുവന്‍ ഫീസടച്ച ഞാന്‍ ടൈപ് റൈറ്റിങ്, ലോവറും ഹയറും പാസായി,


പുറത്ത് കോരിച്ചൊരിയുന്ന മഴ, കട്ടിലില്‍ നിന്നും എഴുന്നേല്‍കാന്‍ മടിച്ച് അവളോടുള്ള പ്രണയം തുറക്കാന്‍ നഷ്ടപ്പെട്ട ദിനങ്ങളോറ്ത്ത് കിടന്നു. എനിക്കിനി വയ്യ, നീണ്ട 5 വറ്ഷം, അവളു പോയ വഴികളിലൂടെയെല്ലാം സഞ്ചരിച്ചിട്ടും, ഒന്നുമുരിയാടാതെ, എന്റെ പ്രണയത്തിന് മൂടുപടമിട്ട് ഞാന്‍ നടന്നു, വിധി, എന്റെ കഴിവില്ലായ്മ, ഭയം, എന്താണെന്നറിയില്ല,,, വീണു കിട്ടുന്ന നിധിപോലെ..അവളെ കാണുന്ന ഒരു ദിനത്തിനായി ഞാന്‍ കാത്തിരുന്നു,


പെട്ടെന്നായിരുന്നു, കോളിങ് ബെല്ലിന്റെ മുഴക്കം, ഞാന്‍ മെല്ലെ വാതില്‍ തുറന്നു, കോരിച്ചൊരിയുന്ന മഴയത്ത് അവളെന്നെ അന്നു കൂട്ടിയ ആ കുടയും പിടിച്ച് മുറ്റത്ത്.
എന്റെ കണ്ണുകള്‍ എന്റെതല്ലായിത്തീറ്ന്നെന്ന് തോന്നി, ഞാന്‍ കയറിയിരിക്കാന്‍ പറഞ്ഞു.
അവള്‍ നനഞ്ഞു കുതിറ്ന്ന മേനിയുമായി കസേരയില്‍ ഇരുന്നു, കാലങ്ങളായി ഒരു പുകക്കൂട്ടിലെന്നപോലെ വിങ്ങിക്കഴിഞ്ഞ എന്റെ പ്രേമം ഞാന്‍ ഉരിയാടാന്‍ തുനിഞ്ഞപ്പോള്‍.
എനിക്കു ധൃതിയുണ്ട് അഛന്‍ കാത്തു നില്‍കുന്നു, അടുത്തമാസം പത്തിനു എന്റെ വിവാഹമാണ് നീ തീറ്ച്ചയായും വരണമെന്ന് പറഞ്ഞ് മഴയത്ത് ഒരു യാത്രപോലും പറയാതെ നടന്നകന്നു.


ഒരു നിശബ്ധ പ്രണയത്തിന്റെ അന്ത്യം, പറയാന്‍ തുനിഞ്ഞ വാക്കുകള്‍ വറ്ഷങ്ങളായി അതിന്റെ ഗറ്ഭപാത്രത്തില്‍ തന്നെ കിടന്നതിന്റെ ഫലം, ജീവിതത്തില്‍ വിദ്യാഭ്യാസം കൊണ്ട് ഗുണമില്ലെന്ന് വിചാരിച്ച ഞാന്‍ ഡിഗ്രിയും, MBA യും ചെയ്തു. കമ്പ്യൂട്ടറ് വിരോധിയായ സഗാവായ ഞാന്‍ PGDCA ചെയ്തു, കമ്പ്യൂട്ടറ് യുഗത്തില്‍ ടൈപ് റൈറ്റിങ്ങിന്‍ പോയ എന്റെ സുഹ്രുത്തിനെ കളിയാക്കിയ ഞാന്‍ ലോവറും, ഹയറും പാസായി, പാശ്ചാത്യ സംസ്കാരത്തെ നിശിതമായി എതിറ്ത്ത ഞാന്‍ പാശ്ചാത്യ സംഗീത്തത്തിന്റെ മുഖമുദ്രയായ ഗിറ്റാറ് അഭ്യസിച്ചു.

നീണ്ട 5 വറ്ഷം, ഞാന്‍ ഞാനല്ലാതെയായി. എന്റെ ഹൃദയ സഖീ…..നന്ദിയുണ്ട്.

എന്റെ പ്രണയം അസ്തമിച്ചെങ്കിലും, ജീവിതത്തിന്റെ പിന്നീടുള്ള പ്രയാണത്തില്‍ ആ 5 വറ്ഷം പാഴായെന്ന് ഒരിക്കലും തോന്നിയിരുന്നില്ല.മറിച്ച് ഒരു മുതല്‍ കൂട്ടായിരുന്നു...

21 comments:

സുല്‍ |Sul said...

((((((((((((((ഠേ)))))))))))
ഒരു തേങ്ങ ഇവിടെ. നിന്നെ നീയാക്കിയ പ്രണയം. പ്രണയത്തിന്റെ മാന്ത്രിക ഭാവങ്ങള്‍. ഇഷ്ടമായി.

