Friday, October 31, 2014

പട്ടം



ഒഴിവുള്ള വൈകുന്നേരങ്ങളിൽ കടപ്പുറത്ത് പോയിരുന്ന് ഒരു സിഗരറ്റിനു തീകൊളുത്തി വെറുതെ അലസമായി ചിന്തിച്ചിരിക്കുന്നത് സന്തോഷിന്  ഇഷ്ടമായിരുന്നു. നഷ്ടപ്പെട്ട ഭൂതകാലത്തിന്റെ സ്മരണകൾ  അയവിറക്കി, പടിഞ്ഞാറുനിന്നും തിരമാലകളെ ചുംബിച്ചു വരുന്ന കാറ്റിലേക്കു തൊട്ടു മുന്നേ ദിവസത്തെ ന്യൂസ്‌ പേപ്പറിൽ പൊതിഞ്ഞ കടലമണികളെ പെറുക്കിയെടുത്ത് വായിലോട്ടും  അതിന്റെ തൊലി ഊതി  പറപ്പിച്ചും  മണിക്കൂറുകളോളം ഇരിക്കുമ്പോൾ അയാൾക്ക്‌ ഒരു പക്ഷെ തന്റെ വർത്തമാനകാലത്തെ വിഹ്വലതകളിൽ നിന്നുള്ള ഒരു മോചനം തന്നെയായിരുന്നു.


ജീവിതത്തിൽ പണത്തിന് വ്യക്തമായ സ്ഥാനം ഉണ്ടെന്നു സന്തോഷിന്  മനസ്സിലാവുന്നത് അയാളുടെ എട്ടാമത്തെ വയസ്സിലാണ്. വേനലവധിയിലെ ഒരു വിഷു ദിനം. തൊട്ടടുത്ത വീട്ടിലെ രമേഷ് കുളിച്ചു കോടിയണിഞ്ഞ് അവന്റെ അച്ഛൻ വാങ്ങിച്ചുകൊടുത്ത അലൂമിനിയത്തിന്റെ ആ കറുത്ത കളിത്തോക്കുമായി വന്നപ്പോൾ, തലേ ദിവസം അപ്പുനായരുടെ പീടികയിൽ താൻ അച്ഛന്റെ കൂടെ പോയപ്പോൾ അതേ  തോക്കിന്നു വേണ്ടി വാവിട്ടു കരഞ്ഞിട്ടും തീർത്തും പിശുക്കനായ അച്ചൻ വിസമ്മതിക്കുകയായിരുന്നു, പക്ഷെ ആ വിഷു ദിനത്തിൽ തന്റെ അച്ഛന്റെ സമ്പത്തിന്റെ ഏഴയലത്തുപോലുമെത്താത്ത ശ്രീധരേട്ടന്റെ മകൻ രമേഷ് അതേ കളിത്തോക്കുമായി വന്നു നിൽകുമ്പോൾ ആ കുഞ്ഞു ഹൃദയം ആദ്യമായി പണത്തിന്റെ വില മനസ്സിലാക്കുകയായിരുന്നു. തന്റെ ആഗ്രഹങ്ങൾക്കെല്ലാം തടസ്സം നിന്ന് അച്ഛൻ അച്ഛന്റെ ആഗ്രഹം  സാഫല്യമാക്കാൻ മെഡിസിൻ പോവാൻ പറഞ്ഞപ്പോൾ ആദ്യമായി അച്ഛനെ ധിക്കരിക്കേണ്ടി വന്നു .
നീ നന്നാവില്ലെടാ കുരുത്തം കെട്ടവനെ എന്നുള്ള സ്ഥിരം പല്ലവിയിൽ ആ ദിവസം തുടങ്ങിയെങ്കിലും ജീവിതത്തിന്റെ അനന്തമായ യാത്രാ പുസ്തകത്തിലെ ഒരു പുതിയ അദ്ധ്യായം അവിടെ തുടങ്ങുകയായിരുന്നു.


കടലിന് അഭിമുഖമായി കാർ നിറുത്തി, സ്ഥിരമായി ഇരിക്കാറുള്ള വൈദ്യുതി വിളക്കിന്റെ ചുവട്ടിൽ  അയാൾ രണ്ടാമത്തെ സിഗരറ്റിനു തീ കൊളുത്തി ഇരിക്കുമ്പോൾ  തൻറെ വാട്സപ്പിൽ മെസ്സേജുകൾ വന്നുകൊണ്ടേയിരുന്നു. ആധുനികതയുടെ യാന്ത്രികമായ ജീവിതത്തിൽ സമയത്തെ കീറിമുറിച്ചു ഇന്നിന്റെ വിഹ്വലതകളെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഒരുകൂട്ടം ആള്ക്കാരുടെ കൂട്ടായ്മയിൽ അയാൾ സജീവമായിരുന്നു. ചിലനേരങ്ങളിൽ തന്റെ മൊബൈലിലെ സ്ക്രീനിൽ നോക്കി അയാൾ ആർത്ത് ചിരിക്കുമ്പോൾ, ഡാഡ്.....ആർ യു ക്രയ്സി ???? പ്ലീസ് ഡോണ്ട് ഡിസ്റ്റർബ്  മി ......എന്ന തന്റെ എട്ടു വയസ്സുള്ള മകൻ എക്സ് ബോക്സിൽ ഫുട്ബോൾ കളിച്ചിരിക്കുമ്പോൾ അയാളെ പരിഹസിക്കുമായിരുന്നു...ഭാര്യയാവട്ടെ കാണ്ടി ക്രഷ് ഗയിമിന്റെ മായിക ലോകത്തു സദാ തന്റെ കണ്ണുകൾ  സ്മാര്ട്ട് ഫോണിനെ ഭോഗിച്ചു  കൊണ്ട് കാലത്തെ അധിവേഗതയിൽ ചലിപ്പിച്ചുകൊണ്ടിരുന്നു....


വൈകുന്നേരത്തിന്റെ ആലസ്യത്തിൽ തിരമാലകൾ കരയിലെ മണൽ തിട്ടകളിലേക്കു ശയിക്കാനെന്നവണ്ണം വന്നു കൊണ്ടിരുന്നു. തന്റെ യാന്ത്രികവും, സ്കൈൽ വെച്ചു തിട്ടപ്പെടുത്തിയതും  പോലെയുള്ള ഒരു ജീവിതമാണ് കടൽ എന്നും അയാൾക്ക്‌ തോന്നി. വെറുതെ കടലിന്റെ അനന്തതയിലേക്കു തന്റെ നയനങ്ങളെ സമർപ്പിച്ചിരിക്കുമ്പോൾ അങ്ങകലെ ഒരു ജനക്കൂട്ടം അയാൾ കണ്ടു.
വ്യത്യസ്ത പ്രായങ്ങളിലുള്ളവർ...ആണ്‍, പെണ്‍ ഭേദമന്യേ...എല്ലാവരും വളരെ ആനന്ദത്തോടെ ആകാശത്തിലേക്കു നോക്കിക്കൊണ്ടിരിക്കുന്നു, എല്ലാവരുടെയും മുഖത്ത് അത്ഭുതവും , ആകാംക്ഷയും കാണാം.
സന്തോഷ്‌ ആ ജനക്കൂട്ടത്തിനരികിലേക്ക് നടക്കുകയാണ്, തന്റെ വാട്സപ്പിൽ തുരുതുരാ മെസ്സേജുകൾ വരുന്നുണ്ടെങ്കിലും അയാൾ അത് ഖൗനിക്കുന്നേയില്ല...
അയാൾ വെറുതെ തന്റെ കണ്ണുകളെ മാനത്തേക്കു എറിഞ്ഞപ്പോൾ ആൾകൂട്ടത്തിന്റെ മുകളിലായി പറക്കുന്ന അനേകം പട്ടങ്ങളാണു കണ്ടത്.
വിവിധ ആകൃതിയിലും, വർണ്ണത്തിലും, വലിപ്പത്തിലുമുള്ള പട്ടങ്ങൾ.


അയാൾ ജനക്കൂട്ടത്തിനരികിലെത്തിയപ്പോൾ തന്റെ കണ്ണുകളെ അയാൾക്ക്‌ വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല, ഉയരങ്ങളിൽ പറന്നു പൊങ്ങുന്ന ഓരോ പട്ടത്തിന്റെയും ചരടിന്റെ അറ്റത്ത് വീൽ ചെയറിൽ ഇരിക്കുന്ന ജീവിതം പൂവിട്ടു തുടങ്ങുമ്പോൾ തന്നെ മനസ്സ് അസന്തുലിതമായ ഒരു കൂട്ടം കുരുന്നുകൾ...
ചുറ്റിലും കൂടി നില്ക്കുന്നവരുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു, സന്തോഷ് തീർത്തും ചിന്താമഗ്നനാണ്. തന്റെ തിരക്കു പിടിച്ച ജീവിതത്തിൽ കാണാതെ പോവുന്ന ഒരു പാട് ജീവിതങ്ങൾ,,,

വൈബ്രറ്റർ മോഡിൽ കിടന്ന തന്റെ ഫോണ്‍ ചലിച്ചപ്പോൾ ഭാര്യയായിരുന്നു,

"സന്തോഷ്..അഭയ് അവന്റെ PS4 ൽ DriveClub Vedio Game  പ്ലേ ചെയ്യാൻ കഴിയുന്നില്ല..ഐ ചെക്ഡ് ഇന് TWitter, Sony ഇറ്റ്‌സെൽഫ് പറയുന്നു, സം പ്രോബ്ലംസ് ഉണ്ടെന്ന്...വരുമ്പോൾ നമ്മൾ വാങ്ങിച്ച ആ ഔറ്റ്ലെറ്റിൽ ഒന്നന്വേഷിക്കണം."

ശരി ഞാൻ അന്വേഷിക്കാം എന്ന് പറഞ്ഞുകൊണ്ട് സന്തോഷ്‌ ആ  സംഭാഷണം അവിടെ അവസാനിപ്പിച്ചു.

വീൽചെയറിൽ ഇരിക്കുന്ന ഇരുപതോളം കുട്ടികൾ വാനത്തിൽ ഉയർന്നു പറക്കുന്ന പട്ടങ്ങളിലേക്കു നോക്കുമ്പോൾ അവരുടെ മുഖത്ത് കാണുന്ന പ്രസന്നത ആ പട്ടങ്ങളെ പോലെതന്നെ അവരും എത്രയോ ഉയരങ്ങളിലാണെന്നു ബോധിപ്പിച്ചു. മനസിന്റെയും ശരീരത്തിന്റെയും അസന്തുലിതാവസ്ഥ ഉയരങ്ങ്ങ്ങളിൽ പറക്കാനുള്ള മോഹത്തിന് ഒരു ക്ഷതമല്ല എന്നുള്ള ഒരു ഓർമപ്പെടുത്തലും.


പടിഞ്ഞാറൻ ചക്രവാളത്തിൽ ചുവപ്പ് പരത്തി അസ്തമിക്കനുള്ള ധൃതിയിലിരിക്കുന്ന സൂര്യനെ  തഴുകാൻ വെമ്പൽ കൊണ്ട് പറക്കുന്ന പച്ചയും, മഞ്ഞയും, നീലയും, വെളുപ്പും നിറമുള്ള അനേകം പട്ടങ്ങൾ. ആകാശം സ്വാതന്ത്ര്യമാണ്, സ്വാതന്ത്ര്യത്തിന്റെ അനുഭൂതിയിൽ താല്പര്യമില്ലാതെ കുട്ടികളുടെ കണ്ണുകളിലേക്കു നോക്കി പട്ടങ്ങൾ ആകാശത്ത് നിന്ന് നൃത്തം ചെയ്തു കൊണ്ടിരുന്നു.


സന്തോഷിന്  ഇതൊരു പുതിയ അനുഭവമായിരുന്നു. സൂര്യസ്തമയങ്ങിൽ ഇടയ്ക്കിടെ വരാറുണ്ടെങ്കിലും മനസ്സിനെ പിടിച്ചുലച്ച ഒരനുഭവം ഇല്ലായിരുന്നു. ആൾകൂട്ടത്തിൽ ഈ പരിപാടിയെ കുറിച്ച് തിരക്കിയപ്പോൾ തൊട്ടടുത്ത്‌ ഒരു കുഞ്ഞു പട്ടം പറത്തുന്ന ഒരു വൃദ്ധനു നേരെ വിരൽ ചൂണ്ടി ഒരാൾ പറഞ്ഞു. അയാളാണ്, ആ മനുഷ്യ സ്നേഹി....അയാളുടെ ഹൃദയമാണ്, സ്വപ്നങ്ങളാണ്, പ്രതീക്ഷകളാണ്, ആ പറന്നുയരുന്നത്. ലോകത്തിന്റെ മിക്ക സ്ഥലങ്ങളിലും പോയി പട്ടം പറത്തുന്ന ആൾ. ചിലയിടങ്ങളിൽ യുദ്ധത്തിനെതിരെ, ചിലയിടങ്ങളിൽ ആഗോള താപനത്തിനെതിരെ, മറ്റു ചിലയിടങ്ങളിൽ വംശീയ ഹത്യക്കെതിരെ, അങ്ങിനെ നിരവധി.....ഇവിടെ ഇപ്പോൾ നിരാലംബരായ മനസും ശരീരവും മരവിച്ച കുരുന്നുകൾക്ക് സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും ചിറകുകൾ വിരിയിക്കാൻ....
പ്രതികരണ ശേഷി നഷ്ടപ്പെട്ട ശതകോടികൾ കൊർപരെറ്റുകളുടെ എച്ചിൽ നക്കുന്ന ഇന്നിന്റെ വിരിമാറിൽ തന്റേതായ ശൈലി യിൽ സന്ദേശം കൈമാറുന്ന അത്യപൂർവ്വം മാനവ സ്നേഹികളിൽ ഒരാൾ.

സന്തോഷിന് ഒന്നും മനസ്സിലായില്ല. യാന്ത്രികമായ ലോകത്ത് ജീവിക്കുന്ന അയാൾക്ക്‌ മണ്ണും, മനുഷ്യനും, പട്ടിണിയും, ദുരിതങ്ങളും, യുദ്ധങ്ങളും പുസ്തകത്തിലും TV യിലും മാത്രമേ അയാൾ കണ്ടിരുന്നു.

തന്റെ കയ്യിലിരിക്കുന്ന മൊബൈൽ ഫോണിന്റെ സ്ക്രീനിലേക്ക് നോക്കിയപ്പോൾ അനേകം വാട്സാപ്പ് മെസ്സാജുകൾ വന്നുകിടക്കുന്നുന്റയിരുന്നു. ഭൂരിഭാഗവും ഭാര്യയുടെ തന്നെ. പിന്നെ ഒരു ഫോർവേഡ് മെസ്സജും o-ve രക്തം വേണം എന്നും പറഞ്ഞ് ആരോ ഷെയർ ചെയ്തത്. പതിവ് പോലെ സന്തോഷ്‌ അത് ഇഗ്നോർ ചെയ്തു വൃദ്ധന്റെ അരികിലേക്ക് നടന്നടുത്തു.

ഇരുണ്ട നിറത്തിൽ, മെലിഞ്ഞുണങ്ങിയ ശരീരം. നന്നേ കഷണ്ടിയാണെങ്കിലും അങ്ങിങ്ങ് വെളുത്ത നിറത്തിലുള്ള കുറ്റിരോമങ്ങൾ വളർന്നു കിടക്കുന്നു. വെളുത്ത നീണ്ടുകിടക്കുന്ന താടിരോമങ്ങളിലൂടെ അയാളുടെ കൈവിരലുകൾ ഓടിച്ചുകൊണ്ട് മാനത്തേക്ക് പട്ടങ്ങളെയും നോക്കി ഇരിക്കുമ്പോൾ തന്റെ മുന്നിൽ വന്നു നില്കുന്ന സന്തോഷിനെ അയാൾ കണ്ടിരുന്നില്ല.

ഹായ്, ഐ ആം സന്തോഷ്‌. സ്വന്തം ബിസിനസ്‌ ആണ്. ഇവിടെ തന്നെ യാണ് വീട്. താങ്കളെ കുറിച്ച് അറിഞ്ഞപ്പോൾ സന്തോഷം തോന്നി. കൂടുതൽ അറിയണമെന്നു തോന്നി, ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം.

ആകാശത്തിന്റെ വിദൂരതയിൽ അഹങ്കരിച്ചു പറക്കുന്ന ആ കുഞ്ഞുപട്ടത്തിന്റെ ചരട് അയാളുടെ കറുത്ത മെലിഞ്ഞുണങ്ങിയ വിരലുകളിൽ നിന്നും, തന്റെ തൊട്ടടുത്ത്‌ നില്കുന്ന സുഹൃത്തിന് കൈമാറിയ ശേഷം സന്തോഷിന്റെ തോളിൽ കൈവെച്ചു ചോദിച്ചു :

സാറിന്  എന്താ അറിയേണ്ടത്? എന്നെ കുറിച്ചോ? അതോ എന്റെ പ്രവർത്തനങ്ങളെ കുറിച്ചോ?...
"സത്യത്തിൽ ഞാൻ അല്ലെങ്കിൽ നമ്മൾ പട്ടങ്ങളാണ്...നമ്മുടെ ജീവിതവും പട്ടങ്ങലെപോലെതന്നെയാണ്....
സ്വാതന്ത്ര്യമുണ്ടെങ്കിലും, സ്വാതന്ത്ര്യമില്ലാതെ...
പാരതന്ത്ര്യത്തിൽ അമർഷമുണ്ടായിട്ടും, ആസ്വദിക്കുന്നതുപോലെ...
പ്രതികാരിക്കാൻ ശേഷിയില്ലാതെ..
ശേഷിയുണ്ടെങ്കിലും പ്രതികരിക്കാൻ കഴിയാതെ.....
ഏതു സമയവും ഏതു വിദൂരതയിൽ നിന്നും പിടിച്ചിറക്കാൻ കഴിവുള്ള ഏതോ വിരലുകളിൽ കുരുങ്ങിക്കിടക്കുന്ന ചരടിന്റെ മറു തലയിലുള്ള അതി വിദൂരതയിൽ, ഉയരങ്ങളിൽ പറക്കുന്ന വ്യത്യസ്ത നിറങ്ങളിലുള്ള പട്ടങ്ങൾ"
.
അതല്ലേ സത്യം മിസ്റ്റർ സന്തോഷ്‌...?? നമ്മളും നമ്മുടെ ജീവിതവും?

എല്ലാവർക്കും പരിമിതികളുണ്ട്. ആ പരിമിതികൾക് ഉള്ളിൽ നിന്നുകൊണ്ട് നമ്മൾ എന്ത് ചെയ്യുന്നു? തനിക്കു വേണ്ടി, സമൂഹത്തിനു വേണ്ടി, പ്രകൃതിക്ക് വേണ്ടി, അതാണ്‌ പ്രധാനം.
നമ്മുടെ യുദ്ധങ്ങൾ സമയത്തിന് വേണ്ടിയാവണം, അല്ലാതെ ജീവനു വേണ്ടിയാവരുത്.

തന്റെ ഭൂതകാലത്തിന്റെ ചിത്രങ്ങൾ ഓരോന്നായി വൃദ്ധന്റെ മുന്നിലേക്ക്‌ തുറന്നിടാൻ സന്തോഷ്‌ തീരുമാനിച്ചു. അച്ഛന്റെ അമിതമായ പണത്തിനോടുള്ള സ്നേഹത്തിൽ നഷ്ടപ്പെട്ട കുട്ടിക്കാലം. ബാല്യമായപ്പോൾ വീണ്ടും അച്ഛന്റെ പിടിവാശി ക്ക് മുട്ടുമടക്കാതെ വീട്ടിൽ നിന്നിറങ്ങി കൂട്ടുകാരുടെ സഹായത്തോടെ ബിസിനസ്‌ തുടങ്ങുകയും. താൻ പോലുമറിയാതെ അത്പടർന്നു  പന്തലിച്ചതുമായ കഥ. കുട്ടിക്കാലത്ത് രമേശ്‌ വാങ്ങിച്ച് തന്ന ആ കളിത്തോക്കിനെ കുറിച്ച് വൃദ്ധനോട് പറഞ്ഞപ്പോൾ അതിന്റെ സന്തോഷം ഇന്നും അയാളുടെ ഹൃദയത്തിൽ  അലയൊലികൾ സൃഷ്ടിക്കുന്നു.

പക്ഷെ ജീവിതത്തിന്റെ മരണപ്പാച്ചിലിൽ താൻ എന്തൊക്കെയോ  മറന്നു..
ബിസിനസും, കുടുംബവുമായി അയാളുടെ ജീവിതം ചുരുങ്ങി.
ഫൈസ് ബുകിലെയും , വാട്സപ്പിലെയും , മറ്റു സോഷ്യൽ മീഡിയ സൈറ്റ് കളുടെയും  sharing & forwarding കാരുണ്യ പ്രവർത്തനത്തിൽ മാത്രം സജീവം.

സൂര്യൻ അസ്തമിച്ചു തുടങ്ങി..കുട്ടികളെ ഹോസ്റ്റലിൽ എത്തിക്കണം. എനിക്ക് നീങ്ങാൻ സമയമായി, ഒഴിവുള്ള സമയം നമുക്ക് വീണ്ടും കാണാം എന്നും പറഞ്ഞു വൃദ്ധൻ കുട്ടികളുടെ അടുത്തേക്ക് നടന്നു നീങ്ങി.

സൂര്യൻ കടലിന്റെ ആഴങ്ങളിലേക്ക് ഊർനിറങ്ങുന്നത് സന്തോഷിന് കാണാമായിരുന്നു. മേലെ ആകാശത്തിലെ ചുവന്ന മേഘങ്ങൾക്കിടയിലൂടെ പറവകൾ വാസത്തെ ലക്‌ഷ്യം വെച്ചു പറന്നകന്നു. താഴെ മണൽ പരപ്പുകളിൽ നിന്നും ആളുകൾ കൂട്ടം കൂട്ടമായി പിരിഞ്ഞു പോയി തുടങ്ങി.

 സന്തോഷ്‌ തന്റെ കാറിന്നരികിലേക്ക് നടന്നു നീങ്ങുമ്പോൾ മനസ്സിൽ ഒരു ദൃഡ നിശ്ചയം ഉണ്ടായിരുന്നു.

പോക്കറ്റിൽ കിടന്നു കൊണ്ട് മൊബൈൽ ഫോണ്‍ ശബ്ധിക്കുന്നുണ്ടായിരുന്നു...
ഭാര്യയാണെന്നും, മകന്റെ വീഡിയോ ഗയിമിന്റെ കാര്യം അന്വേഷിക്കാനാണെന്നും  അറിയുന്നത് കൊണ്ട് തന്നെ ആ ഫോണ്‍ അറ്റൻഡ് ചെയ്യാതെ അയാൾ കാർ സ്റ്റാർട്ട്‌ ചെയ്തു. ഇന്നത്തെ ദിവസത്തിന്റെ നിർവൃധി യോടെ അയാൾ തന്റെ വീട് ലക്‌ഷ്യം വെച്ചു.

