Friday, May 30, 2014

വേർപാടിന്റെ വ്യത്യസ്ഥ വശം.


വ്യത്യസ്തതക്കു വേണ്ടിയാവും വേർപാടുകൾ...
വഴിമാറിയുള്ള ചിന്തകൾക്കും, ദിക്കു മാറിയുള്ള നോട്ടങ്ങൾക്കും സഞ്ചാരങ്ങൾക്കും വേണ്ടി.
അനേകം വേർപാടുകൾ വ്യതിരിക്തതകളാണു സ്രിഷ്ടിക്കുന്നത്. വ്യതിരിക്തതകളുടെ അനേകായിരം രൂപാന്തരങ്ങൾ.....
ജീവിതത്തിന്റെ കൈവഴികളിലെവിടെയോ വെച്ച്, തമ്മിൽ വേർപെടുമ്പോൾ കഴിഞ്ഞ വസന്തങ്ങൾ ചിന്തകളായി മനസ്സിന്റെ ചുവരിൽ ഒരു ക്യാൻവാസ് ചിത്രം കണക്കെ പതിഞ്ഞു കിടപ്പുണ്ടാവും. 

 
കാലചക്രത്തിന്റെ കറക്കം അതിവേഗതയിൽ തന്നെയാണ്. വരച്ച വരയിലൂടെ ജീവിതത്തെ കണക്കു കൂട്ടുമ്പോൾ വേർപാടുകൾ പാളം തിരിച്ചു വിടുന്നു.
മനസ്സ് മുഴുവൻ രക്തത്തിൽ കുളിച്ചിരിക്കുമ്പോഴും ഓർമ്മകളിൽനിന്നും വെളുത്തത് മാത്രം തിരഞ്ഞെടുത്തു ലക്ഷ്യത്തിലേക്ക് കുതിക്കുന്നു.
യാത്രയിൽ നിന്നും കിട്ടുന്ന അനുഭവങ്ങൾ ഉപകരിക്കുന്ന ആയുധങ്ങളാണ്.
ലക്ഷ്യ സാല്കാരത്തിന്ന് ആക്കം കൂട്ടുന്ന ആയുധങ്ങൾ.


വേർപാടുകളും വഴിമാറിയുള്ള സഞ്ചാരങ്ങളും വിചാരങ്ങൾക്കു മൂർച്ച കൂട്ടുന്നു എന്ന മനസ്സിന്റെ കണ്ടെത്തൽ വീണ്ടുവിചാരത്തിന്റെ തിരശ്ശീല ഉയർത്തി. കഴിഞ്ഞ ക്ഷണ  കാലത്തിൽ വീണുകിട്ടിയിട്ടുള്ള അനുബോധത്തിന്റെ പ്രത്യക്ഷമായ അനുഭൂതം ഈ ചുവരിൽ കോറിയിടുമ്പോൾ ഒരുപക്ഷെ യാത്രയുടെ അനന്തതയിൽ ഒരു ഉന്മാദം ആയേക്കാം.


കാണുന്നതെല്ലാം കറുപ്പാണ്, അല്ലെങ്കിൽ ഇരുട്ടു നിറഞ്ഞവ.
പ്രകാശമില്ലാത്ത അവസ്ഥയാണ് അന്ധകാരം. ഇവിടെ കണ്ണിനോടു മടങ്ങാനാവശ്യപ്പെടാം. ഭൂതകാത്തിന്റെ സ്മൃതിയിൽ നിൽക്കുമ്പോൾ ഹൃദയം മന്ത്രിക്കുന്നത് പറയുവാനാണ്. കണ്ടതും കേട്ടതും കണ്ടു കൊണ്ടിരിക്കുന്നതും കേട്ടുകൊണ്ടിരിക്കുന്നതും കാണാൻ പോവുന്നതും കേൾക്കാൻ പോവുന്നതും.
ഒരു പക്ഷെ ഈ നിലം വൃത്തികേടായേക്കാം  എന്നിരുന്നാലും അനുനാദത്തിന്റെ  കാലൊച്ച കേള്ക്കുന്നത് വരെ ഇവിടം മുഴങ്ങിക്കൊണ്ടിരിക്കും, അക്ഷരങ്ങളിലൂടെ... വാക്കുകളായി.... വാചകങ്ങളായി.........




കൂവിലൻ.


 

3 comments:

BADHSHA said...

ini koovilante naalukal.......

viddiman said...
This comment has been removed by the author.
viddiman said...

വേർപാട് ഒരു മുറിവാണ്. നമ്മൾ എന്ന ലോകത്തിൽ നിന്ന് ഞാൻ മാത്രം എന്ന ലോകത്തിലേക്ക് പിറവി.

പക്ഷേ കാലം ഉണക്കുന്ന അനേകം മുറിവുകളിലൊന്ന്. ജീവിതയാത്ര തുടരുമ്പോൾ, അതൊരു അനുഭവപാഠമായി കൂടെയുണ്ടാവും. മുറിവുകൾ നേരിടാൻ പഠിപ്പിക്കുന്ന പാഠം. പിറവികളെ നേരിടാൻ പഠിപ്പിക്കുന്ന പാഠം.

കുറിപ്പ് ഇഷ്ടപ്പെട്ടു.