(പണ്ടൊരെലി ഏസീയുടെ ഹോളിലൂടെ കടന്നുവന്ന് ആദ്യം വാഷിങ്ങ് മെഷീനില്‍ കയറി, പിന്നെ ടിവി മേല്‍ ചാടി, പിന്നെ വിസിആര്‍... ഈ കഥ ഓര്‍മ്മവന്നു :)) ചുമ്മ.

-സുല്‍

aneezone said...

അവള്‍ നിന്നെ കെട്ടാഞ്ഞത് നന്നായി. ഇല്ലേല്‍ മുഴുവന്‍ ഫീസ്‌ (സ്ത്രീധനം) കൊടുക്കാതെ അവള്‍ ഇടക്ക് വച്ച് കല്യാണ കോഴ്സ് നിര്‍ത്തിയേനെ :) :)

vineeth said...

kollam bozz....

Musthafa said...

ഫീസ് പൂര്‍ണ്ണമായും അഡ്വാന്‍സായി അടക്കുന്ന ഒരു വിദ്വാന്‍!

അവള്‍ പിന്നീട് എവിടേയും ചേരാത്തത് നന്നായി. അല്ലെങ്കില്‍ നീ ആരായേനേ!

susha said...

agree to musthafa's comment...

in this post i didnt find a despration of lost love, rather ur determination and hard work,the respect you have for hard earned money...

when she discontinued, u didnt do that...that's the determination dear friend..

all the credit goes to ur hard work and will power...

ദാസന്‍ കൂഴക്കോട് said...

കൂവിലന്‍... താങ്കള്‍ തെലിയുന്നുന്ട്. നല്ല അവതരണ രീതി. keep it up.

ദാസന്‍ കൂഴക്കൊട്
www.dasantelokam.blogspot.com

Ab said...

Aval IAS no matto poyirunnenkil...padachavane...!!!!

തറവാടി said...

വൗ!

ഒത്തിരികാലായി എല്ലാം തികഞ്ഞ ഒരു പോസ്റ്റ് വായിച്ചിട്ട്! ;)

( അക്ഷരതെറ്റ് വല്ലാതെയുണ്ട്) , പിന്നെ കണ്ണടവെച്ച ഫോട്ടോ കാണാന്‍ നല്ല ഗുമ്മുണ്ട്

Anonymous said...

good story looks like reality

ആര്‍ബി said...

hmm
nannayi koovilo

musthukka parnahapole aval ivide varaanhath nannaayi,,,

shahi said...

Good 1 ....keep it up...

Unknown said...

hmmmmmmmmm ........... oru pranayam thurannu parayaan kazhiyaatha neee ........... aaano ?

വിപിൻ. എസ്സ് said...

bhavukangal!!!!!!

abubacker said...

ഇവിടെ കമന്റിടാന്‍ വേണ്ടിയുള്ള ഇവന്റെ നിരന്തരമായ ശല്യം കാരണമാണ്‍ ഈ കൂതറ ബ്ലോഗ് ഞാന്‍ വായിച്ചത്. ഇതൊന്നും നടന്ന കാര്യങ്ങളല്ല.

മാണിക്യം said...

ഏതു പുരുഷന്റെ വിജയത്തിനു പിന്നിലുമൊരു സ്ത്രീ ഉണ്ടാവും എന്നു സായിപ്പ് ഇംഗ്ലീഷിൽ പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചില്ലാ ഇപ്പോൾകൂവിലന്‍ പറഞ്ഞകോണ്ട് വിശ്വസിച്ചു .. വിശ്വാസമാണല്ലോ എല്ലാം ..
സുല്ലിന്റെ കഥ അതു ഉഗ്രൻ!!

ശ്രീ said...

കഥ മോശമായില്ല.

ഒന്നും വെറുതേയായില്ല, അത്രയുമൊക്കെ പഠിയ്ക്കാനൊത്തല്ലോ :)

സീപി......... said...

ho, adipoli...........

കണ്ടോക്കാരന്‍ said...

ഇപ്പോ മറ്റൊരു കാര്യം പുടി കിട്ടി മോനേ... പഞ്ചാരയടി തന്നെയാ നല്ലത്..

Anonymous said...

HO AVAL IAS INU CHERAATHATH NHANGALUDE BHAGYAM ........... ALLENKIL ATHUM SAHIKKENDI VANNENE .......

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഇനി ആ പെണ്‍കുട്ടിയെ കാണുമ്പോള്‍ ഒരു നന്ദിയെങ്കിലും പറയാന്‍ മറക്കരുത്...

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ഇതിപ്പോൾ കുറുക്കൻ മുട്ടനാടിന്റെ പിറകെ നടന്നപോലെയായല്ലൊ... കിട്ടാത്ത മുന്തിരി പുളിക്കും..