Friday, May 30, 2014

വേർപാടിന്റെ വ്യത്യസ്ഥ വശം.


വ്യത്യസ്തതക്കു വേണ്ടിയാവും വേർപാടുകൾ...
വഴിമാറിയുള്ള ചിന്തകൾക്കും, ദിക്കു മാറിയുള്ള നോട്ടങ്ങൾക്കും സഞ്ചാരങ്ങൾക്കും വേണ്ടി.
അനേകം വേർപാടുകൾ വ്യതിരിക്തതകളാണു സ്രിഷ്ടിക്കുന്നത്. വ്യതിരിക്തതകളുടെ അനേകായിരം രൂപാന്തരങ്ങൾ.....
ജീവിതത്തിന്റെ കൈവഴികളിലെവിടെയോ വെച്ച്, തമ്മിൽ വേർപെടുമ്പോൾ കഴിഞ്ഞ വസന്തങ്ങൾ ചിന്തകളായി മനസ്സിന്റെ ചുവരിൽ ഒരു ക്യാൻവാസ് ചിത്രം കണക്കെ പതിഞ്ഞു കിടപ്പുണ്ടാവും. 

 
കാലചക്രത്തിന്റെ കറക്കം അതിവേഗതയിൽ തന്നെയാണ്. വരച്ച വരയിലൂടെ ജീവിതത്തെ കണക്കു കൂട്ടുമ്പോൾ വേർപാടുകൾ പാളം തിരിച്ചു വിടുന്നു.
മനസ്സ് മുഴുവൻ രക്തത്തിൽ കുളിച്ചിരിക്കുമ്പോഴും ഓർമ്മകളിൽനിന്നും വെളുത്തത് മാത്രം തിരഞ്ഞെടുത്തു ലക്ഷ്യത്തിലേക്ക് കുതിക്കുന്നു.
യാത്രയിൽ നിന്നും കിട്ടുന്ന അനുഭവങ്ങൾ ഉപകരിക്കുന്ന ആയുധങ്ങളാണ്.
ലക്ഷ്യ സാല്കാരത്തിന്ന് ആക്കം കൂട്ടുന്ന ആയുധങ്ങൾ.


വേർപാടുകളും വഴിമാറിയുള്ള സഞ്ചാരങ്ങളും വിചാരങ്ങൾക്കു മൂർച്ച കൂട്ടുന്നു എന്ന മനസ്സിന്റെ കണ്ടെത്തൽ വീണ്ടുവിചാരത്തിന്റെ തിരശ്ശീല ഉയർത്തി. കഴിഞ്ഞ ക്ഷണ  കാലത്തിൽ വീണുകിട്ടിയിട്ടുള്ള അനുബോധത്തിന്റെ പ്രത്യക്ഷമായ അനുഭൂതം ഈ ചുവരിൽ കോറിയിടുമ്പോൾ ഒരുപക്ഷെ യാത്രയുടെ അനന്തതയിൽ ഒരു ഉന്മാദം ആയേക്കാം.


കാണുന്നതെല്ലാം കറുപ്പാണ്, അല്ലെങ്കിൽ ഇരുട്ടു നിറഞ്ഞവ.
പ്രകാശമില്ലാത്ത അവസ്ഥയാണ് അന്ധകാരം. ഇവിടെ കണ്ണിനോടു മടങ്ങാനാവശ്യപ്പെടാം. ഭൂതകാത്തിന്റെ സ്മൃതിയിൽ നിൽക്കുമ്പോൾ ഹൃദയം മന്ത്രിക്കുന്നത് പറയുവാനാണ്. കണ്ടതും കേട്ടതും കണ്ടു കൊണ്ടിരിക്കുന്നതും കേട്ടുകൊണ്ടിരിക്കുന്നതും കാണാൻ പോവുന്നതും കേൾക്കാൻ പോവുന്നതും.
ഒരു പക്ഷെ ഈ നിലം വൃത്തികേടായേക്കാം  എന്നിരുന്നാലും അനുനാദത്തിന്റെ  കാലൊച്ച കേള്ക്കുന്നത് വരെ ഇവിടം മുഴങ്ങിക്കൊണ്ടിരിക്കും, അക്ഷരങ്ങളിലൂടെ... വാക്കുകളായി.... വാചകങ്ങളായി.........




കൂവിലൻ.


 

Sunday, June 17, 2012

തിരിച്ചറിവുകൾ!!

കൊഴിഞ്ഞുപോയ 2 വർഷം,
എന്റെ ജീവിതത്തിന്റെ പുസ്തകത്താളുകളിൽ നിന്നും അടർത്തിമാറ്റി ഞാൻ ചവറ്റുകൊട്ടയിലേക്കു
വലിച്ചെറിഞ്ഞു. ഒരു വാക്കിനെ പോലും പ്രസവിക്കാതെ മച്ചിയായി എന്റെ പേന എന്നെയും നോക്കിയിരുന്നു,
ചിന്തകളെല്ലാം മൺപുറ്റുകളായി മനസ്സിൽ ഉറച്ചുകിടക്കുന്നു, എഴുതാനും, എഴുതാതിരിക്കാനും,
ഒരേ കാരണങ്ങൾ; കാരണങ്ങൾ കാരണങ്ങളായി തന്നെ ഉറഞ്ഞുകിടക്കുന്നു,
ഞാൻ എന്നിൽ നിന്നും
വലിഞ്ഞു വലിഞ്ഞു എന്നുള്ളിലേക്ക്, പതുക്കെ വലിഞ്ഞു കൊണ്ടിരിക്കുന്നു. സങ്കുചിതമായ,
മുനയൊടിഞ്ഞ ചിന്തകളുമായി തമസ്സിലൂടെ പ്രയാണം നടത്താൻ പ്രേരണ തരുന്ന ഒരു കറുപ്പ് എന്റെ
തലയോട്ടി പൊളിച്ചു, തലച്ചോർ ചുറ്റികകൊണ്ട് അടിച്ചു പരത്തി വിദൂരതയിലേക്കു വലിച്ചെറിഞ്ഞു,
പണം വെറും പണമാണെന്നു തിരിച്ചറിയാൻ, ഒരു ആയുസ്സ് വേണ്ടി വരുമെന്ന് കുരങ്ങന്റെ കണ്ണിലൂടെ
നോക്കുന്നവൻ തിരിച്ചറിഞ്ഞില്ല. അന്തരാത്മാവിൽ കറുപ്പും കറുപ്പും തമ്മിൽ പോരടിക്കുമ്പോൾ
വെളിച്ചത്തിന്റെ ഒരു നാമ്പിനുവേണ്ടി മൈലുകൾ താണ്ടി; സമൂഹത്തിന്റെ അട്ടഹാസങ്ങൾ, ആർപ്പുവിളികൾ,
ചുവന്നു പെയ്യുന്ന മഴകൾ, വറ്റിവരണ്ട നദികൾ, വിണ്ടുകീറിയ പാടങ്ങൾ, മൊട്ടമലകൾ, ഒട്ടിയ
വയറുകൾ, കണ്ണീരുകൾ തീർത്ത ചുവന്ന പുഴകൾ, എല്ലാം കണാത്ത കഴ്ചകളും, കേൾകാത്ത ശബ്ദങ്ങളുമായിരുന്നു,
ഒടുവിൽ ഒരു വെട്ടം
ഒരു വെളുത്തമനസ്സിന്റെ രൂപത്തിൽ പടികയറി വന്നപ്പോൾ, വിദൂരതയിലേക്കു വലിച്ചെറിഞ്ഞ എന്റെ
തലച്ചോറും തിരഞ്ഞു ഞാൻ ഇറങ്ങിയോടി. വീണ്ടെടുത്ത തലച്ചോറുമായി നാളുകളായി ഇയ്യം പോലെ
ഉറച്ച്കിടക്കുന്ന ചിന്തകളെ ഉരുക്കുവാനുള്ള അതി തീവ്രമായ യജ്ഞം. ഞാൻ എന്റെ പേനയുടെ കണ്ണുകളിലേക്ക്
നോക്കി, അവ പൂർവ്വാധികം തിളങ്ങിയിരിക്കുന്നു, ഉന്തിയ വയറുമായി കാത്തിരിക്കുകയണ്.
പക്ഷെ ഇപ്പോൾ പുറത്തു
ചുറ്റും ഘോരമായ ഷബ്ധങ്ങൾ. അട്ടഹാസത്തിനു കനം കൂടിയിരിക്കുന്നു. ആർപ്പുവിളികൾ കർണ്ണപടങ്ങളെ
പ്രകമ്പനം കൊള്ളിക്കുന്നു, കണ്ണുകൾ വട്ടവലിപ്പത്തിൽ തുറന്നപ്പോൾ ചുവന്ന ആകാശമായിരുന്നു,
ചുവന്ന പുഴകളായിരുന്നു, ചുവന്ന കടലും, ചുവന്ന മരങ്ങളുമായിരുന്നു. വൈകിയാലും വൈകിയില്ലെങ്കിലും,
ഘടികാരത്തിലെ സൂചികൾ ആർക്കു വേണ്ടിയും നിശ്ചലമാവുന്നില്ല. തിരിച്ചറിവുകൾ വിവേകമുണ്ടാക്കുന്നു,
ഓരോ തീരുമാനങ്ങൾക്കും മൈൽ പ്രയാണത്തിൽ തിരിച്ചറിവുകൾ മുഴക്കങ്ങളുണ്ടാക്കട്ടെ. ചിന്തകളിൽ
ബീജ സങ്കലനം നടത്തി പേനയിലൂടെ പ്രസവിച്ചു വീഴുന്ന വാക്കുകൾ മനസ്സുകളിൽ ഇരുട്ടിനെ കീറിമുറിച്ച്
പ്രകാശത്തിന്റെ വിത്തുകൾ മുളപ്പിക്കട്ടെ; ഊർജ്ജം തന്ന വെളുത്ത ഹ്രിദയങ്ങളുടെ മന്ദഹാസം
അതെത്ര മനോഹരമാണ്. എന്റെ കറുത്ത് കരിവാളിച്ച ഹ്രിദയം മുറിച്ച് പകുത്തെടുത്ത് ആ വെള്ള
ഹ്രിദയങ്ങളുടെ കൂട്ടത്തിൽ ഒട്ടിച്ചു വെക്കട്ടെ!!!!!.

-

കൂവിലൻ

Monday, June 28, 2010

ഇന്ത്യക്ക് ലോകകപ്പ് ഫുട്ബോള്‍ കിരീടം..


കൊല്ല വറ്ഷം ആയിരത്തി എത്രയോ, ക്രിത്യമായി ഓറ്മ കിട്ടുന്നില്ല. രാവിലെ തന്നെ മഹാ സാഹിത്ത്യകാരന്‍മാരായ കൂവിലന്റെയും, ദാസന്‍ കൂഴക്കോടിന്റെയും ചാനലായ കൂദറ TV ഓണാക്കിയപ്പോഴാണ് ഞാന്‍ ആ സത്യം അറിയുന്നത്. ഇന്ത്യ ലോക കപ്പ് ഫുട്ബോളിന്‍ കോളിഫൈ ചെയ്തു. പണ്ടെങ്ങോ ലോകകപ്പ് നേടി എന്നു അഹങ്കരിച്ചു നടക്കുന്ന ബ്രസീലിനെ 8 ഗോളുകള്‍ക്ക് തോല്പിച്ച് ഗ്രൂപ്പ് ചാംബ്യന്മാരായാണ് ഇന്ത്യ ലോക കപ്പ് ഫുട്ബോളിലേക്ക് ആദ്യമായി അവസരം കിട്ടുന്നത്.

വറ്ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇതാ ഇന്ത്യന്‍ ഫുട്ബോള്‍ ആരാധകറ്ക്കു ഒരു സന്തോഷ വാറ്ത്ത, രാജ്യം ശരിക്കും ആഘോഷിക്കുകയാണ്, എവിടെയും നമ്മുടെ ഇന്ത്യന്‍ കളിക്കാരുടെ ഫോട്ടോകളും, കൊടി തോരണങ്ങളും, ഫ്ലെക്സ് ബോര്‍ഡുകളുടെ നീണ്ട നിരകള്‍ തന്നെ എല്ലായിടങ്ങളിലും, ഇന്ത്യയിലെ അനേകം മെട്രോ പൊളിറ്റന്‍ സിറ്റികളിലൊന്നായ കോഴിക്കോടുനിന്നും മലപ്പുറത്തുനിന്നുമുള്ള എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും ലോകകപ്പു നടക്കുന്ന വികസിത രാജ്യമായ സോമാലിയയിലേക്ക് ദിവസവും 10 ഫ്ലൈറ്റ് വീതം അനുവദിക്കാന്‍ കേന്ദ്ര മന്ത്രി ഡോ: അറാത്ത് ഉത്തരവിട്ടു. കൂദറ TV ക്കു വേണ്ടി സ്പെഷ്യല്‍ റിപ്പോറ്ട്ടിങ്ങിന്‍ വേണ്ടി മഹാനായ ഞാനും(കൂവിലന്‍), മഹാ സാഹിത്ത്യകാരന്‍ ദാസന്‍ കൂഴക്കോടുമാണ് സോമാലിയന്‍ സറ്ക്കാരിന്റെ സ്പെഷ്യല്‍ ഗസ്റ്റ് ആയിട്ട് പോവുന്നത്. എന്നാല്‍ ഡോ: അറാത്തിന്റെ ഉറ്റ സുഹ്രുത്തുക്കളായ കൂവിലനും ദാസനും സോമാലിയയിലേക്കു ലോകകപ്പു കാണാനാണെന്ന വ്യാജേന പോവുന്നത് സോമാലിയയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ആഡംബര കാറുകളുടെ ഇറക്കുമതിയുമായി ബന്ധപ്പെട്ട കച്ചവടത്തിനാണെന്നും പറഞ്ഞു പ്രതിപക്ഷം പാറ്ലമെന്റിന്റെ ഇരു സഭയിലും ഒച്ചപ്പാടുണ്ടാ‍ക്കുകയും, മുണ്ടു പൊക്കി ന്രിത്തം ചെയ്യുകയും ചെയ്തു. അതു കാരണം ഡോ: അറാത്തിനു ഞങ്ങളോടൊപ്പം ലോകകപ്പിനു വരാന്‍ അവസരം കിട്ടിയില്ല.


അങ്ങിനെ ആ ദിനം വന്നെത്തി, ഞാനും കൂഴക്കോടും കൂടെ കോഴിക്കോട് ഞെളിയന്‍പറംബ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും സോമാലിയയിലേക്കു യാത്ര തിരിച്ചു, ഇന്ത്യ മുഴുവനും ആഘോഷിക്കുകയാണ്. കൂടെ മാധ്യമങ്ങളും, അതിനിടക്കു ഇന്ത്യന്‍ ടീമിനു വേണ്ടി ബൂട്ട് വാങ്ങിച്ചതില്‍ അഴിമതി ഉണ്ടെന്ന് പറഞ്ഞു കേരളത്തിലെ ഇടത് പക്ഷം 2 ദിവസം ഹറ്ത്താലാചരിച്ചു. അതിനു പുറമെ ഇന്ത്യന്‍ ടീമിലേക്കുള്ള കളിക്കാരെ സെലെക്റ്റ് ചെയ്തത് ഒരു കേന്ത്ര മന്ത്രിയുടെ കുടുംബത്തിലുള്ള വരെയാണെന്നു മുള്ള ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ട് ചാനലുകളില്‍ സജീവ ചറ്ച്ചകളായി. ഇതൊന്നും കാര്യമാക്കാതെ ഞാനും ദാസനും സോമാലിയ എന്ന ആഡംബര രാജ്യത്ത് കളിയും കണ്ട് ഉല്ലസിച്ചു നടന്നു,

മരണ ഗ്രൂപ്പ് അന്നറിയപ്പെടുന്ന സി ഗ്രൂപ്പിലാണ് ഇന്ത്യ. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരുള്ള വിയറ്റ്നാം. ഹെയ്തി. മാല്‍ഡിവ്സ്, എന്നീ രാജ്യങ്ങളകപ്പെട്ട ഗ്രൂപ്പാണ് സി ഗ്രൂപ്പ്.

എന്നാല്‍ ഈ മൂന്ന് രാജ്യങ്ങളെയും തകറ്ത്തെറിഞ്ഞുകൊണ്ട് ഇന്ത്യ പ്രീ കോറ്ട്ടറില്‍ പ്രവേശിച്ചു.എന്നാല്‍ അവിടെ ഇന്ത്യക്കു നേരിടാന്‍ പട്ടിണിയും, പരിവട്ടവുമയി കഴിയുന്ന ജറ്മനിയെയാണ്. വറ്ഷങ്ങള്‍ക് മുന്‍പ് ലോകകപ്പിലെ കുതിരകളായിരുന്നു പോലും അവറ്. പക്ഷെ ഇന്നു ഇന്ത്യക്കു മുന്നില്‍ അവരൊന്നുമല്ല. ജറ്മനിയുടെ ഗോള്‍ പോസ്റ്റില്‍ 5 ഗോളുകള്‍ നിറച്ചു ഇന്ത്യ ജറ്മനിയെ അവരുടെ നാട്ടിലേക്കു കെട്ടിയയച്ചു. ഹാട്രിക്കോടെ ഇന്ത്യക്കു വിജയം സമ്മാനിച്ചത് നമ്മുടെ ഇതിഹാസ താരം പാലാരിവട്ടം ശശിയായിരുന്നു. ഈ വിജയത്തോടെ ഇന്ത്യന്‍ പ്രധാനമന്ത്രി ഓരോ കളിക്കാരനും 2 million ഡോളറ് പ്രതിഫലം പ്രഖ്യാപിച്ചു.

ഞങ്ങള്‍ തീറ്ത്തും തിമിറ്ത്താടി, ഇന്ത്യയുടെ വിജയം ലോകമെങ്ങുമുള്ള മാധ്യമങ്ങള്‍ ആഘോഷിച്ചു. പാലരിവട്ടം ശശിയുടെയും, കോച്ച് ഭാസ്കരന്റെയും കൂറ്റന്‍ ഫ്ലെക്സുകള്‍ ലോകത്തിലെ മൂന്നാം ലോകരാജ്യങ്ങളായ അമേരിക്ക, കാനഡ്, ഇറ്റലി, ബ്രിട്ടണ്‍. എന്നിവിടങ്ങളിലെ മുക്കിലും മൂലയിലും നിരന്നു. പാലാരിവട്ടം ശശി വറ്ഷങ്ങള്‍ക്കു മുന്നെയുള്ള ഫുട്ബോള്‍ ഇതിഹാസം മറ്ഡോണയുടെ പ്രതീകമായി മാറി.

ശശിയുടെ ഫോട്ടോ പതിച്ച ഇന്ത്യന്‍ ജഴ്സിയണിഞ്ഞ ആയിരക്കണക്കിനാരാധകറ് ഇന്ത്യയും അറ്ജന്റിനയും ആയി നടക്കുന്ന കോറ്ട്ടറ് ഫൈനല്‍ കാണാന്‍ എത്തിയിരുന്നു. പഴയ പ്രതാപമൊന്നുമില്ലാതെ എത്തിയ അറ്ജന്റീനയെ 3-0 നു തോല്പിച്ച് ഇന്ത്യ ലോകകപ്പിന്റെ സെമിയില്‍ കടന്നു. ഇപ്രാവശ്യം ശശി നേടിയ 1 ഗോളും, ലോകോത്തര ക്ലബ്ബുകളിലൊന്നായ യുവജന അരീക്കോടിന്റെ സ്റ്റാറ് സ്ട്രൈക്കറ് ബൈജു നേടിയ 2 ഗോളുകളുമാണ് ഇന്ത്യയെ വിജയിപ്പിച്ചത്.

സെമി ഫൈനലില്‍ എത്തിയതോട് കൂടി ഇന്ത്യ കപ്പ് നേടണം എന്ന എല്ലാ ഇന്ത്യകാരും ആഗ്രഹിച്ചു. സെമിയില്‍ ഇന്ത്യക്കു നേരിടാന്‍ ലോകത്തിലെ വികസിത രാജ്യങ്ങളിലൊന്നായ സുഡാന്‍ ആയിരുന്നു. കഴിഞ്ഞ 2 ലോകകപ്പിലും ജേതാക്കളായ സുഡാനെ മറുപടിയില്ലാത 2 ഗോളുകള്‍ക്കു തോല്പിച്ച് ഇന്ത്യ ഫൈനലില്‍ കടന്നു.

എന്റെ ജീവിതത്തിലെ അപൂറ്വ നിമിഷങ്ങളിലൂടെയായിരുന്നു ഞാന്‍ കടന്നു കൊണ്ടിരിക്കുന്നത്. എനിക്കു വിശ്വസിക്കാന്‍ പറ്റുന്നില്ല. ഇന്ത്യ ലോകകപ്പു ഫൈനലില്‍??

ഇന്ത്യ കപ്പു നേടുമോ?, അതും 6 തവണ ലോകകപ്പു നേടുകയും നിലവിലെ റണ്ണറപ്പും, ലോക പോലീസ് ചമയുന്ന എത്യോപ്പ്യയുമായി? ലോകത്തിലെ വികസിത രാജ്യങ്ങളിലൊന്നായ എത്യോപ്പ്യ യിലെ കളിക്കാരാണ്‍ ലോക ഫുട്ബോള്‍ അടക്കി വാഴുന്നത്. എങ്ങിനെയെകിലും ഇന്ത്യ ജയിച്ചെ തീരു..ഇന്ത്യ മുഴുവന്‍ പ്രാറ്തനയിലായി, ഇന്ത്യയും എത്യോപ്യയും തമ്മിലുള്ളാ മത്സരം കാണാന്‍, ആകാംക്ഷയോടെ ആരാധകറ് കാത്തിരുന്നു. ലോക കപ്പു ഫുട്ബോളിന്റെ ടെലികാസ്റ്റിങ് അവകാശം കൂദറ TV ക്കു ആയിരുന്നു. ലോകമെങ്ങുമുള്ള ഫുട്ബോള്‍ പ്രേമികള്‍ കൂദറയില്‍ കണ്ണും നട്ടിരുന്നു.

ഒടുവില്‍ ആ ദിനം വന്നെത്തി. ഇന്ത്യയും എത്യോപ്യയും തമ്മിലുള്ള ലോകകപ്പു ഫൈനല്‍. ലോകവും ഇന്ത്യയും കാത്തിരുന്ന ആ അപൂര്‍വ നിമിഷം. സ്റ്റേഡിയം മുഴുവന്‍ ഇന്ത്യയുടെ കൊടികള്‍. വന്ദേമാതരം ആലപിച്ചുകൊണ്ട് കളി തുടങ്ങി. പാലാരിവട്ടം ശശിയും, കൂട്ടരും എത്യോപ്യന്‍ ഗോള്‍ മുഖം ആക്രമിച്ചു കൊണ്ടേയിരുന്നു. ഒടുവില്‍ കരിപ്പെട്ടി വാസുവിന്റെ പാസ് സ്വീകരിച്ച് ഗോള്‍ പോസ്റ്റിനെ ലക്ഷ്യമാക്കി തൊടുത്ത ശശിയുടെ ഷോട്ട് ലക്ഷ്യം കണ്ടു. അങ്ങിനെ ആ ഗോളിന്റെ പിന്‍ബലത്തില്‍ ഇന്ത്യക്ക് ലോകകപ്പ് ഫുട്ബോള്‍ കിരീടം...... ഞാനും ദാസനും ഗ്യാലറിയിലിരുന്ന് തുള്ളിച്ചാടി. ഇതെല്ലാം കണ്ടു നിന്ന തൊട്ടടുത്തിരുന്ന എത്യോപ്യക്കാരനായ ഒരു കറുപ്പന്‍ ദേഷ്യം കൊണ്ട് എന്നെ ഒരു ചവിട്ട്.

എന്റെ പടച്ചോനെ എന്നും പറഞ്ഞ് ഞാന്‍ നിലത്തടിച്ച് വീണു,…. എന്താ മനുഷ്യാ..ഇത്..എന്തു പറ്റി..എന്നും ചോദിച്ച് എന്റെ ഭാര്യ ചാടിയെഴുന്നേറ്റു,,,,,, ഞാനപ്പോഴും സോമാലിയയില്‍ തന്നെയായിരുന്നു. ഞാന്‍ സന്തോഷം കൊണ്ട് പറഞ്ഞു, നമ്മുടെ ഇന്ത്യ ലോകകപ്പു ഫുട്ബോള്‍ ജയിച്ചു കപ്പ് നേടി…

അവള്‍ പൊട്ടിച്ചിരിച്ച് കൊണ്ട് പറഞ്ഞ്, അതെയ്…എന്നിട്ട് ആ കപ്പ് എന്ത് ചെയ്തു??....

അപ്പൊഴാണ് ഞാന്‍ കണ്ടത് ഒരു സ്വപ്നമാണെന്ന തിരിച്ചറിവുണ്ടായത്, ആ എത്യോപ്യക്കാരന്റെ ചവിട്ടു കൊണ്ട് ഞാന്‍ വീണത് കട്ടിലിനടിയിലേക്കായിരുന്നു.

പാതിരാ വരെ കൂട്ടാളികളെയും കണ്ട് കളികണ്ട് മനുഷയന്റെ സ്വൈര്യം നഷിപ്പിചചതും പോരാ, ഓരൊ, ഭീകര സ്വപ്നങ്ങള്‍ കണ്ട് മനുഷ്യന്റെ ഉറക്കം കെടുത്തുകയും ചെയ്യുമെന്നു പറഞ്ഞ് പതിവു പോലെ അവള്‍ കൂറ്ക്കം വലിച്ചുറങ്ങന്‍ തുടങ്ങി…....



കടപ്പാട് - ദാസന്‍ കൂഴക്കോട് - (http://www.dasantelokam.blogspot.com/)



Monday, May 31, 2010

ബൌളര്‍ കുമാരന്‍

കുപ്പികള്‍ തട്ടിവീഴുന്ന ശബ്ധം കേട്ടാണ് കുമാരി ഉറക്കത്തില്‍ നിന്നും ഞെട്ടി ഉണറ്ന്നത്. മൊബൈല്‍ എടുത്ത് നോക്കി, സമയം അറ്ധരാത്രി 2 മണി. കട്ടിലില്‍ കുമാരനെ കാണാനില്ല. ഈ കുമാരേട്ടനോട് എപ്പോഴും പറയാറുണ്ട് ഭക്ഷണം ഉണ്ടാക്കാന്‍ മാത്രം അടുക്കളയില്‍ കയറിയാല്‍ മതി, അല്ലാതെ പാതി രാത്രിക്കു വെള്ളം കുടിക്കാന്‍ കയറരുത്, ദാഹിച്ചാല്‍ എന്നെ വിളിച്ചാല്‍ മതി, ഞാന്‍ എടുത്തു തരാം. പക്ഷെ ആരോട് പറയാന്‍. പറഞ്ഞാല്‍ കേള്‍ക്കണ്ടെ കുമാരേട്ടന്‍. ഇപ്പൊഴിതാ, പാത്രങ്ങളെല്ലാം തട്ടിമറിച്ചിരിക്കുന്ന്.

കുമാരി ഉറക്കച്ചടവോടെ പിറുപിറുത്തു കൊണ്ട് റൂമില്‍ നിന്നും പുറത്തിറങ്ങി ലൈറ്റിട്ട് നോക്കി. കുമാരന്‍ അടുക്കളയില്‍ ഇല്ല. ഹാളിലും ഇല്ല. ഹൊ.. ഈ കുമാരേട്ടന്‍ ഇതെവിടെപ്പോയി. ഈശ്വരാ.....കുമാരി ഫോണെടുത്ത് കുമാരന്റെ അളിയനെ വിളിക്കാന്‍ നോക്കുംബൊള്‍ അതാ വീണ്ടും കുപ്പി ഉടയുന്ന ശബ്ധം. കുമാരി ബാല്‍കണിയുടെ വാതില്‍ തുറന്ന് ടെറസിലേക്കു നോക്കി. അപ്പോള്‍ കണ്ട കാഴ്ച കുമാരിയെ സ്തബ്ധയാക്കി.

കുമാരനതാ, സ്പോറ്ട്സ് ഡ്രസ്സും കൂളിങ്ങ് ഗ്ലാസും വെച്ച് മരുമകന്‍ 4 വയസ്സുകാരന്‍ കിച്ചുമോന്റെ ഒരു പ്ലാസ്റ്റിക്ക് പന്തും പിടിച്ചു നില്‍കുന്നു. പുറകിലായി, ജോണിവാക്കര്‍, ഹണീബി, ഓള്‍ഡ് മോങ്ക്, ബിജോയ്സ്, എന്നീ ബ്രാന്റുകളുടെ കുപ്പികള്‍...
കുമാരേട്ടാ, വീണ്ടും തുടങ്ങി അല്ലെ.....അന്ന് എന്റെ തല തൊട്ട് സത്യം ചെയ്തപ്പോള്‍ തന്നെ ഞാന്‍ വിചാരിച്ചതാ, കുമാരേട്ടന്‍ കുടി നിര്‍ത്തില്ലെന്ന്, എനിക്കു മതിയായി കുമാരേട്ടാ, എന്നു പറഞ്ഞ് കുമാരി കരയാന്‍ തുടങ്ങി,

ഹഹഹഹ, കുമാരന്‍ പൊട്ടിച്ചിരിച്ചു, ഇതു നീ വിചാരിക്കുന്നത് പോലെയല്ല. ഞാന്‍ നീ അറിയാതെ വെള്ളമടിക്കുകയൊന്നുമല്ല. നിനക്കറിയമൊ, നമ്മുടെ പഞ്ജായത്തില്‍ എല്ലാവരും ഇപ്പോള്‍ ഒന്നിലല്ലെങ്കില്‍ മറ്റൊന്നില്‍ കഴിവ് തെളിയിച്ചു കൊണ്ടിരിക്കുകയാണ്, മഹാസാഹിത്ത്യകാരന്മാരായ കൂവിലന്‍, ദാസന്‍ കൂഴക്കോട്, എന്നിവര്‍ നമ്മുടെ പഞ്ജായത്തിന്റെ സംഭാവനകളാ‍ണ്. പിന്നെ സില്‍മാ സംവിധായകന്‍ യാസര്‍ തോട്ടുമുക്കത്ത്, ഗവര്‍ണര്‍ ഷൌക്കു അറാത്ത്, പിന്നെ നമ്മുടെ മോഗനേട്ടന്‍ അഖിലേന്ത്യാ തലത്തില്‍ ഏതോ പാര്‍ട്ടിയുടെ എന്തോ വല്യ സിക്രട്ടറി ആയോലെ, പിന്നെ നമ്മുടെ ദീപേച്ചിയുടെ മക്കള്‍ക്ക് ഏതോ TV Show യില്‍ ഒന്നാം സ്ഥാനം കിട്ടി. ഇവരൊക്കെ ഇപ്പോള്‍ ഭയങ്കര ഫെയ്മസാ.............
എല്ലാവരും ഇങ്ങനെ എന്തൊക്കെയോ ആവുംബോള്‍ ഇവരെയെല്ലാവരെയും ഈ പഞ്ജായത്തിലേക്കു കുടിയേറ്റിയ ഞാന്‍ മാത്രം ഒന്നുമല്ലാതെ,,, എന്തിനോവേണ്ടി് തിളക്കുന്ന സാംബാറ് പോലെ......,

കുമാരി, എനിക്കും ഇവരെ പോലെ ആവണം, എന്റെ പേരു പത്രത്തില്‍ വരണം, അതിന് കിട്ടിയ ഒരവസരമാണു വരുന്നത്, നാളെ ഞങ്ങളുടെ ഓഫീസില്‍ ഉള്ള എല്ലാവരും ബൌളിങ് ചെയ്യാന്‍ പോവുന്നുണ്ട്, ബൌളിങോ, ? അതെന്താ കുമരേട്ടാ?, കുമാരി ചോദിച്ചു.
കുമാരന്‍: നീ നാട്ടിലെ ചട്ടിയും പന്തും കളിക്കുന്നത് കണ്ടില്ലെ? അതിന്റെ ഒരു വേറെ രൂപം, അതു ഞാന്‍ ഇവിടെ പ്രാക്റ്റീസ് ചെയ്യുകയാണ്,
കുമാരി: അപ്പൊള്‍ എന്തിനാ ഈ കുപ്പീം പന്തും ?
കുമാരന്‍: അതല്ലെ രസം, ഇവിടെ വലിയ പന്തും, ഇത്രെം വലിപ്പമുള്ള് കുപ്പീം വെച്ചാ ഏറ്?
കുമാരി : ഹൊ, എന്റെ കുമാരേട്ടന്റെ ബുദ്ധി, ഞാന്‍ സമ്മതിച്ചിരിക്കുന്നു, പക്ഷെ കുമാരേട്ടാ, ഓഫീസില്‍ ആകെ 3 പേരല്ലെയുള്ളൂ,? അപ്പോള്‍ എന്തായാലും മൂന്നാം സ്ഥാനം കിട്ടില്ലെ?
കുമാരന്‍ : എടി മണ്ടീ, മൂന്നാം സ്ഥാനം കിട്ടിയാല്‍ പത്രത്തില്‍ വരൂല, ഒന്നാം സ്ഥാനം കിട്ടണം. എന്നാലെ വരൂ, അതുകൊണ്ട് ഒന്നാം സ്ഥാനം കിട്ടാനാ, ഈ പ്രാക്റ്റീസ്, മനസ്സിലായൊ?

കുമാരിക്കു ഒന്നും മനസ്സിലായില്ല. പക്ഷെ ഒരു കാര്യം കുമാരിക്കു മനസ്സിലായി, ദിവസവും രാത്രി ദാസന്‍ കൂഴക്കോടിന്റെ അടുത്ത് സമകാലീന സാഹിത്ത്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ എന്ന് പറഞ്ഞ് പോകുന്നത് ഈ കാലിക്കുപ്പി അടിച്ചു മാറ്റാനായിരുന്നു എന്ന്. ഒരു കുപ്പിക്കു ഒരു ഭാവന അതാണ് ദാസേട്ടന്റെ കണക്ക്. കുപ്പി കാലിയാവുംബൊഴേക്കും ഭാവന വന്നിരിക്കും. എന്തായാലും, കഴിഞ്ഞ രണ്ടാ‍ഴ്ചയായി, കുമാരേട്ടനും ദാസനും കൂടെ ഈ പരിപാടി തുടങ്ങിയിട്ട്. യഥാറ്തത്തില്‍ കുമാരന്‍ ഫുള്‍ കുപ്പി വാങ്ങിച്ചിട്ട് കാലിയാക്കന്‍ ദാസേട്ടന്‍ കൊടുക്കുകയായിരുന്നു പോലും.

കുമാരന്‍ പ്രാക്റ്റീസ് തുടര്‍ന്നു, നേരം പുലരുന്നത് വരെ, 50 കുപ്പിയെങ്കിലും എറിഞ്ഞു പൊട്ടിച്ചുകാണും, അയല്‍ വാസികള്‍ക്കു ശല്യമായെങ്കിലും കുമാരന്റെ സ്വഭാവം അറിയുന്നത് കൊണ്ട് അവരാരും പ്രശ്നമുണ്ടാക്കിയില്ല. അങ്ങിനെ ആ ദിനം വന്നെത്തി, കുമാരനും കുമാരിയും കൂടി, ബൌളിങ്ങില്‍ ഒന്നാം സ്ഥാനം കിട്ടാന്‍ വേണ്ടി പ്രാര്‍ഥിക്കാന്‍ പുലര്‍ച്ചെ തന്നെ അംബലത്തില്‍ പോയി നേരെ ദുബൈ ബൌളിങ് സെന്ററിലേക്ക് പോയി, അവിടെ എത്തിയപ്പോള്‍ ഓഫീസിലുള്ള് ബാക്കി 2 പേര്‍ ഉണ്ടാ‍യിരുന്നു. ഒരാള്‍ ബങ്കാളിയും, മറ്റൊരാള്‍ ശ്രീലങ്കനുമായിരുന്നു, 2 പേറ്ക്കും ബൌളിങ് പോയിട്ടു ക്രിക്കറ്റോ, ഫുട്ബോളോ എന്താണെന്നു പോലും അറിയാത്ത പാവം പയ്യന്മാരായിരുന്നു,

കുമാരന്‍ 2 ആഴ്ച തുടറ്ച്ചയായി പ്രാക്ടീസിലായിരുന്നെന്ന് കുമാരി അവരോട് പറഞ്ഞപ്പോള്‍ അവരാകെ ഞെട്ടി, അവര്‍ എറിയുന്നതൊക്കെ പാഴായി, പക്ഷെ നമ്മുടെ കുമാരന്‍, കിച്ചുമോന്റെ പന്തിനെയും, ദാസേട്ടന്റെ കുപ്പിയെയും മനസ്സില്‍ ധ്യനിച്ചു കൊണ്ട് ആത്മാ‍റ്തമായി എറിയലോടെറിയല്‍,

തമ്മില്‍ ഭേദം തൊമ്മന്‍ എന്ന കണക്കെ, കുമാരന്‍ വിജയിയായി, അങ്ങിനെ കുമാരന്‍ തൊട്ടടുത്ത സൂപര്‍മാര്‍ക്കറ്റില്‍ നിന്നും ഒരു കപ്പു വാങ്ങി ഫോട്ടോയെടുത്ത് നമ്മുടെ പഞ്ജായത്ത് പ്രസിഡണ്ട് സലിം പണ്ടാരപ്പറംബിനു അയച്ചു കൊടുത്തു. അങ്ങിനെ നമ്മുടെ പ്രസിഡണ്ട് എല്ലാ പത്രക്കാര്‍ക്കും കൊടുത്ത് കുമാരനെ ഒരു പ്രശസ്ഥ ബൌളറാക്കി മാറ്റി. അങ്ങിനെ നമ്മുടെ കുമാരന്‍ ബൌളര്‍ കുമാരന്‍ ആയി.........



*ഈ കഥക്കും കഥയിലെ കഥാപാത്രങ്ങള്‍ക്കും ജീവിച്ചിരിക്കുന്നവരോ മരിച്ച് പോയവരുമായോ യാതൊരു ബന്ധവുമില്ല, ഇനി ആറ്ക്കെങ്കിലും എന്തെങ്കിലും തോന്നുകയാണെങ്കില്‍, പ്ലീസ്........ എന്നെ വിട്ടേക്കൂ‍.....

Tuesday, April 13, 2010

ഒരു നിശബ്ധ പ്രണയത്തിന്റെ ലാഭം



ചിലപ്പോള്‍ തോന്നും ഞാന്‍ ജീവിച്ചിരിക്കുന്നത് അവള്‍ക്കു വേണ്ടിയാണെന്ന്. അതിരാവിലെ അവള്‍ ബസ്റ്റോപ്പിലേക്ക് പോവുന്നതും കാത്ത് ആയിരം കണ്ണുകളോടെ ഞാനെന്റെ വീടിന്റെ ഉമ്മറത്തിരിക്കുമായിരുന്നു. ഒരു ചെറു പുഞ്ചിരി മാത്രം സമ്മാനിച്ച് അവള്‍ അകന്നു പോവും, മനസ്സിന്റെ ആഴങ്ങളിലെവിടെയോ അവളോടുള്ള ഇഷ്ടത്തിന്റെ ഒരു നാമ്പ് കിളിറ്ത്തു. അത് എന്റെ ഹ്രിദയത്തില്‍ തന്നെ ഞാന്‍ ആരുമറിയാതെ സൂക്ഷിച്ചു, ഒരു നിശബ്ധ പ്രണയം,
എന്റെ രാവിലെകളും, വൈകുന്നേരങ്ങളും അവള്‍ കവറ്ന്നു, നിദ്രയില്ലാത്ത നിശീദിനികള്‍. സ്വപ്നങ്ങള്‍കെല്ലാം ഒരു കുളിര്‍കാറ്റിന്റെ സുഗമുണ്ടായിരുന്നു, അന്നു വരെ കോളേജില്‍ പോവാന്‍ മടിച്ചിരുന്ന ഞാന്‍ അതിരാവിലെ ട്യൂഷനും, അതു കഴിഞ്ഞ് കോളേജിലും പോവാന്‍ തുടങ്ങി, അവളുടെ കൂടെ ബസ്റ്റോപ്പുകളിലും, ട്യൂഷന്‍ ക്ലാസിലും, കോളേജിലും ജീവിച്ച് വസന്തവും ഹേമവും പോയതറിഞ്ഞില്ല. ചാട്ടുളി പോലെ തുളച്ചു കയറുന്ന അവളുടെ ഓരോ നോട്ടത്തിലും മനസ്സില്‍ കിളിറ്ത്ത നാമ്പ് വളറ്ന്നു,


തകറ്ത്ത് പെയ്യുന്ന മഴയില്‍ കുതിറ്ന്നു ബ്സ്റ്റോപിന്റെ ഒരു മൂലയില്‍ കുടയില്ലാതെ ഞാന്‍ ഇരിക്കുമ്പോള്‍ അവളുടെ കുടയില്‍ കൂട്ടി അവള്‍ എന്റെ വീട്ടിലെത്തിച്ചപ്പോള്‍ എനിക്ക് പറയാമായിരുന്നു, സഖീ..എന്റെ കാത്തിരിപ്പ് നിനക്കു വേണ്ടിയാ‍ണ്, എന്റെ ജീവിതം, നിനക്ക് വേണ്ടിയാണ്, പക്ഷെ, കാലത്തിന്റെ വിക്രിതി എന്ന പോലെ വാക്കുകള്‍ എന്റെ തൊണ്ടയില്‍ എവിടെയോ കുരുങ്ങിക്കിടന്നു.



അവള്‍ കോളേജിലും, ട്യൂഷനും പോയതു കൊണ്ടായിരുന്നു, ഞാനും പോയത്, ഒടുവില്‍ ഫലം വന്നപ്പോള്‍ ഞാന്‍ വിജയിക്കുകയും, അവള്‍ തോല്‍ക്കുകയും ചെയ്തത് കാലത്തിന്റെ മറ്റൊരു വിക്രിതിയായിരുന്നു, അവള് തരുന്ന ഓരോ ചിരികളും, ഞാനെന്റെ മനസ്സിന്റെ അടിത്തട്ടില്‍ സൂക്ഷിച്ചു, കോളെജ് കഴിഞ്ഞ് കുറച്ച് കാലത്തെക്കു അവളെ കണ്ടിരുന്നില്ല. ഓരൊ ദിവസങ്ങളും, ഓരോ യുഗങ്ങളായിരുന്നു എനിക്കന്ന്,


അന്നൊരു സായാഹ്നത്തില്‍ ഞാന്‍ ക്ലാസ് കഴിഞ്ഞു വരുമ്പോള്‍ അവളെ വീണ്ടും നമ്മുടെ അതെ ബസ്സില്‍ വെച്ചു കണ്ടു, എന്താ ചെയ്യുന്നതെന്നു ചോതിച്ചപ്പോള്‍ ഒരു വറ്ഷം കമ്പ്യുട്ടറ് ക്ലാസിനു പോവുകയാണെന്ന് പറഞ്ഞപ്പോള്‍ എനിക്കും അതിനു പോവാ‍ന്‍ തോന്നിയത് യാദ്രിശ്ചികം ആയിരുന്നില്ല. എന്റെ ഹ്രിദയത്തില്‍ തുളുമ്പി നിന്നിരുന്ന അവളോടുള്ള അനുരാഗം കമ്പ്യൂട്ടറ് സെന്റെറിന്റെ അകത്തളങ്ങളില്‍ നിന്നും അവളിലേക്ക് പകറ്ന്നു നല്‍കാന്‍ വിചാരിച്ച എനിക്ക് അവിടെയും തെറ്റി. അവള്‍ക്കു വേണ്ടി നീട്ടി വെച്ച ആ ഒരു വറ്ഷം എനിക്കു സമ്മാനിച്ചത് ഒരു PGDCA Certificate ആയിരുന്നു. അവള്‍ ഇടക്കു വെച്ച് പറയാതെ വിടവാങ്ങിയപ്പോള്‍, മുഴുവന്‍ ഫീസടച്ചു പോയ എനിക്കു കോഴ്സു മുഴുവനാക്കേണ്ടി വന്നു.


അവളെ കണ്ടു കിട്ടാന്‍ വീണ്ടും ഞാനലയുകയായിരുന്നു, ഇടക്കു ഒരു മിന്നായം പോലെ അവളെ എവിടെയൊക്കെയോ വെച്ച് കണ്ടെങ്കിലും, ഒന്നും ഉരിയാടാന്‍ കഴിയാതെ ഞാന്‍ നിസ്സാഹായനായി. പിന്നീടെപ്പൊഴൊ അവളൊരു വയലിനുമായി പോവുമ്പോഴാണ് അവള്‍ സംഗീത ക്ലാസില്‍ പോവുന്നത് ഞാനറിയുന്നത്, സംഗീതവും പ്രണയവും കടലും തീരവും പോലെയുള്ള ഒരു ബന്ധമായതു കൊണ്ട് അവിടെ വെച്ചെന്റെ മനസ്സു തുറക്കാനായിരുന്നു ഞാന്‍ ഗിറ്റാറ് ക്ലാസില്‍ ചേര്‍ന്നത്, നീണ്ട മൂന്നു വറ്ഷം ഞാന്‍ സംഗീതത്തോടുള്ള ഭ്രമം കൊണ്ട് അതിലൊഴുകി നടന്നു, പക്ഷെ, ഗിറ്റാറിന്റെ ഓരോ കമ്പികളിലും നിന്നുയരുന്നതും ഒരേസ്വരമായിരുന്നു. അവളുടെ സ്വരം… ഒരു വറ്ഷം പോലും മുഴുമിക്കാതെ അവള്‍ അവിടെനിന്നും വിടചൊല്ലിയത് എന്റെ ഹ്രിദയത്തിലുണ്ടാക്കിയ നീറ്റല്‍ ഒരു നെരിപ്പോട് പോലെ പുകയുകയായിരുന്നു. എന്റെ നാമ്പിട്ട പ്രണയം വറ്ഷങ്ങളായിട്ടും അതെ ഘട്ടത്തില്‍ തന്നെ നില്‍ക്കുന്നതിന്റെ വിഷമം ഒരു ശുദ്ധ പ്രണയമായിരുന്നത് കൊണ്ട് ഞാനറിഞ്ഞില്ല, യുഗങ്ങള്‍ തന്നെ കടന്നു പോയാലും അവള്‍ക്കു വേണ്ടി കാത്തിരിക്കാന്‍ ഞാന്‍ തയ്യാറായിരുന്നല്ലൊ,


എന്റെ സുഹ്രുത്തിനെയും തിരഞ്ഞ് പറമ്പില്‍ ബസാറിലെ ടൈപ് റൈറ്റിങ് സെന്റെറില്‍ ചെന്നപ്പോള്‍ അവളെ അവിടെ കണ്ടിരുന്നത് ഉള്ളിലെവിടെയോ ഒരു ആശ്വാസമുണ്ടാക്കി.
അന്നു തന്നെ അവിടെ ക്ലാസില്‍ ചേരാന്‍ തീരുമാനിച്ചത് എന്റെ മനസ്സ് തുറക്കാന്‍ വേണ്ടി മാത്രമായിരുന്നു. എല്ലാ ദിവസവും ക്ലാസില്‍ കയറുമ്പോള്‍ പുറത്തഴിച്ച് വച്ചിരുന്ന അവളുടെ വെളുത്ത വള്ളിച്ചെരുപ്പു ഞാന്‍ ശ്രദ്ധിച്ചിരുന്നു. എന്നും അതു കാണുമ്പോള്‍ ഉള്ളിരിക്കുന്ന അവളോട് വറ്ഷങ്ങളായി നെഞിലേറ്റി നടക്കുന്ന എന്റെ പ്രണയത്തിന്റെ ചെപ്പ് തുറക്കണമെന്നു വിചാരിച്ചിരുന്നു,

ഒരു വേനല്‍ പക്ഷിയെന്നോണം വീണ്ടും അവള്‍ മാഞ്ഞു പോയപ്പോള്‍ അവള്‍ തിരിച്ചു വരുമെന്ന പ്രതീക്ഷ എന്നിലുണ്ടായിരുന്നു. അവിടെയും മുഴുവന്‍ ഫീസടച്ച ഞാന്‍ ടൈപ് റൈറ്റിങ്, ലോവറും ഹയറും പാസായി,


പുറത്ത് കോരിച്ചൊരിയുന്ന മഴ, കട്ടിലില്‍ നിന്നും എഴുന്നേല്‍കാന്‍ മടിച്ച് അവളോടുള്ള പ്രണയം തുറക്കാന്‍ നഷ്ടപ്പെട്ട ദിനങ്ങളോറ്ത്ത് കിടന്നു. എനിക്കിനി വയ്യ, നീണ്ട 5 വറ്ഷം, അവളു പോയ വഴികളിലൂടെയെല്ലാം സഞ്ചരിച്ചിട്ടും, ഒന്നുമുരിയാടാതെ, എന്റെ പ്രണയത്തിന് മൂടുപടമിട്ട് ഞാന്‍ നടന്നു, വിധി, എന്റെ കഴിവില്ലായ്മ, ഭയം, എന്താണെന്നറിയില്ല,,, വീണു കിട്ടുന്ന നിധിപോലെ..അവളെ കാണുന്ന ഒരു ദിനത്തിനായി ഞാന്‍ കാത്തിരുന്നു,


പെട്ടെന്നായിരുന്നു, കോളിങ് ബെല്ലിന്റെ മുഴക്കം, ഞാന്‍ മെല്ലെ വാതില്‍ തുറന്നു, കോരിച്ചൊരിയുന്ന മഴയത്ത് അവളെന്നെ അന്നു കൂട്ടിയ ആ കുടയും പിടിച്ച് മുറ്റത്ത്.
എന്റെ കണ്ണുകള്‍ എന്റെതല്ലായിത്തീറ്ന്നെന്ന് തോന്നി, ഞാന്‍ കയറിയിരിക്കാന്‍ പറഞ്ഞു.
അവള്‍ നനഞ്ഞു കുതിറ്ന്ന മേനിയുമായി കസേരയില്‍ ഇരുന്നു, കാലങ്ങളായി ഒരു പുകക്കൂട്ടിലെന്നപോലെ വിങ്ങിക്കഴിഞ്ഞ എന്റെ പ്രേമം ഞാന്‍ ഉരിയാടാന്‍ തുനിഞ്ഞപ്പോള്‍.
എനിക്കു ധൃതിയുണ്ട് അഛന്‍ കാത്തു നില്‍കുന്നു, അടുത്തമാസം പത്തിനു എന്റെ വിവാഹമാണ് നീ തീറ്ച്ചയായും വരണമെന്ന് പറഞ്ഞ് മഴയത്ത് ഒരു യാത്രപോലും പറയാതെ നടന്നകന്നു.


ഒരു നിശബ്ധ പ്രണയത്തിന്റെ അന്ത്യം, പറയാന്‍ തുനിഞ്ഞ വാക്കുകള്‍ വറ്ഷങ്ങളായി അതിന്റെ ഗറ്ഭപാത്രത്തില്‍ തന്നെ കിടന്നതിന്റെ ഫലം, ജീവിതത്തില്‍ വിദ്യാഭ്യാസം കൊണ്ട് ഗുണമില്ലെന്ന് വിചാരിച്ച ഞാന്‍ ഡിഗ്രിയും, MBA യും ചെയ്തു. കമ്പ്യൂട്ടറ് വിരോധിയായ സഗാവായ ഞാന്‍ PGDCA ചെയ്തു, കമ്പ്യൂട്ടറ് യുഗത്തില്‍ ടൈപ് റൈറ്റിങ്ങിന്‍ പോയ എന്റെ സുഹ്രുത്തിനെ കളിയാക്കിയ ഞാന്‍ ലോവറും, ഹയറും പാസായി, പാശ്ചാത്യ സംസ്കാരത്തെ നിശിതമായി എതിറ്ത്ത ഞാന്‍ പാശ്ചാത്യ സംഗീത്തത്തിന്റെ മുഖമുദ്രയായ ഗിറ്റാറ് അഭ്യസിച്ചു.

നീണ്ട 5 വറ്ഷം, ഞാന്‍ ഞാനല്ലാതെയായി. എന്റെ ഹൃദയ സഖീ…..നന്ദിയുണ്ട്.

എന്റെ പ്രണയം അസ്തമിച്ചെങ്കിലും, ജീവിതത്തിന്റെ പിന്നീടുള്ള പ്രയാണത്തില്‍ ആ 5 വറ്ഷം പാഴായെന്ന് ഒരിക്കലും തോന്നിയിരുന്നില്ല.മറിച്ച് ഒരു മുതല്‍ കൂട്ടായിരുന്നു...

Sunday, March 28, 2010

ഡല്‍ഹി ഡയറി


ആഗ്ര കഴിഞ്ഞപ്പോള്‍ തന്നെ ഒരു തരം ആധിയായിരുന്നു. നാടറിയില്ല. നാട്ടുകാരെ അറിയില്ല ഭാഷ അറിയില്ല. എങ്കിലും ഒരു പുതിയ നാടിനെയും പുതിയ സംസ്കാരത്തെയും പരിചയപ്പെടാമല്ലൊ എന്നുള്ള ഒരു സന്തോഷം എന്റെ മനസ്സില്‍ തിര തല്ലിയിരുന്നു. അതിനൊക്കെ പുറമെ, ഒരു നല്ല ജോലിയല്ലെ രഘു എനിക്ക് വാങ്ങിച്ചു തരാമെന്നു പറഞ്ഞത് അതും ഞാനേറെ സ്നേഹിക്കുന്ന നമ്മുടെ ഇന്ത്യാ മഹാരാജ്യത്തിന്റെ തലസ്ഥാന നഗരിയായ ദില്ലിയില്‍. ടിവിയില്‍ മാത്രം കണ്ട് പരിചയിച്ച നമ്മുടെ പാറ്ലിമെന്റ് മന്ദിരവും. കുതബ് മിനാരും നേരിട്ട് കാണണം, ഒരു പാട് കറങ്ങണം. ദില്ലി എന്ന മെട്രോപൊളിറ്റന്‍ സിറ്റിയിലെ ജീവിതം അടിച്ചുപൊളിക്കണം.

ഇതിനെല്ലാ‍മുള്ള ഭാഗ്യം കിട്ടിയത് അന്നു ഞാന്‍ കോഴിക്കോട് ബീച്ചിലിരിക്കുംബോള്‍ കണ്ട സ്കൂളിലെ എന്റെ സീനിയറായിരുന്ന രഘുവാണ്, എന്നെ കണ്ടതും അവന്‍ ചോതിച്ചു, ഹെലൊ, നീ ഇപ്പോള്‍ എവിടെയാണ്? എന്താ ചെയ്യുന്നത്, ഞാന്‍ പറഞ്ഞു, ഞാന്‍ ഇപ്പോള്‍ MBA കഴിഞ്ഞിരിക്കുകയാണ്, Campus interview വില്‍ ഒരു പ്രമുഖ ബാങ്കിന്റെ General Insurance Devision ഇല്‍ Unit Manager ആയി Placement കിട്ടിയിട്ടുണ്ട്, അടുത്തമാസം ഒന്നാം തീയതി join ചെയ്യണം. അതായത് ഒരു മാസം കൂടെയുണ്ട്. അപ്പോള്‍ രഘു പറഞ്ഞു, Very Good man, anyhow how much they are offering?, ഞാന്‍ പറഞ്ഞു, തുടക്കത്തി 20 ആണ്‍, പ്രൊബേഷന്‍ കഴിഞ്ഞാല്‍ performance ഇന്റെ അടിസ്ഥാനത്തില്‍ കൂട്ടിത്തരും. Ho, that’s cool, very nice, anyway, can I have your mobile number, I will give a ring later,

ഞ്നാനെന്റെ നംബറ് കൊടുത്തിട്ട് ചോദിച്ചു, നീ എവിടെയാ ഇപ്പോള്‍ ഇവിടെ കാണാറെയില്ലല്ലൊ, അവന്‍ പറഞ്ഞു, ഇപ്പോള്‍ ഡെല്‍ഹിയില്‍ ഒരു multinational Company ഇല്‍ ജോലി ചെയ്യുന്നു, അതും പറഞ്ഞ് അവന്‍ എന്നെ പിന്നീട് വിളിക്കാമെന്നും പറഞ്ഞ് ദൂരെക്കു മറഞ്ഞു.

രണ്ട് ദിവസങ്ങള്‍ക്ക് ശേഷം എന്നെ അവന്‍ വിളിച്ചു, എന്നിട്ടു ചോദിച്ചു, നിനക്ക് ഡെല്‍ഹിയില്‍ ജോലിചെയ്യാന്‍ താല്പര്യം ഉണ്ടോ എന്ന്, ഞാന്‍ പറഞ്ഞു, 100 വട്ടം താ‍ല്പര്യം, കാരണം, ഒരു മെട്രൊ പൊളിറ്റന്‍ സിറ്റിയിലെ ജീവിതം എന്റെ ഒരു സ്വപ്നമായിരുന്നു. അവന്‍ പറഞ്ഞു എന്റെ ബോസ് ഇന്നലെ വിളിച്ചിരുന്നു, ഒരു vacancy ഉണ്ട് MBA വേണം, ശംബളം ഒരു 50000 ഉണ്ടാവും തുടക്കത്തില്‍, എനിക്കാദ്യം ഓറ്മ വന്നത് നിന്റെ പേരാണ്, നീ റെഡിയാണെല്‍ നമുക്ക് മറ്റന്നാള്‍ യാത്ര തിരിക്കേണ്ടിവരും, എന്റെ ഉമ്മാക്ക് തീരെ ഇഷ്ടമായില്ലെങ്കിലും, എന്റെ ഭാവിയുടെ കാര്യം ആലോചിച്ച് സമ്മതിച്ചു, അതിനൊക്കെ പുറമെ ഞാന്‍ കഴിഞ്ഞ മാസം വാങ്ങിച്ച എന്റെ ബൈക്, ഓടിച്ചിട്ട് മതിയായില്ല. അതു ഷെഡ്ഡില്‍ കയറ്റിവെച്ച് ഞാന്‍ യാത്രയായി…അങ്ങ് തലസ്ഥാനത്തേക്ക്.

ഡല്‍ഹിയില് റെയില് വെ സ്റ്റേഷനില്‍ ഞങ്ങളെ വിളിക്കാന്‍ വന്നത് രഘുവിന്റെ സുഹ്രുത്തുക്കള്‍ ആയിരുന്നു, എല്ലാവരും സൂട്ടും കോട്ടും ടൈയും ഒക്കെ കെട്ടിയിട്ട്, എല്ലാവരും രഘുവിന്റെ അതെ കംബനിയില്‍ ജോലിചെയ്യുന്നവര്‍, പലരും ഒരു ലക്ഷത്തിനു മുകളില്‍ ശംബളം വാങ്ങുന്നവര്‍. ഞാനൊരു ഭാഗ്യവാന്‍ തന്നെ, നല്ല ഒരു ജീവിതം കിട്ടിയില്ലെ. എനിക്ക് രഘുവിനോടുള്ള നന്ദി എങ്ങിനെ പറഞ്ഞറിയിക്കും,

എന്നെ കൊണ്ടുപോയത് രഘുവിനെ ഫ്ലാറ്റിലേക്കാണ്, അവിടെ ഇവര്‍ സുഹ്രുത്ത്ക്കളെല്ലാവരും ഒരുമിച്ച് താമസിക്കുന്നു. ഒരു 15 പെരു കാണും, എല്ലാവരും ഒരേ കംബനിയില്‍ ജോലി ചെയ്യുന്നവര്‍.

ഞാന്‍ company accomadation ആണെന്നാണ് ആദ്യം വിചാരിച്ചിരുന്നത്. പിന്നീടെനിക്കു മനസ്സിലായി ഇത് ഇവര് വാടക്ക്ക് എടുത്തതാണെന്ന്. പക്ഷെ എല്ലാവരും നന്നായി അടിച്ചു പൊളിക്കുന്നുണ്ട്.

ആദ്യത്തെ രണ്ട് ദിവസം, ഞാന്‍ റൂമില്‍ മാത്രമായിരുന്ന്, രഘു എന്നോട് പറഞ്ഞു, നിന്റെ സമയം ആയിട്ടില്ല അത് അറിഞ്ഞാല്‍ നീ വന്നാല്‍ മതി, interview ചെയ്തിട്ടെ അവര്‍ Select ചെയ്യുകയുള്ളൂ. അതുകൊണ്ട് intervew വില്‍ നന്നായി പെര്‍ഫോം ചെയ്യണം. എങ്ങിനെയെങ്കിലും ഈ ജൊലി നേടിയെടുക്കണം എന്നതായിരുന്നു എന്റെ ചിന്ത. അതിനു വേണ്ടി ഞാന്‍ ദൈവത്തിനോട് പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. അന്നു വൈകുന്നേരം തന്നെ രഘു എന്നോട് വന്നു പറഞ്ഞു, മോനെ നാളെയാണ് നിന്റെ Intervew വേഗം റെഡിയായിക്കോ, അങ്ങിനെ, നാളത്തെ Intervew വിനായി ഞാന്‍ കാത്തിരുന്നു. ശരിക്കും ഉറങ്ങിയിട്ടില്ല എന്നു വേണമെങ്കില്‍ പറയാം..

കാലത്ത് ഞാനും രഘുവും ഒരുമിച്ചായിരുന്നു ഓഫീസിലേക്ക് പോയത്. പോവുംബോള്‍ അവന്‍ എന്നെ ഉപദേഷിക്കുന്നുണ്ടായിരുന്നു. ഈ ജോലി നീ നേടിയെടുക്കണം, നിന്റെ ജീവിതത്തിലെ ഒരു അവസരമാണ്. ഒരിക്കലും പാഴാക്കരുത്, നിനക്കു ജീവിതത്തില്‍ വിജയിക്കാനുള്ള അവസരമാണ് കൈ വന്നിരിക്കുന്നത് എന്നെല്ലാം. ഞാന്‍ വിചാരിച്ചു, രഘുവിനെ പോലെ ഒരു സുഹ്രുത്തിനെ കിട്ടിയത് ഒരു ഭാഗ്യമാണ്. അധികമാറ്ക്കും കിട്ടാത്ത ഒരു ഭാഗ്യം.

അങ്ങിനെ ക്രിത്യം 9 മണിക്കു തന്നെ ഞങ്ങള്‍ ഓഫീസിലെത്തി. ഒഫീസു ഞാന്‍ വിചാരിച്ച പോലെ തന്നെ, വംബന്‍ സെറ്റപ്പ്, 2 കിടിലന്‍ റിസപ്ഷനിസ്റ്റ്. അവരെ കണ്ടപ്പോള്‍ തന്നെ ജോലി വാങ്ങിച്ചെ ഞാന്‍ പോവൂ എന്ന് തീരുമാനിച്ചു. അവിടെ റിപ്പോര്‍ട് ചെതതിന് ശേഷം എന്നെ ഒരു ഹാളിലോട്ടയച്ചു, ഈശ്വരാ..ത്രിശൂറ് പൂരത്തിനു പോയ ജനം, അങ്ങോട്ടുമിങ്ങോട്ടും എന്തൊക്കെയോ ചറ്ച്ച ചെയ്യുന്നു. അപ്പുറത്തെ Smoking Corner ഇല്‍ ഒരുപാട് പേര്‍ Smoke ചെയ്യുന്നു. ഞാന്‍ രഘുവിനോട് ചോദിച്ചു, എന്താ രഘൂ ഇത്, ഇത്ര ജനം. അവന്‍ പറഞ്ഞ് ഇതൊക്കെ കസ്റ്റ്മെഴ്സ് ആണ്, നീ അതൊന്നും നോക്കണ്ട ചെയ്യാന്‍ നോക്ക് എന്നു പറഞ്ഞ് അവന്‍ ഒരു ക്യാബിനിലോട്ട് കയറിപ്പോയി. കുറച്ചു കഴിഞ്ഞ് അവന്‍ തിരിച്ച് വന്നു പറഞ്ഞു, നിന്റെ intervew ആ കാണുന്ന ക്യാബിനിലാണ്, അവിടേക്കു പോയിക്കോളൂ.

ഞാന്‍ പടച്ചോനെയും വിചാരിച്ച് ആ ക്യാബിനിലോട്ട് വലത്കാല്‍ വച്ച് കയറി, ഉള്ളില്‍ സ്യുട്ടും കോട്ടും ധരിച്ച ഹിന്ദിക്കാരനാണ് intervew ചെയ്യാന്‍. ഹെലൊ, please tell me about your self,

ഞാന്‍ എന്നെക്കുറിച്ചെല്ലാം പറഞ്ഞു. അതിനു ശേഷം പുള്ളി ചോദിച്ചു ജീവിതത്തില്‍ എന്താവാനാണ് മോഹം, പ്രത്യകിച്ച് വലിയ മോഹമൊന്നുമില്ലാത്തത് കൊണ്ട് ഞാന്‍ എങ്ങ്നെയെങ്കിലും, ആരെയും ബുദ്ദിമുട്ടിക്കാതെ ജീവിച്ച് പോവണമെന്നു പറഞ്ഞു. അതു കേട്ടയുടനെ പുള്ളി പൊട്ടിച്ചിരിച്ച് കൊണ്ട് പറഞ്ഞു, പണമില്ലാതെ ഒന്നും സാധ്യമല്ല, ഞാന്‍ മാസം 2000 രൂപ ശംബളം വാങ്ങിക്കുന്ന ഒരു ജീവനക്കാരനായിരുന്നു, ഇപ്പോള്‍ എന്റെ വരുമാനം മാസം 3 ലക്ഷത്തോളം രൂപ, ഞാനത് ആസ്വദിക്കുന്നു..ജീവിക്കുന്നു….

ഹൊ,,,ഞാനും വിചാരിച്ചു പണം വേണം..ഇല്ലെങ്കില്‍ എന്ത് ജീവിതം…ഞാന്‍ പറഞ്ഞു,,എനിക്കും പണം വേണം, ലോകത്തിലെ ഏറ്റവും വലിയ പണക്കാരനാവണം, അതാണെന്റെ മോഹം..

Good, Now you are on Track, അയാള്‍ പറഞ്ഞു തുടങ്ങി. ഒരു മെഡിക്കേറ്റഡ് ബെഡ് ആണ്‍ ഞാന്‍ വില്‍കേണ്ടത്. അതും പുതിയ ആളുകളെ കംബനിയില്‍ ജോലിയാക്കിയിട്ട് വേണം വില്‍കാന്‍. ഒരു മാസം 2 പേരെ ജോയിന്‍ ചെയ്യിച്ചാല്‍ എനിക്ക് 50000 രൂപ കിട്ടും, അവരു 2 പേരെ വെച്ച് ചേറ്ത്താല്‍ അവറ്ക്ക് 50000 രൂപയും, എനിക്ക് 25000 രൂപയും കിട്ടും. ഹൊ….പണക്കാ‍രനാവാന്‍ ഇതിലപ്പുറം എന്ത് വേണം, ഞാന്‍ പറഞ്ഞു, ഞാന്‍ റെഡി, എപ്പോള്‍ ജോയിന്‍ ചെയ്യണം?, എപ്പോള്‍ നിന്റെ ഡിഡി റെഡിയാവുന്നൊ, അന്നു നിനക്കു ജോയിന്‍ ചെയ്യാം, ഞാന്‍ ചോദിച്ചു, ഡി ഡി ? എന്തു ഡിഡി?

അദ്ദെഹം പറഞ്ഞു, നിനക്കു ഈ കംബനിയില്‍ ജോയിന്‍ ചെയ്യണമെങ്കില്‍, നീ ഒരു ലക്ഷം രൂപ കെട്ടിവെക്കണം. എങ്കിലെ ഈ ജോലി കിട്ടുകയുള്ളൂ.

ഞാന്‍ ബോധം കെട്ട് വീണില്ലന്നെയുള്ളൂ…1 ലക്ഷം രൂപ..ഞാനെങ്ങിനെ ഉണ്ടാക്കും? ഇതാണെങ്കില്‍ നല്ല ഒരു ജോലിയും, രഘുവാണു ആ ആശയം പറഞ്ഞു തന്നത്, നീ വീട്ടിലോട്ടു വിളിച്ചു പറ, ജോലി കിട്ടിയിട്ടുണ്ട്, നല്ല ജോലിയാണ്. പക്ഷെ കിട്ടണമെങ്കില്‍ 1 ലക്ഷം രൂപ കെട്ടിവെക്കണം,തല്‍കാലം പൈസ ഇല്ലെങ്കില്‍ വീടിന്റെ ആധാരം പണയം വെച്ചയച്ചാല്‍ മതി 2 മാസത്തെ ശംബളം കിട്ടിയിട്ട് എടുത്ത് കൊടുക്കാം. ഹൊ ഇവന്റെ ഒരു ബുധ്ധി. ഞാനും വിചാരിച്ചു ഇതുപോലെ തന്നെ ചെയ്യാന്‍. എന്തായാലും നാളെ കഴിഞ്ഞ് വീട്ടിലോട്ടൊന്നു വിളിക്കണം. എന്തായാലും, വീട്ടില്‍ നിന്നും കിട്ടും, എന്റെ ഭാവിക്കു അവരു എതിരു പറയില്ല.

പിറ്റേന്ന് ഹോളിയായിരുന്നു. ജീവിതത്തില്‍ ആദ്യമായാണ് ഞാന്‍ ഒരു ഹോളിക്കു കൂടുന്നത്, വഴിയിലൊന്നും ഇറങ്ങാന്‍ പറ്റുന്നില്ല, കുട്ടികളും മുതിറ്ന്നവരും, കളര്‍ കളര്‍ന്ന വെള്ളം പരസ്പരം ദേഹത്തെക്കൊഴിക്കുന്നു, കടകളൊക്കെ അടഞ്ഞു കിടക്കുന്നു, റൂമില്‍ പാചകം ചെയ്യാത്തത് കൊണ്ട് ഞങള്‍ രാവിലത്തെ ഭക്ഷണം കഴിച്ചിട്ടുമില്ല. ഞ്ങ്ങള്‍ 15 പേരും ഒരു റസ്റ്റോറണ്ട് അന്വേഷിച്ച് നടക്കാന്‍ തുടങ്ങി, പെട്ടന്നു ഒരു കുട്ടി വന്ന് ഞങങളുടെ ദേഹത്തേക്കു കളറ് വെള്ളം തളിക്കാന്‍ തുടങ്ങി, എന്തായാലും നനഞ്ഞതല്ലെ, ഞങ്ങള്‍ കുളിക്കാന്‍ തീരുമാനിച്ചു. ഞങ്ങള്‍ അറ്മാധിക്കന്‍ തുടങ്ങി, വഴിയില്‍ കാണുന്നവരെയൊക്കെ വെള്ളം തളിക്കാന്‍ തുടങ്ങി, കുറച്ച് നടന്ന് കഴിഞ്ഞപ്പോള്‍ ഒരു ചെറിയ കട കണ്ട്, അവിടെ ഹോളി പ്രമാണിച്ച് എല്ലാവറ്ക്കും പാല് വിതരണം ചെയ്യുന്ന്, പിന്നെ ബിസ്കറ്റും, അതു കണ്ടപാടെ എല്ലാവരും, പാലും ബിസ്കറ്റും കഴിക്കാന്‍ തുടങ്ങി, ഓസിക്കല്ലെ, ഓയിന്റ്മെന്റും കഴിക്കുന്ന ടീ്മാ……

എന്തു പറയാനാ..എനിക്കു മാത്രം ബിസ്കറ്റ് മാത്രമെ കിട്ടിയിട്ടുള്ളൂ..പാലു കിട്ടിയില്ല. കാരണം, എല്ലാവരും 4ഉം 5ഉം ക്ലാസ്സ് കുടിച്ചപ്പൊഴെക്കും സാധനം തീറ്ന്നു..കുറച്ച് വെള്ളാം കുടിച്ച് ഞാന്‍ താല്‍കാലിക വിശപ്പു മാറ്റി, ഒരു 10 മിനുറ്റ് കഴിഞ്നപ്പോള്‍ എല്ലാവരും ചിരിക്കാന്‍ തുടങ്ങി, ഹൊ ഒടുക്കത്തെ കൊലച്ചിരി…….പിന്നെ ഒരു 5 മിനുറ്റ് കഴിഞപ്പോള്‍ എല്ലാവരും കരയാന്‍ തുടങ്ങി…

എനിക്കൊന്നും മനസ്സിലായില്ല…..ഇവറ് അഭിനയിക്കുകയാണൊ, അതൊ, ഇത് ഹോളിയുടെ ഭാഗമാണൊ, അവറ് വീണ്ടും പൊട്ടിച്ചിരിക്കാന്‍ തുടങ്ങി, പക്ഷെ എനിക്കു മാത്രം ഒരു കുഴപ്പവുമില്ല. ഞാന്‍ ആ കടക്കാരനോട് ചോദിച്ചു: ചേട്ടാ, എന്താ ഇത്, ആ പാലു കുടിച്ചതിനു ശേഷം അവരാകെ മാറി, പുള്ളിപറഞ്ഞപ്പോഴണ് അറിയുന്നത്, അതു ഒരു തരം ലഹരിയാണ്, ബാങ്ക് എന്നു പറയുന്ന ഒരു സാധനം, ഹോളി ക്കു അത് ഫ്രീയായിട്ട് കൊടുക്കുന്നതാ‍ണ്,

പടച്ചോനെ ഇനി ഇപ്പോള്‍ എന്ത ചെയ്യുക, ഭാഗ്യത്തിന് ഞാന്‍ മാത്രം കുടിച്ചില്ല. രക്ഷപ്പെട്ടു. ഞാന്‍ അവരെയും കൂട്ടി റൂമിലോട്ടു പോയി, ഓരോരുത്തരും പരസ്പരം എന്തൊക്കെയൊ പറയുന്നുണ്ടായിരുന്നു. ആറ്ക്കും ഒന്നും മനസ്സിലാവുന്നില്ല. കാരണം നാവ് വഴങ്ങുന്നില്ല……….

ഫ്ലാറ്റിലെത്തിയതും, എല്ലാവരും ഫ്ലാറ്റായി…..നീണ്ട 8 മണിക്കൂറ് ഉറക്കം, എന്നിട്ടും ലഹരി ഇറങ്ങിയിട്ടില്ല..കോട്ടയത്ത് കാരന്‍ ആന്റണിയുണ്ട് ഒരു മൂലയിലിരുന്നു കരയുന്നു..എന്റെ പൈസ പോയി,,ഞാന്‍ 3 കൊല്ലം സംബാധിച്ച എന്റെ 1 ലക്ഷം രൂപ ഈ തോമസു കാരണം പോയി…..അവനാ എന്നെ ഇവിടെ ക്ണ്ട് വന്നത്..എനിക്കാരെയും ചേറ്ത്താന്‍ പറ്റുന്നില്ല.

അപ്പുറത്തിരുന്ന് രഘു ഉണ്ട് പിറു പിറുക്കുന്നു, ആ നിഷാദ് ആണ് എന്നെ ചേറ്ത്തത്, വീടിന്റെ ആധാരം പണയം വെച്ചിട്ടാണ് ഞാന്‍ ചേറ്ന്നതു, എനിക്കു നാട്ടിലെക്ക് ഇനി പോവാന്‍ പറ്റില്ല…

നിഷാദും, തോമസും 2 പേരോടും പറയുകയായിരുന്നു..ഞങ്ങളും ഇതില്‍ വീണു പോയതാ… പൈസ ഉണ്ടാക്കുന്നവരുണ്ട്, പക്ഷെ നമ്മള്‍കിത് നടക്കില്ല….

അവരു വീണ്ടും ചിരിക്കാന്‍ തുടങ്ങി……..പിന്നെ കരയാനും……….അവറ്ക്കു തന്നെ യറിയില്ല അവരേതു ലോകത്താണെന്ന്.

പിറ്റേന്നു രാവിലെതന്നെ ഞാന്‍ റെയില്‍ വെ സ്റ്റേഷനില്‍ പോയി കോഴിക്കോട്ടേക്കുള്ള കൊങ്കണിന് ടിക്കറ്റ് റിസറ്വ് ചെയ്തു, അന്നു വൈകീട്ട് തന്നെ യാത്ര തിരിച്ചു. എല്ലാവരും എന്നെ ഒരു പാടു നിറ്ബന്ധിച്ചു ഇതൊരു നല്ല അവസരന്മാണു ഒഴിവാക്കരുത്, ഞ്ങള്‍ എല്ലാവരും, 1 ലക്ഷം രൂപ വരെ വാങ്ങ്നിക്കുന്നുണ്ട്, ജീവിതത്തില്‍ ഒരു തവണയെ അവസരങ്ങള്‍ ഉണ്ടാവുകയുള്ളൂ…അതുകൊണ്ട് ഇത് നഷ്ടപ്പെടുത്തരുത്…..

ഞാന്‍ പറഞ്ഞു, ഞാന്‍ ജോയിന്‍ ചെയ്യാനുള്ളാ പൈസ റെഡിയാക്കന്‍ പോവുകയാണ്, റെഡിയായാല്‍ ഉടന്‍ തിരിച്ചു വരും………..

പക്ഷെ എന്റെ മനസ്സു മുഴുവന്‍ എന്റെ ബൈക്കായിരുന്നു, പിന്നെ എനിക്ക് ഒന്നം തിയതി ജോയിന്‍ ചെയ്യാനുള്ള് എന്റെ ജോലിയും……..പിന്നെ അവരാ പാലു കുടിച്ചത് കൊണ്ട് എനിക്കു കിട്ടിയ 1 ലക്ഷം രൂപയും...........

Tuesday, February 9, 2010

ഒരു റിപ്പബ്ലിക് ദിനവും 19 ഗോളുകളും...

15 വര്‍ഷങ്ങള്‍ക്കു മുന്‍പ്…..അന്നു ഞാന് പറംബില്‍ ബസാറിലെ M.A.M. U.P School ഇല്‍ ഏഴാം ക്ലാസില്‍ ആര്‍ക്കോ വേണ്ടി എന്തൊക്കെയോ ചെയ്യുന്ന കാലത്താണ് ഈ കഥ നടക്കുന്നത്...

മുറ്റത്തെ ചേലമാവിന്റെ ചുവട്ടില് നിന്നു കൊണ്ട് നേരെ മുകളിലോട്ട് എന്റെ വീട്ടുകാര് കാണാതെ മാങ്ങക്ക് ഉന്നം പിടിച്ച് കളിക്കുംബോഴാണ് അവരു വരുന്നത്. 5 STAR ടീമിന്റെ 4 സ്റ്റാറുകള്‍. അവര് അഞ്ജാ‍മത്തെ സ്റ്റാറ് ആയ എന്നോട് പറഞ്ഞു, നാണമില്ലെടാ വീട്ടുകാര് കാണാതെ സ്വന്തം വീട്ടുമുറ്റത്തെ മാങ്ങയെറിഞ്ഞു വീഴ്ത്താന്‍…..ഞാന് പറഞ്ഞു..എടോ അതുകൊണ്ടല്ല.. ആരാന്റെ പറംബിലെ മാങ്ങക്കു നമുക്ക് എപ്പൊ വേണമെങ്കിലും എറിയാം, പക്ഷെ നമ്മുടെ സ്വന്തം വീട്ടിലെ മാവിന് എപ്പോഴും എറിയാന്‍ പറ്റില്ല…മനസ്സിലായോ……………..നിന്റെ ഒരു ബുദ്ധി…സമ്മതിക്കണം…..റിനേഷ് പറഞ്ഞു…....

എടോ……നളെ റിപ്പബ്ലിക് ദിനത്തില് പറംബില് ബസാറില്‍ ഒരു ഫൈവ്സ് ഫുട്ബോള് ടൂറ്ണ്ണമെന്റ് സാംഘ്ടിപ്പിക്കുന്നുണ്ട്, നമുക്ക് പങ്കെടുത്താ‍ലോ?? അവന് എല്ലാവരോടുമായി ചോദിച്ചു. എല്ലാവര്‍ക്കും ചിരിക്കാനാണ് തോന്നിയത്, പൊളിത്തീന്‍ കവറുകള്‍ കൊണ്ട് മെടഞ്ഞുണ്ടാക്കിയ ഞങ്ങള്‍ ഫുട്ബോള്‍ എന്ന് വിളിക്കുന്ന ആ പന്ത് കൊണ്ട് ഗോപാലന്‍ നായരുടെ തെങ്ങിന്‍ തോപ്പില്‍ നിന്നും കളിക്കുന്ന ഞങ്ങള്‍ എങ്ങിനെ ഒരു മൈതനത്ത് പോയി അതും ഒറിജിനല്‍ ബോളുകൊണ്ട് കളിക്കും…………..ലിജീഷ് പറഞ്ഞു..എടൊ…ഇതൊന്നും നമുക്കു പറ്റൂല……നമ്മള് നാണം കെടും….ഈ പരിപാടിക്കു ഞാനില്ല………….പക്ഷെ റിനേഷിന് ടൂറ്ണ്ണമെന്റിനു പോവണമെന്ന ഒറ്റ വാശി……….അങ്ങിനെ ഞങ്ങള്‍ നിയാസിന്റെ വീട്ടിലെ തേങ്ങ മോഷ്ടിച്ച് Ground Fee ആയ 50 രൂപയും ഉണ്ടാക്കി……

അന്നു രാത്രി ഞങ്ങള്‍ ആരും ഉറങ്ങിയിരുന്നില്ല……നാളത്തെ ടൂറ്ണ്ണമെന്റില്‍ ഗോളടിക്കുന്നതും, കപ്പ് വാങ്ങുന്നതും സ്വപ്നം കണ്ട് ഞങ്ങള് ഒരോരുത്തരും നേരം വെളുക്കുന്നതും കാത്തിരുന്നു…..
ഞാന് ഹാ‍ട്രിക്കടിക്കുന്നതും…..ആളുകള്‍ എന്നെ ചുമലിലേറ്റി ആഹ്ലാദിക്കുന്നതുമൊക്കെ ആലോചിച്ച് നേരം വെളുത്തതു അറിഞ്ഞില്ല……….ഞങ്ങള്‍ വളരെ നേരത്തെ തന്നെ…….ഗ്രൌണ്ടിലെത്തി….
ജീവിതത്തിലാദ്യമായിട്ടായിരുന്നു ഞങ്ങള്‍ എല്ലാവരും ഒരു ടൂറ്ണ്ണമെന്റില് പങ്കെടുക്കുന്നത്……..അതിന്റെ അഹങ്കാരം ഞങ്ങള്‍ക്കാര്‍ക്കും ഉണ്ടായിരുന്നില്ല…വളരെ ഭവ്യതയോടെ ഞങ്ങള്‍ ഒരു മൂലയില്‍ പോയിരുന്നു.....കാരണം ഞങ്ങള്‍ക്കു പ്രാക്റ്റീസ് ചെയ്യാന് ബോള് ഇല്ലായിരുന്നു…..

റിനേഷ് പറഞ്ഞു: ആകെ 8 ടീമുകളാണ് ഉള്ളത്. നോക്ക് ഔട്ട് ആണ്, ഊരോ ടീമിനും ഓരൊ കളി, നമ്മള് ഫസ്റ്റ് കളി ജയിച്ചാല്‍ സെമിയില്‍, സെമിയില് ജയിച്ചാല്‍ ഫൈനലില്‍,,,ഫൈനലില്‍ ജയിച്ചാല്‍,,,,,,നമ്മള്‍ക്കു കപ്പ്……..
ഹൊ……എങ്ങിനെയെങ്കിലും, 3 കളികള് കഴിഞ്ഞാല് മതിയായിരുന്നു………ലിജീഷ് പറഞ്ഞു……….എന്നിട്ട് കപ്പുമായി നമുക്കൊരു പ്രകടനം നടത്തണം………

5 STAR പൊട്ടമുറിയുടെ ടീം ക്യാപ്റ്റന് ഉടന് തന്നെ….പവലിയനുമായി ബന്ധപ്പെടേണ്ടതാണ്…അതു കേട്ടയുടനെ……റിനേഷ്…പവലിയനിലേക്കു പോയി…………
എനിക്കാണെല്‍ പേടിയാവുന്നു…..ഇതുവരെ ഒരു മൈതാനത്ത് കളിച്ചിട്ടില്ല……..പിന്നെ ഒറിജിനല് ഫുട്ബോള്……അതുകൊണ്ടും കളിച്ചിട്ടില്ല……പടച്ചോനെ…….ഒരു പരിക്കുമില്ലാതെ വീട്ടിലെത്തിച്ചാല്‍ മതിയായിരുന്നു…….
റിനേഷതാ ഓടിവരുന്നു….വളരെ ആഹ്ലാദ ഭരിതനായിട്ട്…..എടോ..നമ്മളു സെമി ഫൈനലില്‍………..ഞങ്ങള് ഞെട്ടി…ഇവന്‍ ഒറ്റക്കു ഞങ്ങളെ കൂട്ടാതെ കളിച്ചു ജയിച്ചൊ,,? അതൊ….ഇവനു വട്ടായൊ….
നീ എന്താടൊ..ഈ പറയുന്നെ……….കളിക്കാതെ നമ്മളെങ്ങിനെയാ…ജയിച്ച് സെമിയില്‍ എത്തിയത്???
എടോ…നമ്മുടെ എതിറ് ടീം എത്തിയിട്ടില്ല…….അവരു വരാത്തതു കൊണ്ട് നമ്മള് നേരെ സെമിഫൈനലില്………………….
ഹൊ……..ഞങ്ങളെല്ലാവരും……..തിമിര്‍ത്താടി…..ഫൈനലിലെത്തിയില്ലെങ്കിലെന്താ…സെമിയിലെത്തിയില്ലെ……ഇതു തന്നെ പ്രതീക്ഷിച്ചതല്ല……ഇനിയെന്തായാലും കപ്പുമാ‍യെ ഞങ്ങള് പോവൂ…..അതു ഞങ്ങള്‍ ഉറപ്പിച്ചു.

ഒടുവില് ഞങ്ങളുടെ…മത്സരം എത്തിച്ചേര്‍ന്നു…….സെമിഫൈനല്‍………എതിരര്‍ ടീം ഫുള്‍ സെറ്റപ്പിലാണു…..ബൂട്ട്…ജഴ്സി…….സംഭവം……ഞങ്ങള്‍ക്കാണെങ്കില്‍….ജഴ്സി പോയിട്ടു…ഒരെ കളറുള്ള ഇന്നര്‍ ബനിയന്‍ വരെ യില്ല (അത് ഉണ്ടെങ്കില്‍ ഇന്നര്‍ ബനിയന്‍ ഇട്ട് തല്‍കാലം ജഴ്സിക്കു പകരം ഒപ്പിക്കാമായിരുന്നു), റഫറി ഞങ്ങളോട് ജഴ്സി ഇല്ലാത്തതു കൊണ്ട് ഷര്‍ട്ടിടാതെ കളിക്കാന്‍ പറഞ്ഞു………വെറും നിക്കറുമാത്രം ധരിച്ചു കോണ്ട് ഞങ്ങള് 5 പേരും ഞങ്ങളുടെ കരിയറിലെ ആദ്യ ടൂറ്ണ്ണാമെന്റിന് ഇറങ്ങി……..
ടോസു കിട്ടിയതു എതിര്‍ ടീമിനായിരുന്നു…….വിസില് മുഴങ്ങിയത് മാത്രമെ എനിക്കോറ്മ്മയുള്ളൂ………തിരിഞ്ഞു നോക്കിയപ്പോള് ഞങ്ങളുടെ ഗോള്‍ പോസ്റ്റില് കിടന്നുണ്ട് പന്ത് ഞങ്ങളെ നോക്കി ഇളിച്ചു കാട്ടുന്നു………കാര്യം നിസാരം…..നമ്മുടെ എതിറ് ടീം, വെറുതെ ഗോള് പോസ്റ്റ് നോക്കി ഒന്നു ഉന്നം വെച്ചതാ…അവരു പോലും വിചാരിച്ചിട്ടില്ല ഇത് ഗോളാവുമെന്നു…….അത്രക്കു ശക്തനായിരുന്നു..ഞങ്ങളുടെ ഗോളി…….
അടുത്ത ടച്ച് ഞങ്ങളുടെതായിരുന്നു…..അഹങ്കാരം കൊണ്ട് പറയുകയാണെന്നു പറയരുത്…എനിക്ക് പന്ത് തൊടുവാനെ കിട്ടിയിട്ടില്ല……എതിറ് ടീമിന്റെ ഫോര്‍വേര്‍ഡ് ബോളുമായി പോവുന്നതു ഞാന്‍ ഒരു നോക്കു കണ്ടു……പിന്നെ കാണുന്നത് ഞങ്ങളുടെ പോസ്റ്റിലാ…………(2-0)
ഞങ്ങള്‍ വിട്ട് കൊടുക്കാന് തയ്യറായിരുന്നില്ല… അതിന്റെ ഫലമായി..തുടരെ തുടരെ 19 ഗോളുകള് ഞങ്ങളെ അന്വേഷിച്ചെത്തി…………..ഒന്നുപോലും മടക്കാനാവാതെ..ഞങ്ങള്‍ നിസ്സാഹായരായി…….പുറത്തുള്ള കാണികള് ഞങ്ങളെ സഹതാപത്തോടു കൂടെ നോക്കുന്നത് ഞങ്ങള് ഇടം കണ്ണിട്ട് കണ്ടു……

ടൂറ്ണ്ണമെന്റ് കഴിഞ്ഞപ്പോള്‍ ഏറ്റവും അച്ചടക്കമുള്ള ടീമിനുള്ള കപ്പു ഞങ്ങള്‍ക്കു കിട്ടി..കാരണം…..19 ഗോളുകള്‍ കിട്ടിയപ്പോഴും ഒന്നുപോലും മടക്കാ‍തെ ഞങ്ങള് സംയമനം പാലിച്ചല്ലൊ…..അതുകൊണ്ട്.

ഇതുകൊണ്ടൊന്നും ഞങ്ങള് ത്രിപ്തരായിരുന്നില്ല…..രാവിലെ വരുംബോള്‍……വീട്ടുകാരോടും നാട്ടുകാരോടും……..കപ്പുമായിട്ടെ വരും എന്നു കച്ച കെട്ടിവന്നതാ….അവരോടെന്ത് സമാധാനം പറയും,,,,,,,
ഒരേ ഒരു വഴിയെ ഞങ്ങളുടെ മുന്നിലുണ്ടായിരൂന്നുള്ളൂ………..പറംബില്‍ ബസാറിലെ മഞജരി സ്റ്റോറ്സ്…………..ഞങ്ങള് അവിടെ നിന്നും ഒരു വലിയ കപ്പു വാങ്ങി…പൊട്ടമുറിയിലേക്ക് പ്രകടനമായി മുദ്രാവക്യവും വിളിച്ച് പോയി…..

തോറ്റിട്ടില്ലാ…..തോറ്റിട്ടില്ലാ….തോറ്റ ചരിത്രം കേട്ടിട്ടില്ലാ…………….
അടിച്ചെടുത്തു,,,,,അടിച്ചെടുത്തൂ…….കപ്പ് ഞങ്ങള്‍ അടിച്ചെടുത്തൂ…..

Saturday, January 23, 2010

മരണം - ഒരു രംഗ ബോധമില്ലാത്ത കോമാളി


ഇതൊന്നും മദ്യം കാര്‍ന്നെടുത്ത എന്റെ മനസ്സില്‍ നിന്നും വരുന്നതല്ല..ഹ്രിദയത്തിന്റെ അന്ധരാളങ്ങളില്‍ നിന്നും ഒരു ചുടുകാറ്റുപോലെ അസ്വസ്തനാക്കുന്ന എന്റെ കുറ്റബോധം…

മരണം ഒരു രങ്ങബോധമില്ലാത്ത കോമാളിയാണ് എന്ന് പറയുന്നത് എത്ര ശരിയാണ്....ഓരോ മരണവും നികത്താനാവാത്ത നഷ്ടങ്ങള്‍ മാത്രമെ സമ്മാനിക്കുന്നുള്ളൂ….ഉറ്റവറ്ക്ക് ഉറ്റവരെ നഷ്ടപ്പെടുന്നു…….ഒരു ശത്രുവിന്..ശത്രുവിനെ നഷ്ടപ്പെടുന്നു…

ഈ ഒരു ദിനം..എന്റെ ജീവിതപുസ്തകത്തില്‍ കറുത്ത ഒരു ഏട് ആയി അങ്ങിനെ നിലനില്‍കും കാല ചക്രം എത്ര തന്നെ കറങ്ങിയാലും. സിരകളിലൂടെ ഒഴുകുന്നത് ഇന്ന് ഉച്ചമുതല്‍ കഴിച്ചു കൊണ്ടിരിക്കുന്ന കുറ്റബോധത്തിന്റെ മദ്യമാണ്…

അവന്റെ മുഖം എന്റെ മനസ്സില്‍ നിന്നും മായുന്നില്ലല്ലൊ ഈശ്വരാ………ഒരു ക്യാന്‍ വാസിലെന്നെ പോലെ എന്റെ മനസ്സില്‍ കോറിയിട്ടിരിക്കുന്നു…..ഒരൊ ഇമവെട്ടുംബോഴും അവന്റെ ചിരി എന്റെ കാതുകളില്‍ ദു:ഖത്തിന്റെ കരിനിഴല്‍ വീഴ്ത്തുന്നു. എനിക്കു വയ്യ…….ഇന്നലെ വരെ വന്ന അവന്റെ ഫോണ്‍ കോളുകള്‍….അവന്റെ മെയിലുകള്‍…..ഇതെല്ലാം ഇനിയൊരു ഓറ്മ്മ…..

ചില ദിനങ്ങളില്‍ അവന്റെ ഫോണ്‍ വിളികള്‍ക്കു വേണ്ടി ഞാന്‍ വെംബല്‍ കൊണ്ടിരുന്നു…..ഒരുമിച്ചു പുറത്തിറങ്ങാനും……അലീക്കായുടെ കഫെറ്റേരിയയില്‍ നിന്നും മസാല ചായയും സുഗീനും അവന്റെ ദൌറ്ഭല്യങ്ങളില്‍ ഒന്നായിരുന്നു.

അന്നൊരു ഞായറാഴ്ചയായിരുന്നു. പുറത്ത് ജുണ് മാസത്തിലെ തിളക്കുന്ന വെയിലിനെ അതിജീവിക്കാന്‍ ശേഷിയില്ലാത്തത് കൊണ്ട് ഞാന്‍ വീട്ടില്‍ തന്നെ കംപ്യൂട്ടറിനു മുന്നില്‍ തന്നെ ഇരുന്നു. പതിവില്ലാതെ അന്നു രേവതി ചേച്ചി എന്നോട് കുറേ സംസാരിച്ചു…അവരുടെ അനിയന്‍ രാജീവിനെ കുറിച്ച്. അവനെ ചേച്ചി ഖത്തറിലോട്ട് കൊണ്ട് വരാന്‍ പോവുകയാണെന്നു പറഞ്ഞു…

ഒരു മാസം മുന്നെ. ബാങ്ലൂരില്‍ വെച്ച് ഒരു ആക്സിഡണ്ട് ഉണ്ടാവുകയും , 20 ദിവസം അബോധാവസ്തയില്‍ ആവുകയും ചെയ്തു.. ഇപ്പോള്‍ അസുഖം ഭേദമായെങ്കിലും, ഇവിടെ നല്ല ജോലികിട്ടുകയാണെങ്കില്‍ കൊണ്ട് വരണം…..ഞാനും പറഞ്ഞു…അതെ നല്ല ജോലികിട്ടുകയാണെങ്കില്‍ അത് തന്നെയാ നല്ലത്..നല്ല വിദ്യാഭ്യാസം ഉള്ളതു കൊണ്ട് തീറ്ച്ചയായും കിട്ടും. അതും പറഞ്ഞ് ഞങ്ങള്‍ പിരിഞ്ഞു.

ഞാന്‍ ബ്ലോഗ് എഴ്ത്തിലും, ഫേസ് ബുക്കിലെ ക്രിഷിയിലും മുഴുകി നില്‍കുന്ന സമയത്തായിരുന്ന് ചേച്ചി വീണ്ടും സംസാരിക്കാന്‍ വന്നത്……അപ്പൊഴാണു ഞാനറിയുന്നത്, രാജീവ് ഖത്തറില്‍ വരികയും നല്ല ഒരു ജോലി കിട്ടുകയും ചെയ്തത്…ഇനി ഒരു കല്ല്യാണം കഴിക്കണം…നിനക്കുഅറിയുന്ന ഏതെങ്കിലും നാല്ല കുട്ടികളുണ്ടെല്‍ പറയണം… ഞാന്‍ അന്നു തന്നെ ഇത് ഖൌരവമായി എടുക്കുകയും, അറിയുന്ന ആളുകളോടൊക്കെ പറയുകയും, ഒരു നല്ല പെണ്‍കുട്ടിയെ കിട്ടുകയും ചെയ്തു….രാജീവ് ദുബായില്‍ ഒരു നല്ല ജോലി കണ്ടു പിടിക്കുകയും, അവിടെ പ്രവാസിയാവാന്‍ തീരുമാനിക്കുകയും ചെയ്തു..പക്ഷെ ചെറിയ ഒരു പ്രശ്നം കാരണം, ആ ബന്ധം നടന്നില്ല, പക്ഷെ ഉടനെ തന്നെ രജീവിന്റെ മാംഗല്യം വളരെ ഭംഗിയായി നിശ്ചയിച്ച അതേ ദിവസം വേറെ ഒരു നല്ല കുടുംബത്തിലെ കുട്ടിയുമായി നടക്കുകയും, കുടുംബസമേതം ദുബയില്‍ താമസിക്കുകയും ചെയ്തു………….

അങ്ങിനെയാണ് എന്റെ അതേ പേരിലുള്ള രാജീവിനെ എന്റെ ഹ്രിദയമായി എനിക്കു കിട്ടിയത്, മനസ്സിലുള്ളത് മുഴുവന്‍ ഇറക്കി വെക്കാനുള്ള ഒരു അത്താണിയായിരുന്നു എനിക്കവന്‍, വൈകുന്നേരങ്ങളില്‍ ക്രീക്ക് ഭാഗത്ത് കൂടെ ഞങ്ങള്‍ നടക്കുമായിരുന്നു, ആകാശ്ത്തിനു താഴെയുള്ളത് മുഴുവന്‍ ചറ്ച്ചകളില്‍ വന്നു,

എനിക്കു ഓറ്ക്കാന്‍ വയ്യ, കണ്ണുകളില്‍ ഇരുട്ട് കയറുന്നു, എന്റെ കണ്ട്നാളങ്ങളില്‍ ആരോ കയറിപ്പിടിക്കുന്നത് പോലെ……..അവന്റെ ചിരിക്കുന്ന മുഖം മിന്നല്‍ പിണറ് കണക്കെ മനസ്സില്‍ തെളിയുന്നു……..രജീവ്……..നമ്മുടെ ഓറ്മ്മകള്‍ മാത്രം ബാക്കിവെച്ച് നീ മറഞ്ഞു പോയല്ലൊ…… എന്റെ മറ്റൊരു ഹ്രിദയം, മറ്റൊരു ഹസ്തം വേറ്പിരിഞ്ഞല്ലൊ, ഒരിക്കലുമില്ല രാജീവ്…..നീ എന്റെ മനസ്സില്‍ ഇന്നും എന്നും,,,,ഉണ്ടാവും…..ഒരു തിളങ്ങുന്ന നക്ഷത്രമായി….

ഞാന്‍ വീണ്ടും മദ്യക്കുപ്പിക്കരികിലേക്കു നീങ്ങി…… എനിക്കു തന്നെ അറിയാം മദ്യം ഒന്നിനും ഒരു പരിഹാരമല്ല…..പക്ഷെ എന്റെ കുറ്റ്ബോധത്തില്‍ നിന്നും ഒളിച്ചോടാന്‍……..എനിക്കു ഇത് കൂടിയേ തീരൂ……….കഴിഞ്ഞ ആഴ്ച രാജീവ് പനി പിടിച്ച് ആശുപത്രിയിലാണെന്നു അറിയിച്ച ദിലീപിന്റെ ആ ഒരു ഫോണ്‍ കോള്‍…..അവന്റെ അന്ത്യനാളുകള്‍ ആസന്നമായെന്ന് അറിയിക്കാനാണെന്ന് എന്റെ മനസ്സിനെ എനിക്ക് ഇപ്പോഴും വിശ്വസിപ്പിക്കാന്‍ കഴിയുന്നില്ല. എല്ലാ ദിവസങ്ങളിലും ഞാന്‍ അവനെ സന്ദറ്ശിക്കാന്‍ പോവുംബോഴും അവന്‍ ഇരുട്ടിനെ കുറിച്ചും ശൂന്യതയെ കുറിച്ചുമായിരുന്നു കൂടുതലും സംസാരിച്ചിരുന്നതും……….അവന്റെ വിളറ്ന്ന ചുണ്ടുകളില്‍നിന്നും അടറ്ന്നു വീഴുന്നത് മരണത്തെ കുറിച്ചും അതിന്റെ മുഴക്കെത്തെ കാതോറ്ത്തിരിക്കുകയാണെന്നുമായിരുന്നു……..

ഒരു പനിവന്നതിന്‍ ജീവിതത്തിന്റെ വാറ്ധക്യത്തെ കുറിച്ച് നീ വാചാലനാവരുതെന്ന് പറഞ്ഞ് ഞാന്‍ അവനെ ശകാരിക്കുകയായിരുന്നു……പക്ഷെ ഇന്നലെ ICUV വില്‍ നിന്നു ഡോക്ടറ് വള്രെ സീരിയസ് ആണെന്നും……ബന്ധ്പ്പെട്ടവരെ അറിയിക്കണമെന്ന് പറഞ്ഞപ്പോഴും…..അവന്റെ ഭാര്യ നാട്ടില്‍ നിന്നും EMERGENCY ആയി വന്നപ്പോഴും ഞാന്‍ വിശ്വസിച്ചില്ല……

പക്ഷേ…………..ഞങ്ങള്‍ പരമാവധി ശ്രമിച്ചു………എല്ലാം മെഡിക്കല്‍ സയിന്‍സിന്റെ പരിധിക്കുമപ്പുറത്തെ ദൈവത്തിന്റെ വിളിക്കു മുന്നില്‍……..ഞങ്ങള്‍ നിശ്പ്രഭമായി എന്ന ഡോക്ടറുടെ വെളിപ്പെടുത്തല്‍ എന്റെ കണ്ണുകളിലേക്കു ഇരുട്ട് കയറ്റി.

ഒടുവില്‍ അവസാനമായി അവന്റെ മുഖം ഒന്നു കാണാന്‍ ഞാന്‍ ശ്രമിച്ചു…..പക്ഷെ എനിക്കു വയ്യ…..പറ്റില്ല……..രാജീവ്…………..നീ ഇവിടെ വ്നനത് കൊണ്ടാണൊ..നീ ലോകത്തോട് തന്നെ വിടപറഞ്ഞത്….?? അങ്ങിനെയാണെങ്കില്‍…..നിന്റെ മരണത്തിന്‍ കാരണം..ഞാനല്ലെ…….നീ ഇവിടെ വ്നനിരുന്നില്ല എങ്കില്‍……..എനിക്കു എന്റെ ആത്മ മിത്രത്തെ നഷ്ടപ്പെടുമായിരുന്നില്ലല്ലൊ…………..ഞാനൊരു ഹേതുവാകുമായിരുന്നില്ലല്ലൊ……

അതല്ലെങ്കില്‍,,,,,,പിറന്നു വീഴുംബോള്‍ തന്നെ ദൈവം കുറിച്ചിടുന്ന………മരണത്തിന്റെ ആ കറുത്ത് ദിനം………….വിധി എന്ന രണ്ട് അക്ഷരം,……….

എന്റെ മനസ്സില്‍ ഒരു നെരിപ്പോട് പോലെ നീറുന്ന……എന്റെ കുറ്റബോധം……….....എന്റെ കാരണം…കൊണ്ട്……ഒരു ജീവന്‍…........രാജീവ്.......നീ എനിക്ക് താങ്ങാവുന്നതിലുമധികം…..ദു:ഖഭാരം തന്ന് മണ്മറഞ്ഞല്ലൊ…..പക്ഷെ നീ തന്ന ഓറ്മ്മകള്‍…..നീ തന്ന നിമിഷങ്ങള്‍………..എന്റെ മനസ്സിന്റെ ചെപ്പില്‍ എപ്പോഴും ഉണ്ടാവും…….……എന്റെ കൂടെയും ഒരു നിഴല്‍ പിന്തുടരുന്നു…ഞാന്‍ ജനിച്ചത് മുതല്‍…..ആ നിഴല്‍ എന്നെ തിരിഞ്ഞു നില്‍കുന്നത് വരെ……..

  • - ഈ ബ്ലോഗ് എന്റെ ആത്മമിത്രം ദാസന്‍ കൂഴക്കോടിനും (വിഷ്ണു), കഴിഞ്ഞ ദിവസം വിധിക്കു കീഴടങ്ങിയ അവന്രെ ഉറ്റ സുഹ്രുത്തിനും സമറ്പ്പിക്കുന്നു….

Wednesday, January 20, 2010

കുമാരന്‍ ഈസ് ബാക്ക് (From the jail)

കഴിഞ്ഞ ഒരു മാസമായി ഭയങ്കര തിരക്കിലായിരുന്നു. ഒന്നിനും സമയം കിട്ടിയിരുന്നില്ല. ഞാന്‍ ഒരാളല്ലെയുള്ളൂ…എന്തെല്ലാം കാര്യങ്ങള്‍…..എല്ലാം ഞാന്‍ തന്നെ ചെയ്യണ്ടെ?? ഇതാണ് പ്രശ്നം….കഴിവും വിവരവും കൂടിയാലുള്ള പ്രശ്നങ്ങള്‍…എല്ലാവറ്ക്കും ഞാന്‍ തന്നെ വേണം…ഹൊ എത്ര യെത്ര..ഉല്‍ഘാടനങ്ങളായിരുന്നു…ഈ കഴിഞ്ഞ മാസം……അതിനു പുറമെ..ന്യൂയറും…..പിന്നെ സാഹിത്യ സംഗമങ്ങള്‍…കവിയരങ്ങ്….ചറ്ച്ചകള്‍…എനിക്കു വയ്യ…….ചിലപ്പോള്‍ തോന്നും…..ഈ ലോകം അറിയപ്പെടുന്ന ഒരു സാഹിത്യകാരന്‍ ആവേണ്ടിയിരുന്നില്ല എന്ന്…………എന്തു ചെയ്യാന്‍…കഴിവു ഉണ്ടായിപ്പോയില്ലേ………കുമാരനെപ്പോലെയൊന്നുമല്ലല്ലൊ ഈ ഞാന്‍………………….കുമാ‍രനെ കുറിച്ചു പറഞ്ഞപ്പൊഴാ.... അവനെ കുറിച്ച് ഒരു വിവരവും ഇല്ലല്ലൊ….പാ‍വം….ജയിലില്‍ തന്നെ…….എന്തായലും…ദാസനെ ഒന്നു വിളിച്ച് കാര്യം അന്വേഷിച്ച് കളയാം……………..ഞാന്‍ എന്റെ ഫോണ്‍ എടുത്ത്…..ദാസനെ ഒന്നു വിളിക്കാന്‍ തീരുമാനിച്ചു…….
ഹെലൊ…ദാസനല്ലെ…….ഇതു ഞാനാടാ…കൂവിലന്‍………നീ എവിടെയാ…….
ദാ – ഹൊ…..എത്രകാലമായി കൂവിലാ..നീ എവിടെയായിരുന്നു…..
കൂ – ഒന്നും പറയണ്ട ഭയങ്കര തിരക്ക്…………
ദാ – നീ പറഞ്ഞത് ശരിയാ..ഭയങ്കര തിരക്ക്………ഞാന്‍ കാനഡ യില്‍നിന്നും ഇന്നു എത്തിയതെയുള്ളൂ……നാളെ ഉട്ടോപ്പ്യയില്‍ ഒരു സിംബോസിയം ഉണ്ട്….ഹറ്ത്താലിന്റെ ആഗോള സാധ്യതകളെപറ്റി……എന്റെ ഒരു പ്രബന്ദം ഉണ്ട്……
കൂ – അതെയോ?? അപ്പോള്‍ എന്നാ തിരിച്ച് വരുന്നത്??ദാ – ഒരാഴ്ച കഴിഞ്ഞ്………..
കൂ – നമ്മുടെ കുമാരന ഇപ്പോള്‍ ജയിലില്‍ തന്നെയാണൊ??
ദാ – ആ വിവരം നീ അറിഞ്ഞില്ലെ?? ജയിലില്‍ തന്നെ…..പക്ഷെ പൈസ കെട്ടിവെച്ചാല്‍ പുറത്തിറങ്ങാം……..അതിനു മൈക്ക് യാസിറും….സ്വപ്ന മനുഷ്യനും കൂടി……ആക്ഷന്‍ കമ്മിറ്റി….രൂപാകരിച്ചിട്ടുണ്ട്….നല്ല പിരിവും നടക്കുന്നുണ്ട്…..
കൂ – ഹൊ…സമാധാനമായി………ജയിലില്‍ നിന്നറങ്ങിയാലെങ്കിലും നന്നായാല്‍ മതിയായിരുന്നു……….
ദാ – അതെ ജയിലില്‍ നിന്നും വന്നതിന് ശേഷം…..ഇവിടെ..ദുബായ് എയറ്പോട്ടിനടുത്തെ ഒരു കഫറ്റേരിയയില്‍ ഞാന്‍ അവനു ജോലി ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞിട്ടുണ്ട്…….
കൂ – ഹൊ നീയൊരു മഹാമനസ്കന്‍ തന്നെ……നിന്നെ കണ്ട് പടിക്കണം….
ദാ – അതെ അതെ…….ഞാന്‍ ഇത്ര മനുഷ്യ സ്നേഹിയായത്…അവന്റെ ഭാഗ്യം…………പക്ഷെ…അവന്‍ ശരിയാവുമോന്നു എനിക്കു തോന്നുന്നില്ല..കാരണം….ഞാന്‍ കാനഡയില്‍ പോവുന്നതിനു മുന്നെ…അവനെ കാണാന്‍ ഒന്നു ജയിലില്‍ പോയിരുന്നു………അവന് പറയുകയാ…അവനു നമ്മളെപോലെ..സാഹിത്ത്യകാരന്‍ ആവണം….അതിനു…ഒരു പാട് പുസ്തകങ്ങള്‍ വായിക്കുന്നുണ്ട്……നാലഞ്ജ് ക്രിതികള്‍ ഇതു വരെ രചിച്ചു…അതിന് കുമാരസംഭവം എന്നു പേരുമിട്ടു....എനിക്കു..രണ്ട് മൂന്നെണ്ണം വായിക്കാനും തന്നു……വായിച്ചപ്പൊഴല്ലെ അറിയുന്നത്….നമ്മുടെ കഴിഞ്ഞ ലക്കം..ബാലഭൂമിയില്‍ നിന്നും ബാലരമയില്‍ നിന്നും കട്ടെടുത്തെഴിയത്…………പക്ഷെ ഞാന്‍ പറഞ്ഞില്ല…അവനറിയില്ലല്ലൊ..നമ്മള്‍ സ്തിര‍മായി ഇതു വായിക്കാറുള്ളത്………
കൂ – അപ്പൊ ശരി….പിന്നെ .നീ കഴിഞ്ഞ ആഴ്ചത്തെ പൂംബാറ്റ യും കളിക്കുടുക്കയും ഇതുവരെ തന്നിട്ടില്ല………ഇതു വഴിവരുംബോള്‍ തരണം………
ദാ – ഓകെ….അതിനു പുറമെ…….ഈ ആഴ്ചത്തെ ബാലരമയും..തരാം……പിന്നെ യുറീക്ക ഉണ്ട്….അതു വായിച്ചാല്‍ നമുക്ക് മനസ്സിലാവില്ല…..ഭയങ്കര കടുകട്ടി…ഉത്തരാധുനികത തുളുംബി നില്‍ക്കുന്ന ഒരു സാധനമാ……….
കൂ –ഓകെ…….അപ്പൊ..ശരി…..ബൈ………കാണാം..
ദാ – ഓകെ ബൈ…….

മൈക്ക് യാസിറും……സ്വപ്നമനുഷ്യനും കുമാരനെ ജയിലില്‍ നിന്നും മോചിപ്പിക്കുവാനുള്ള ധനശേഖരണാര്‍ഥം..ഒരു ഗസല്‍ നൈറ്റ് സംഘ്ടിപ്പിക്കുകയും…….അതിനു പുറമെ…..ZGCA പഞ്ജായത്തിലെ..എല്ലാ ആളുകളോടും…..4 അക്കത്തില്‍ കുറയാത്ത ഒരു സംഖ്യയും വാങ്ങിച്ചു..കുമാര്നെ…പുറത്തിറക്കമെന്നു പറഞ്ഞ് അവരു യാത്ര പറഞ്ഞു………..പക്ഷെ പിന്നെയാണ് ആ ഞെട്ടിക്കുന്ന സത്യം ലോകം അറിഞ്ഞത്… ….മൈക്കു യാസിറും..കുടുംബവും…സിങ്കപ്പൂരിലും…..സ്വപ്നമനുഷ്യനും…കുടുംബവും….മൌറീഷ്യസിലേക്കും…..ടൂറ് പോയി…………പാവം….കുമാരനെ മോചിപ്പിക്കുവാനുള്ള കാശുമയി…അവരു ഉല്ലാസയാത്രക്കുപോയി…………

ഇനി എന്തു ചെയ്യും………..??? എല്ലാവരും ആശ്ങ്കാകുലരായി……..അവരുടെ മുന്നില്‍…ഒരേ ഒരു ഉത്തരമെ ഉണ്ടായിരുന്നുള്ളൂ….ഈ ഞാന്‍…കൂവിലന്‍…. നമ്മുടെ കുമാരനു വേണ്ടി എത്ര കാശുമുടക്കാനും…കോടീശ്വരനായ ഞാന്‍ റെഡി….. എനിക്കു കോടികള്‍ ഒരു പ്രശ്നമെയല്ല………സ്നേഹം…..ബന്ധങ്ങള്‍ അതാണു വലുത്………ഞാന്‍ കാശ് കൊടുത്ത്…..നമ്മുടെ കുമാരനെ മോചിപ്പിക്കാന്‍…… അങ്ങിനെ…ഞാന്‍ കൊടുത്ത കാശ് കൊണ്ട് കുമാരന്‍ ജയില്‍ മോചിതനായി…….കുമാരന്‍ പറഞ്ഞു..കൂവിലാ……നീ എന്റെ ദൈവമാണ്..നീ ഇല്ലായിരുന്നെങ്കില്‍……ഞാന്‍ …….എനിക്കു ആലോചിക്കുവാന്‍ വയ്യ….നിന്റെ മനുഷ്യ സ്നേഹം വരും തലമുറക്കു ഒരു പാടമാണ്…..മൈക്കും….സ്വപ്ന മനുഷ്യനും…എന്നെ ബലിയാടാക്കി…………………..ഞാന്‍ പറഞ്ഞു..സാരമില്ല കുമാരാ..ഇതാണ്‍ ജീവിതം…..കയറ്റങ്ങളും ഇറക്കങ്ങളും സാധാരണം…….എല്ലാവരും….എന്നെപോലെ…..ബുദ്ധിയും വിവേകവും…..കഴിവും…..കാശും ഉള്ള്വരാവണമെന്നില്ല…………….അതുകോണ്ട്..ക്ഷമിക്കൂ…….ക്ഷമ കൈവിടരുത്……….

അങ്ങിനെ………ദാസന്‍ കൂഴക്കോട് ശരിയാക്കിക്കൊടുത്ത ജോലിക്ക് കുമാരന്‍ പോയിത്തുടങ്ങി…….പഴയപോലെതന്നെ..ബുള്‍ഗാനും..കൂളിങ്ങ് ഗ്ലാസും….വെച്ചുകൊണ്ട് രാവിലെ തന്നെ….ഇറങ്ങും……..പഴയപോലതന്നെ…ഡയലോഗിനു ഒരു കുറവുമില്ല………എയറ്പോറ്ട്ടില്‍ ഭയങ്കര തിരക്കുള്ള് ജോലി എന്നൊക്കെയാ എല്ലാവരോടും പറയുന്നത്……… എല്ലാവരും വിചാരിക്കുന്നതും അതു തന്നെ…..കുമാരന്‍..രക്ഷപെട്ടു…..പാവം കുറെ കഷ്ടപ്പെട്ടതാ…..ഇപ്പോള്‍ എയറ്പോറ്ട്ടില്‍ ഒരു നല്ല ജോലി കിട്ടി..ഇനിയെങ്കിലും നന്നായാല്‍ മതിയായിരുന്നു….

യഥാറ്തത്തില്‍ കുമാരനു എയറ്പോറ്ട്ടിനടുത്തുള്ള ഒരു ചെറിയ കഫെറ്റേരിയയില്‍ ക്ലീനിങ്ങ് ജോലിയാണു എന്നുള്ളതു ഈ ലോകത്ത് ഞ്ങ്ങള്‍ 3 പേറ്ക്കെ…അറിയുകയുള്ളൂ…ഒന്നു ഞാന്‍..രണ്ട് ദാസന്‍…മൂന്ന്..കുമാരന്‍……..

ഈ രഹസ്യം ഞങ്ങള്‍ 3 പേരൊഴികെ ആറ്ക്കും അറിയില്ല……..ഇനി ഞങ്ങള്‍ ഇതാരോടും പറയുകയുമില്ല…….ലോകം അറിയാത്ത ഈ രഹസ്യം ഞങ്ങളില്‍ തന്നെ നില്‍കട്ടെ..!!!!!


* ഈ കഥയിലെ കഥാ പാത്രങ്ങള്‍ വെറും സാങ്കല്പികം മാത്രമാണ്…..ഇനി ആറ്ക്കെങ്കിലും ആരോടെങ്കിലും എന്തെങ്കിലും സാമ്യം തോന്നുകയാണെങ്കില്‍…….എനിക്കൊരു പുല്ലുമില്ല…

Tuesday, December 15, 2009

കുമാരന് എന്ന അക്ഷരമറിയാത്ത ഒരു കഥാകാരന്റെ പിറവി

എങ്ങും കൂരാ കൂരിരുട്ട്……….എങ്ങുനിന്നൊ..ഒരു കുറുക്കന്‍ ഓരിയിടുന്ന ശബ്ദം…കൂ………..കൂ……………….കൂ…………..ഞാന്‍ ആ പുഴവക്കിലെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്നു……ഇളം കാറ്റില്‍ കരിയിലകള്‍ ആര്‍ക്കോ വേണ്ടി എങ്ങോട്ടോ..പറന്നു കളിക്കുന്നു……സമയം ഒരു ഒന്നു ഒന്നര രണ്ട് രണ്ട്ര യായിക്കാണും……. ആ പുഴവക്കിന്റെ അരികിലൂടെ പോവുന്ന വരംബിന്റെ അറ്റത്ത് നിന്നും ഒരു പ്രകാശം…….ആ പ്രകാശം മെല്ലെ……..അടുത്തടുത്തു വരുന്നു……..പ്രേതമാണോ..ഈശ്വരാ……..എന്തായാലും…ഒരു വിരൂപമായ പ്രേതമാണ്‍……ഞാന്‍ ഞെട്ടിത്തരിച്ചു………ഇന്നേ വരെ……..ഒരാള്‍ക്കുപോലും…..മരിക്കാന്‍ കിടക്കുന്ന ആള്‍ക്കുപോലും കൊടുക്കാതെ വെച്ച എന്റെ O+ve ചോര ഇന്നിതാ…ഈ പ്രേതം കുടിക്കാന്‍ പോവുന്നു……..ഇതിനാണോ ഈശ്വരാ…ഈ ചോര ഞാന്‍ ഇത്രയും കാലം സംരക്ഷിച്ചത്…………ആ പ്രകാശം അടുത്ത് വന്നു……….അല്ല….അതു പ്രേതമല്ല……..രണ്ടാളുകള്‍……അവരുടെ തലയില്‍….രണ്ട് ചാക്കു കെട്ടുകളും ഉണ്ട്………കായ്യില്‍…ഒരു റാന്തലും…………………….അരാണത്………ഞാന്‍ മെല്ലെ കുറ്റിക്കാട്ടില്‍ നിന്നും……മെല്ലെ..പതിഞ്ഞ് നോക്കി……………………ഈശ്വരാ…..എന്റെ കണ്ണുകളെ എനിക്കു വിശ്വസിക്കാന്‍ കഴിയുന്നില്ല……………കുമരനും… കൂടെ കള്ള് ചെത്തുകാരന്‍ ഉറുമീസും…….. ഞാന്‍ വിളിച്ചു….കുമാരാ….ഇതു ഞാനാണ്……….കുമാരനെ എന്നെ കണ്ടപ്പോള്‍ തന്നെ ഞെട്ടി വിറച്ചു, എന്നിട്ടു പറഞ്ഞു: എന്നെ ഇങ്ങനെ കണ്ടത് ആരോടും പറയരുത്, നീ എന്റെ ആത്മ മിത്രമായതുകൊണ്ട് പറയുകയാണ്‍, ഞാന്‍ കള്ള കടത്ത് തുടങ്ങി……ഞാന്‍ ഞെട്ടി, ഹൊ കുമാ‍രനും ഈ പരിപാടി തുടങ്ങിയോ,,?
കടത്താന് ഒന്നും ഇല്ലാത്തത് കൊണ്ട് അവന്‍ ഈ പരിപാടിക്കു പോയിട്ടില്ലായിരുന്നു..പക്ഷെ..അവനിപ്പോള്‍ എന്താ കടത്തുന്നത്….????? ഞാന്‍ സ്വകാര്യമായി കുമാരനോട് ചോതിച്ചു: അല്ല കുമാരാ…..നീ എന്താ ഈ കടത്തുന്നത്…….കുമാരന്‍ പറഞ്ഞു: നീ ഇതാരോടും പറയരുത്…..ലോകം അറിയാത്ത, ഇന്ത്യ അറിയാത്ത സത്ത്യം, കേരളം അറിയാത്ത സത്ത്യം ഞാന്‍ നിന്നോടായി പറയുകയാണ്………..അന്ന് എന്റെ അളിയന്‍ എന്നെ വഞ്ജിച്ചു…….എന്റെ കയ്യില്‍ കാശില്ലാത്തതിന്റെ പേരില്‍…എന്നെ നാണം കെടുത്തി………വയ്യ…എനിക്കു വയ്യ……എനിക്ക് എങ്ങിനെയെങ്കിലും കുറച്ചു കാശ് ഉണ്ടാക്കണം…അതാണെന്റെ ആഗ്രഹം……….അതിന്‍ വേണ്ടി ഞാനിപ്പോള്‍ ഉറുമീസിന്റെ കൂടെ കള്ളക്കടത്തു തുടങ്ങി………….അതെ…..ഞാന് ചാണകക്കള്ളക്കടത്ത് തുടങ്ങി….
നമ്മുടെ പഞ്ജായത്തു പ്രസിഡണ്ടിന്റെ വീട്ടിലെ ചാണകം ഞാന്‍ കടത്തുകയാണ്……….പ്രസിഡണ്ട് അറിയാതെ………..എന്റെ ഇന്റര്‍ നാഷണല്‍………..ബന്‍ധം ഉപയോഗിച്ച് ഞാന്‍ ഉട്ടോപ്പ്യയിലേക്കും, മങോളിയയിലേക്കും, പിന്നെ നമ്മുടെ ലോക സുന്ദരിയുടെ നാടായ….ഗില്‍ബര്‍ട്ടനിലോട്ടും…………..ചാണകം കയറ്റി അയക്കുകയാണ്‍………….. എന്റീശ്വരാ‍……..ഇവനാള്‍ ഒരു സംഭവമാണല്ലൊ……….ഇവനൊരു സംഭവമല്ല.....പ്രസ്താനമാണ്‍….പ്രസ്താനം……………. ഞാന്‍ വിചാരിച്ചു…അവന്‍ രക്ഷപ്പെടട്ടെ………..എന്നിട്ട് കുറച്ച് കാശ് ഉണ്ടാക്കി….അവന്റെ അളിയന്റെ മുന്നില്‍….നിവര്‍ന്നു നില്‍കട്ടെ……………ഞാന്‍ പറഞ്ഞു,,,കുമാരാ…..എന്റെ എല്ലാ ഭാവുകങ്ങളും…..ഞാന്‍ നേരട്ടെ……….നിന്റെ പുതിയ ചാണക ക്കടത്തിനു…എന്റെ എല്ലാ വിധ ചാണകാശംസകളും…………
പിറ്റേന്നു രാവിലെ തന്നെ…….ഞാന്‍ Calicut ഇല്‍ നിന്നും california…..വഴി Tokyo….വിലേക്ക്……അവിടത്തെ…..ബ്ലോഗ് അസോസിയേഷന്റെ സംസ്താന സമ്മേളനം ഉല്‍ഘാടനം ചെയ്യനുണ്ടായിരുന്നു….ഉല്‍ഘാടനം ഒക്കെ കഴിഞ്ഞ് ഞാന്‍ എന്റെ Tokyo വിലെ എന്റെ സ്വന്തം വീട്ടിലിരുന്നു TV കാണുംബൊഴാണ്‍…..Flash News കാണുന്നത്……........ കാണാതായ കുമാരനെ ചാണക കള്ളക്കടത്തിന്റെ പേരില്‍ പോലിസ് അറസ്റ്റ് ചെയ്തു…..കൂടുതല്‍ ചോദ്യം ചെയ്യാന്‍ വേണ്ടി കുമാരനെ പോലീസ് രഹസ്യ സങ്കേതത്തിലെക്ക്.. മാറ്റി….പഞജായത്ത് പ്രസിഡണ്ട്…I.W.വാസുവിന്റെ വീട്ടില്‍ നിന്നും ചാണകം ഉട്ടോപ്പ്യയിലേക്കും, മങ്ഗോളിയയിലേക്കും കടത്തിയതിന്റെ പേരിലാണ് അറസ്റ്റ്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല………കേട്ടപാതി കേള്‍ക്കാത്ത പാതി..ഞാന്‍ തരിച്ചിരുന്നു….
പാവം കുമാരന്‍…അവന്‍ എന്തോ ശാപം ഉണ്ട്..ഒന്നു ഗുണം പിടിക്കുന്നില്ല… എങ്ങിനെ പോയാലും……..ഉഴലിച്ച തന്നെ…………..അവനിപ്പൊ എവിടെയുണ്ടാവും…….ഞാന്‍ ഫോണ്‍ എടുത്തു..എന്റെ ഉറ്റ സുഹ്ര്ത്തു…പ്രശ്സ്ത സാഹിത്ത്യ്കാരനും…വാഗ്മിയുമായ ദാസന്‍ കൂഴക്കോടിനെ വിളിച്ചു, ദാസേട്ടന്‍ അങ്ങ് ഇങ്ലണ്ടിലെ ഓക്സ്ഫോറ്ഡ് യൂണിവേഴ്സിറ്റിയില്‍ അവിടത്തെ റിസറ്ച്ച് സ്റ്റുഡന്‍സിന്‍ ബ്ലോഗിനെ കുറിച്ച് ക്ലാസെടുത്ത് കൊണ്ടിരിക്കുകയായിരുന്നു…. തിരക്കിനിടയിലും ദാസേട്ടന്‍ പറഞ്ഞു…..എടോ..കൂവിലാ… കുമാരന്റെ ഒരു രീതി വെച്ചു നോക്കുംബോള്‍..കുമാരന്‍ അങ്ങനെ ജീവിതത്തില്‍ നിന്നും ഒളിച്ചോടുന്ന പ്രക്രിതക്കാരന്‍ അല്ല, കള്ളക്കടത്തിന്റെ പേരില്‍ കുമാരനെ അറസ്റ്റ് ചെയ്തു എന്നു കേട്ടപ്പോള്‍ സാഹിത്ത്യ ലോകം തന്നെ ഞെട്ടി വിറച്ചു ഇരിക്കുകയാണ്….എന്തായാലും ഇതിന്റെ നിജ സ്തിതി അറിയാതെ ഒരു അഭിപ്രായവും പറയുന്നില്ല……..പക്ഷെ……...താത്വികമായി പറയുകയാണെങ്കില്‍….അവന്റെ ആഭ്യന്തരവും അന്തറ്ദേശീയവുമായ ബന്ധവും, ഒരു വ്യത്യസ്തരീതിയിലുള്ള് ഒരു ക്രയവിക്രയവുമായതുകൊണ്ട് ലോകം അറിയപ്പെടുന്ന സാഹിത്ത്യ്കാരന്‍ എന്ന നിലയില്‍ എന്റെ അഭിപ്രായം,,,അവന് ഒരു എഴുത്തുകാരന്‍ എന്ന നിലയിലുള്ള അവന്റെ സംഭാവനകള്‍ മാറ്റിവെച്ചാല്‍, അവന്‍ തീറ്ച്ചയായും, അഴിക്കുള്ളില്‍ ആവണം………………….എന്തായാലും..കാത്തിരുന്നു കാണാം………….
പിറ്റേന്നു രാവിലെ തന്നെ…ഞാന്‍ ദുബായിലോട്ടു യാത്ര തിരിച്ചു…………എത്തിയപ്പോഴാണ് കുമാരന്റെ അളിയന്‍ എന്നെ വിളിച്ചു വളരെയധികം സന്തോഷത്തോടെ പറയുന്നത്…….കൂവിലാ….ഇനി മിനിമം 6 മാസത്തേക്ക് കുമരന്റെ ശല്യം ഉണ്ടാവില്ല കാരണം………..കുമാരനും, സഹായി ഉറുമീസിനും,,,,,,,,,6 മാസത്തേക്ക്…………കോടതി .തടവുശിക്ഷ വിധിച്ചു……………….
അതെ കുമാരന്‍ അഴിക്കുള്ളിലിരിക്കുകയാണ്……….ഏകാന്തനായി ചിന്തിക്കുകയാണ്‍..കുമാരന്‍..ജയിലിനുളിരുന്നു ദുഖിക്കുകയാണ്…ഇതൊന്നും വേണ്ടിയിരുന്നില്ല……..എനിക്കു എന്റെ അറബിയുടെ ഈന്തപ്പനയോല വെട്ടിയും..ഒട്ടകത്തെ കറന്നും നടന്നാല്‍ മതിയായിരുന്നു...ആ കൂവിലനെ പോലെ ആ‍വണം എന്ന് വിചാരിച്ചു നടന്നിട്ടാണ്‍……….എല്ലാത്തിനും കാരണം അവനാണു…………എല്ലാം വെറുതെയായി………ഞാനിതാ…ഈ ഇരുംബഴിക്കുള്ളില്‍…… ഏകാന്തനായി…………ഒറ്റക്ക് ..ആരുമില്ലാതെ……ഇവിടെ……ഈ അഴിക്കുള്ളില്‍………….

ഈ ഏകന്തതയില്‍ നിന്നുമാണ്..കുമാരന്‍ എന്ന എഴുത്തുകാരന്‍ പിറവിയെടുക്കുന്നത്……….ഇവിടെനിന്നുമാണ്..കുമാരസംഭവം…ജനിക്കുന്നത്…….......... ഒരു കഥാകാരന്‍ പിറവിയെടുക്കുന്നത്………..

Wednesday, December 2, 2009

കുമാരനും… കുമാരന്റെ മാഫിയാ ബന്ധവും.

കുമാരനും… കുമാരന്റെ മാഫിയാ ബന്ധവും..

കുമാരന്റെ തിരോധാനം ചൂടേറിയ ഒരു വാര്‍ത്തയായി മാറിക്കൊണ്ടിരിക്കുകയാണ്.. ZGCA പഞ്ജായത്തില്‍ പ്രധിഷേധ പോസ്റ്റ്രയ്കളും, ബാനരുകളും നിരന്നു…ZGCA .യുടെ സ്വന്തം കുമാരനല്ലെ കാണാതായത്….കഴിഞ്ഞ ആഴ്ച കൂടിയ പഞ്ജായത്ത് യോഗത്തില് എത്രയും വേഗത്തില്‍ കുമാരനെ കണ്ടെത്തണം അല്ലെങ്കില്‍, secretary തിരുവാതിര സൂരജ് ജോലി രാജിവെച്ച് പഴയ കല്ല് ചെത്ത് പണിക്കോ, തിരുവാതിരക്കളിക്കു സ്ക്രിപ്റ്റ് എഴുതാനോ പോവേണ്ടി വരുമെന്ന് മുന്നറിയ്പ്പ് നല്‍കി….
പാവം തിരുവാതിര…എന്തു ചെയ്യാന്‍……സ്താനം പോയാല്‍ ഒരാള്‍ക്കും വിലയുണ്ടാവില്ല എന്നു നന്നാ‍യറിയാം, അതുകൊണ്ട് കുമാരനെ കണ്ടെത്തിയാലെ സമാധാനമുള്ളൂ……..അങ്ങിനെയിര്‍ക്കുംബൊഴാണ് എനിക്ക് www.160by2.com ഇല്‍ നിന്നും ഒരു ഫ്രീ എസ് എം എസ് വരുന്നത്…. മിസ്റ്റര്‍ കൂവിലന്‍…താങ്കളെ ബുദ്ദിമുട്ടിച്ചതില്‍ ക്ഷമിക്കണം..ഈ കാര്യത്തില്‍ താങ്കള്‍ക്കു മാത്രമെ എന്റെ കസേര രക്ഷിക്കാന്‍ കഴിയുകയുള്ളൂ…താങ്കളുടെ അപാര ബുദ്ദിയും, വിവരവും..ലോകം അങ്ങീകരിച്ച്ച ഒരു വസ്തുതയാണ്…കൂടാതെ ലോകം അറിയപ്പെടുന്ന ഒരു അസാമാന്യ എഴുത്തുകാരനും, വാഗ്മിയും, നിരൂപകനും, അതുകൊണ്ട് കൂവിലാ..കുമാരനെ കണ്ട് പിടിക്കാന്‍ അങ്ങയുടെ സഹായം എനിക്കാവശ്യമാണ്….
ഞാന്‍ പറഞ്ഞു….തീറ്ച്ചയായും, പക്ഷെ അടുത്തയാഴ്ച കാലിഫോര്‍ണിയായില്‍, ലോക സാഹിത്ത്യ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എനിക്കും, നമ്മുടെ വിശ്വസാഹിത്ത്യകാരന്‍ Tintu Mon എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന ദാസന് കൂഴക്കോടിനും
“ഉത്തരാധുനിക സാഹിത്ത്യത്തില്‍ മായവിയും ലൂട്ടാ‍പ്പിയും നേരിടുന്ന വെല്ലുവിളികള്‍” എന്ന വിഷയത്തെ ആസ്പദമാക്കി ഒരു പ്രബന്ദം അവതരിപ്പിക്കാന്‍ ക്ഷണം ലഭിച്ചിട്ടുണ്ട്. എന്തായാലും അതു കഴിഞ്ഞെ പറ്റൂ….
അതുമതി……കൂവിലാ…നിനക്കു ഞ്ജാന പീഡം ഉറപ്പാ…….എന്റെ പ്രാര്‍തന ഉണ്ട് നിന്റെ കൂടെ……..നിന്റെ ഈ ഒരു സഹായ മനസ്തിതി കൊണ്ട് മാത്രമാണ് നീ ഇന്നു ലോകം അറിയപ്പെടുന്ന ഒരു സാഹിത്ത്യകാരന്‍ ആയിത്തീര്‍ന്നത്…..എന്തായാലും, നീ എന്നെ സഹായിച്ചെ മതിയാവൂ………..ഞാന്‍ അവനു ഉറപ്പുകൊടുത്തു…..ഞാന്‍ അവനെ കണ്ടെത്തി തരാം…..ഒരു കുടുംബത്തിന്റെ..ഒരു പഞ്ജായത്തിന്റെ പ്രശ്നമായതു കൊണ്ട് ഒരു സാഹിത്ത്യ്കാരന്‍ എന്ന നിലയില്‍ ഞാന്‍ സഹായിക്കണം. കാരണം ഞാനൊരു മനുഷ്യസ്നേഹി കൂടിയാണല്ലൊ……..

അന്നു രാവിലെ ഞാന്‍ വെറുതെ ഒന്നു ടിവി ഓണ്‍ ചെയ്തതായിരുന്നു, ZGCA യുടെ സ്വന്തം ചാനല്‍ ആയ ZG TV യില്‍ അതാ കുമാരന്റെ തിരോധാനത്തെ കുറിച്ച് ചൂടുള്ള ചര്‍ച്ച പൊട്പൊടിക്കുകയാണ്,
പതിവു പോലെ വാര്‍ത്ത വായിക്കുന്നത് നമ്മുടെ Email മാണിക്യം, ഷൌക്കു ആണു….. കുമാരനെ കാണാഞിട്ടു ഇന്നത്തേക്കു 7 ദിവസം പിന്നിട്ടിരിക്കുകയാണ്, ഇതുവരെ ZGCA സറ്ക്കാരിന്റെ ഭാഗത്തുനിന്നു ഒരു നടപടിയും ഉണ്ടായിട്ടില്ല. ZGCAയിലെ ജനങ്ങല്‍ കേസ് CBI ക്കു വിടണം എന്നാണ് പറയുന്നത്, ഇപ്പോള്‍ നമ്മുടെ കുമാരന്റെ കേസ് അന്വേഷിച്ച സ്തലം ലോക്കല്‍ SI കിച്ചു മോന്‍ ലൈനില്‍ ഉണ്ട്, Mr. കിച്ചു, താങ്കളുടെ മീശയുടെ വളര്‍ച്ചയില്‍ മാത്രമെ പുരോഗതിയുള്ളൂ,,,കേസിന്റെ കാര്യത്തില്‍ ഒരു പുരോഗതിയില്ല എന്നാണല്ലൊ ജനങ്ങള്‍ പറയുന്നത്. കേസ് എവിടെ വരെ യായി? ഇതുവരെ യുള്ള വിവരങ്ങള്‍ ഒരു 4445698 വാക്കില്‍ ചുരുക്കിപറയാമോ?, കിച്ചു മോന്‍ SI : actually എന്റെ അന്വേഷണത്തില്‍ 2 സുപ്രധാനമായ കാര്യങ്ങളാ‍ണു തെളിഞ്ഞ്ത്, ഒന്നു: കുമാരന്‍ നാട് വിടാനുണ്ടായ കാരണം അളിയന്‍ ക്രെഡിറ്റ് കാണിച്ച് പറ്റിച്ചു എന്നുള്ളത്, യധാര്‍ത്തത്തില്‍ അന്നു അളിയന്റെ കയ്യില്‍ മാസ്റ്റര്‍ കാര്‍ഡും, വിസ കാറ്ഡും ഉണ്ടാ‍്യിരുന്നു. പക്ഷെ അതു 2 ഉം എടുത്ത കാശ് തിരിച്ചടക്കത്തതുകൊണ്ട് ബാങ്ക് CANCEL ചെയ്തതാണെന്നു, പ്രാധമിക അന്വേഷണത്ത്തില്‍ തെളിഞ്ഞിടുണ്ട്. അതുകൊണ്ട് ഇതിന്റെ പിന്നില്‍ അളിയനല്ല എന്നുള്ളതു വ്യകതമായി ബോധ്യപ്പെട്ടിരിക്കുകയാണു, രണ്ടാ‍മതയി, ഗുണ്ട് ബിനു എന്നറിയപ്പെടുന്ന കുറ്റിച്ചിറ ശ്രീകുമാറിന്റെ കറുത്തകരങ്ങളാണ് ഇതിനു പിന്നില്‍ എന്ന് സംശയിക്കത്തക്ക രീതിയിലുള്ള നാലര തെളിവുകള്‍ കണ്ട് കിട്ടിയിരിക്കുന്നു,
ഓകെ മിസ്റ്റെര്‍ കിച്ചു മോന്‍……ഞങങളോട് സഹകരിച്ചതില്‍ വളരെ നന്ദി…….അപ്പോള്‍ കിച്ചുമോന്‍ പറയുന്നതു കുമാരന്റെ തിരോധാനതിനു പിന്നില്‍ ഗുണ്ഡ ബിനുവാണ് എന്നതാണ്, അടുത്ത് ലൈനില്‍ ഗുണ്ടാ ബിനുവുണ്ട്…….മിസ്റ്ററ് ബിനു….താങ്കളാണ് കുമാരന്റെ തിരോധാനത്തിന്റെ പിന്നില്‍ എന്നു പറയുന്നത്, എന്താണു അതിനെ കുറിച്ച് പ്രതികരിക്കാന്‍ ഉള്ളത്?
ഗുണ്ടബിനു കരയാന്‍ തുടങ്നി…….ഉറക്കെ വാവിട്ട് കരയാന്‍ തുടങ്ങി……………എന്നെ കുറിച്ചു ഇങ്ങനെ പറ്ഞ്ഞവര്‍ക്കു ദൈവം കൊടുത്തോളും……ഞാന്‍ ചെറിയ ചെറിയ QUOTATIONS ചെയ്യുക എന്നല്ലാതെ ഈ വക ഇടപാടിനൊന്നും പോവാരില്ല……എന്നെ കുറിച്ചു ഇങ്ങനെ പറഞ്ഞതിനു…ഞാന്‍ എന്റെ അച്ചനോടും അമ്മയോടും പറഞ്ഞുകൊടുക്കും………എന്റെ അമ്മാവനോടും പറയും…….അതുകൊണ്ട് എന്നോട് കളിക്കെണ്ടാ…………………OK മിസ്റ്റ്ര് ബിനു…സഹകരിച്ചതിനു നന്ദി……..ഇപ്പോള്‍ കിട്ടിയതു………..കുമാരന്റെ കേസ് CBI ക്കു വിട്ടു……..CBI സേതു മോനാണു അന്വേഷണച്ചുമതല…….ഒരുപാട് പിടികിട്ടാത്ത കേസുകള്‍ ദൈവസഹായം കൊണ്ട് എങ്ങെനെയൊക്കെയൊ സേതുമോന്റെ ഭാഗ്യം കൊണ്ട് തെളിഞ്ഞുപോയിട്ടുണ്ട്……..എന്തായാലും, കേസ് CBI ക്കു വിട്ടിരിക്കുകയാണ്. നമ്മുടെ അടുത്ത ലൈനില്‍ പ്രമുഗ സാഹിത്ത്യകാരനും, വാഗ്മിയും, തത്ത്വഞ്ജാനിയും, വിശ്വപ്രതിഭയും ബ്ലോഗ് അസോസിയാഷന്‍ ദുബൈ (BAD) യുടെ ചെയര്‍മാനും Tintu Mon എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന ദാസന്‍ കൂഴക്കോട് ഉണ്ട് നമുക്കു അദ്ദേഹത്തിന്റെ വിശകലനത്തിലേക്കു കടക്കാം….…പറയൂ…..ദാസാ എന്താണ് അങ്ങക്കു ഈ വിഷയത്തില്‍ പറയാനുള്ള്ത് ??? Tintu Mon : ആത്യന്തികമായി പറഞ്ഞാല്‍, ഈ വിഷയത്തില്‍ ത്വാതികാമായ ഒരു അവലോകനമാണ് വേണ്ടത്. കാരണം കുമാരന്റെ (സ്ത്രീ) ജനപ്രീതിയും, കലാ സാംസ്‌കാരിക സാമൂഹിക മേഘലയില്‍ ഉള്ള പ്രാവീന്ന്യവും കണക്കിലെടുകുമ്പോള്‍, കുമാരന്റെ തിരോധാനം പൊതുജനമധ്യത്തില്‍, ഒരു മസ്തിക പ്രക്ഷാളനത്തിന്റെ ആന്തോളനം സൃഷ്ടിക്കാന്‍ സാധ്യതുണ്ട്. അദ്ദേഹം തുടങ്ങി വെച്ച പല പദ്ധതികളും, ഇപ്പോള്‍ കട്ടപ്പുറത്താണ് എന്ന് കൂടി കണക്കിലെടുകുമ്പോള്‍, അതിന്റെ ഒരു ആവിര്‍ഭാവം ആലോചികവുനന്താണ്. എന്തായാലും, അധിക്രിതരുടെ ഭാഗത്ത്‌ നിന്ന് ഉള്ള ഈ സമീപനം മാറിയില്ലെങ്കില്‍, കുമാരന്‍ ഒരു സാഹിത്യകാരന്‍ കൂടി ആയത് കൊണ്ട് ഞങ്ങ്ള്‍ സാഹിത്ത്യ ലോകത്തിന്റെ തൂലികകള്‍ ഇവിടെ ചോര പുഴ്യയോഴുകും എന്നുള്ളതിന് യാതൊരു സംശയവും വേണ്ട……ഹൊ….എന്താ അദ്ദേഹത്ത്തിന്റെ വാക്കുകളുടെ ഒരു ഗാംഭീര്യം….ഞാന്‍ TV OFF ചെയ്തു….അപ്പൊഴാണു നമ്മുടെ SECRETARY യുടെ ഫോണ്‍ കോള്‍ വീണ്ടും….എടോ….ഈ CBI അല്ല DBI വന്നാല്‍ പോലും കുമാരന്റെ കിട്ടില്ല…..നീ തന്നെ പോണം…..അതുകോണ്ട്…..
നീ വേഗം പോയിക്കോളൂ………അങ്നിനെ ഞാന്‍ തീരുമാനിച്ചു……..കുമാരന്‍ എന്തായാലും അവന്റെ കുഗ്രാമത്തില്‍ തന്നെ കാ‍ണും……അവന്‍ പറയുന്ന അവന്റെ METROPOILITAN CITY കോഴിക്കോട് സിറ്റിയില്‍ നിന്നും, ഏകദേശം 800 കിലോ മീറ്റര്‍ അകലെ, ചാലപ്പുറം എന്ന കുഗ്രാമം…….ആകെ ഉള്ളത് ഒരു ഹോട്ടല്‍, കുമാരന്‍ പറയുന്ന HOTEL MANHATTEN (മനോഹരന്റെ തട്ടുകട), അവിടെ ചെന്നു അന്വേഷിച്ചപ്പോള്‍ മ്ോഹരന്‍ പറഞ്ഞു, 2 ദിവസം മുന്നെ ഇവിടെ കണ്ടിരുന്നു നമ്മുടെ ഉറുമീസിന്റെ കൂടെ, ഇപ്പൊ ആ കള്ള് ചെത്തുകാരനാണ് അവന്റെ കൂട്ട്. നട്ടപ്പാതിരക്കു അവരെ 2 പേരെയും ആ പുഴവക്കില്‍ കണ്ടതായി പലരും പറഞ്ഞിട്ടുണ്ട്…. എന്നാപിന്നെ അതൊന്നു നോക്കിയിട്ടു തന്നെ കാര്യം…..ഞാന്‍ തീരുമാനിച്ചു….

എങ്ങും കൂരാ കൂരിരുട്ട്……….എങ്ങുനിന്നൊ..ഒരു കുറുക്കന്‍ ഓരിയിടുന്ന ശബ്ദം…കൂ………..കൂ……………….കൂ…………..ഞാന്‍ ആ പുഴവക്കിലെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്നു……ഇളം കാറ്റില്‍ കരിയിലകള്‍ ആര്‍ക്കോ വേണ്ടി എങ്ങോട്ടോ..പറന്നു കളിക്കുന്നു……സമയം ഒരു ഒന്നു ഒന്നര രണ്ട് രണ്ട്ര യായിക്കാണും……. ആ പുഴവക്കിന്റെ അരികിലൂടെ പോവുന്ന വരംബിന്റെ അറ്റത്ത് നിന്നും ഒരു പ്രകാശം…….ആ പ്രകാശം മെല്ലെ……..അടുത്തടുത്തു വരുന്നു……..പ്രേതമാണോ..ഈശ്വരാ……..എന്തായാലും…ഒരു വിരൂപമായ പ്രേതമാണ്……ഞാന്‍ ഞെട്ടിത്തരിച്ചു………ഇന്നേ വരെ……..ഒരാള്‍ക്കുപോലും…..മരിക്കാന്‍ കിടക്കുന്ന ആള്‍ക്കുപോലും കൊടുക്കാതെ വെച്ച എന്റെ O+ve ചോര ഇന്നിതാ…ഈ പ്രേതം കുടിക്കാന്‍ പോവുന്നു……..ഇതിനാണോ ഈശ്വരാ…ഈ ചോര ഞാന്‍ ഇത്രയും കാലം സംരക്ഷിച്ചത്…………ആ പ്രകാശം അടുത്ത് വന്നു……….അല്ല….അതു പ്രേതമല്ല……..രണ്ടാളുകള്‍……അവരുടെ തലയില്‍….രണ്ട് ചാക്കു കെട്ടുകളും ഉണ്ട്………കയ്യില്‍…ഒരു റാന്തലും…………………….അരാണത്………ഞാന്‍ മെല്ലെ കുറ്റിക്കാട്ടില്‍ നിന്നും……മെല്ലെ..പതിഞ്ഞ് നോക്കി……………………ഈശ്വരാ…..എന്റെ കണ്ണുകളെ എനിക്കു വിശ്വസിക്കാന്‍ കഴിയുന്നില്ല………………അത്……


(തുടരും)

Wednesday, November 25, 2009

കുമാരനെ കാണ്മാനില്ല


കുമാരനെ കാണ്മാനില്ല


ഈഫോട്ടോയില് കാണുന്ന കുമാരന് എന്ന സജിത്ത് (39.8) ഈ കഴിഞ്ഞ 20 മുതല് കാണാനില്ല, വെളുത്തു മെലിഞ്ഞു കറുത്ത് ഇരുണ്ട ഒരു വിക്രിത രൂപം, കാണാതാവുംബോള് ബുള്‍ഗാന് വെച്ചിട്ടുണ്ടായിരുന്നു..
കൂടെ ജനിച്ച ഒരു കൂളിങ് ഗ്ലാസും, ക്യാമറ യും എപ്പോഴും കയ്യിലുണ്ടാവും. കറുത്ത പാന്റും, ഷര്‍ട്ടുമായിരുന്നു (കള്ള് ചെത്ത്കാരന് ഉറുമീസ് ഒഴിവാക്കിയത്) ധരിച്ചിരുന്നത്. ആരെങ്കിലും, എവിടെയെങ്കിലും, അലഞ്ഞു തിരിഞ്ഞു നടക്കുന്നതു കാണുകയാണെങ്കില്, 800-kumaran എന്ന ടോള് ഫ്രീ നംബെരില് ബന്ധപ്പെടണമെന്നു അപേക്ഷിക്കുന്നു.

“മകനെ നീ പോയതില് പിന്നെ ഞങ്ങള് ആരും ഭക്ഷണം കഴിച്ചിട്ടില്ല, ഉറങ്ങിയിട്ടില്ല എന്നൊന്നും വിചാരിക്കണ്ട. നീ പോയതിനു ശേഷം ഞങ്ങള്‍ക്കു ഭയങ്കര സമാധാനം ഉണ്ട്. ഇങ്ങനെയും ഒരു ജീവിതം ഉണ്ടല്ലൊ എന്നു ഞങങള്‍ക്കു മനസ്സിലായി, അതുകൊണ്ട് എവിടെയെങ്കിലും പോയി എങ്ങെനെയെങ്കിലും ജീവിച്ചോളൂ….ഞങ്ങള് ഇവിടെ സുഗമായി ജീവിച്ചോട്ടെ..
എന്ന്.
വീട്ടുകാറ്..

കുമാ‍രന്റെ തിരോധാനം – ഒരു ഫ്ലാഷ് ബാക്ക്

അന്നൊരു വ്യഴായ്ച്ചയായിരുന്നു. ഞാനന്നു, ദുബായ് വിമാനച്കന്തയില് ഒരു എ 380 വിമാനം വാങ്ങാന് വന്നതായിരുന്നു. കുറെ കാലമായി ഒന്നു വാങ്ങണമെന്നു വിജാരിക്കുന്നു, പക്ഷെ സമയം കിട്ടുന്നില്ല, എഴുത്തും വായനയുമായി നടക്കുംബോള് എവിടെ സമയം, എന്റെ ലക്ഷക്കണക്കിനു ആരാധകര് അയക്കുന്ന കത്തുകള് വായിക്കാനോ അതിന് reply അയക്കാനോ തന്നെ സമയം കിട്ടുന്നില്ല. എന്തായാലും ഈ പ്രാവശ്യം ഇതു വാങ്ങിയിട്ട് തന്നെ ഞാന് വീട്ടീ പോവൂ എന്ന് തീരുമാനിച്ചു. അങ്ങിനെ ഞാന് അതിനു വില പറയുംബോഴാണ് ആ കാഴ്ച കണ്ടത്. നമ്മുടെ കുമാരന്….പഴയ കൂളിങ് ഗ്ലാസ്സും, ബുള്ഗാനും, പിന്നെ ഒരു കറുത്ത ഷര്‍ട്ടും, പാന്റ്സും ഇട്ട് നമ്മുടെ കുമാരന് അതാ ഇവിടെ നിന്നു ഫോട്ടോസു ഏടുക്കുന്നു.. ലിവന് എങ്ങിനെ ഇവിടെ എത്തി? ദിവസങ്ങള്‍ക്കു മുന്നെ എന്നെ വിളിച്ച് ടിക്കറ്റിനു വേണ്ടി കുറെ ശല്യ്പ്പെടുത്തിയിരുന്നു…ഞാന് കൊടുത്തില്ല. കാരണം എന്നെ പോലെ പണക്കാര് വരുന്നിടത്ത് കുമാരനെ പോലെ യുള്ള ഏഴാo കൂലികള്‍കെന്ത് കാര്യം??? അതുമല്ല് അവന് അവിടെ വന്നു എന്തെങ്കിലും ഒപ്പിച്ചാല് ആര് സമാധാനം പറയും ??? അതുകൊണ്ട് അവനു ഞാന് ടിക്കറ്റ് കൊടുത്തില്ല… ദൈവമെ… അവന് എന്നെ കാണാതിരുന്നാല് മതിയായിരുന്നു….അങ്ങിനെ വിചാരിച്ച് നില്‍ക്കുംബൊഴാണ് ഒരു വിളി… റിയാസ്…. എന്താ ഇവിടെ ?...തിരിഞ്ഞു നോക്കിയപ്പോള് കുമാരന്, കൂടെ എന്റെ ഡാന്സ് ടീച്ചറും, കുമാരന്റെ അളിയനും ഉണ്ട്….

ഹല്ല..ഇതാരു കുമാരനൊ....എന്തൊക്കെയുണ്ട് വിഷേശങ്ങള്?, കുമാരന് പറഞ്ഞു: സുഗം തന്നെ എന്റിഷ്ടാ...ഈ എയര്ഷൊ കാണുക എന്നത് എന്റെ ഒരു വലിയ ആഗ്രഹമായിരുന്നു, എന്നു പറഞ്ഞു കൊണ്ട് കയ്യിലുള്ള പായവിരിച്ച് അതില് കിടന്ന് ആകാശ്ത്തേക്കു കണ്ണും നട്ടിരുന്നു. എയര്ഷോ കാണാന്....(കുമാരന്റെ വിചാരം എയര്ഷോ കിടന്നു കാണണം എന്നാണ്. എന്തു ചെയ്യാന് കുമാരന് എന്നും കുമാരന് തന്നെ...)

കുറച്ചു കഴിഞ്ഞപ്പോള് കുമാരന് എന്റടുത്തേക്കു വീണ്ടും ഓടിവന്നു: എന്നിട്ട് പറഞ്ഞു: എനിക്കും ഒരു വിമാനം വേണം, എനിക്കും നിന്നെ പോലെ ഒരു വിമാനത്തിന്റെ മുതലാളി ആവണം.....
സത്ത്യം പറഞ്ഞാല്..എനിക്കു തല കറങ്ങുന്നത് പോലെ തോന്നി...കുമാരന് വിമാനം വാങ്ങുകയോ? ഒട്ടകത്തെ കറക്കാനും, ഈന്തപ്പനയുടെ ഓല വെട്ടാനും എന്തിനാ വിമാനം?...ഞാന് പറഞ്ഞു: കുമാരാ...ഈ വിമാനം ഒക്കെ എന്നെ പോലെയുള്ള വലിയ വലിയ പണക്കാര്ക്കു പറഞ്ഞതാണ്. നിനക്കു അതിന്റെ ചക്രത്തിന്റെ കാറ്റടിക്കാനുള്ള പൈസപോലും കിട്ടാനുള്ള വകുപ്പില്ല...അതുകൊണ്ട് നീ അതിനു മിനക്കടണ്ട....അവന് പറഞ്ഞു...എന്റിഷ്ട...അതിനു ഞാന് അല്ല വാങ്ങിക്കുന്നത്...എന്റെ അളിയനാണ്...അതായത് നിന്റെ ടീച്ചറുടെ ഭര്ത്താവ്.......ദേ...അവരതാ അവിടെ നില്ക്കുന്നു: ഞാന് നോക്കിയപ്പോള് നമ്മുടെ സുനിലേട്ടനും പുള്ളിയുടെ ഒരു സുഹ്രുത്തും, പിന്നെ ടീച്ചറും.....ഞാന് പറഞ്ഞു. ഓകെ......ഞാന് ഒരു എ 380 വിമാനത്തിനു അഡ്വന്സ് കൊടുത്തിട്ടുന്റ്, പക്ഷെ വാങ്ങിക്കണെല് കുറച്ചു കാശിന്റെ കുറവുണ്ട്....ഞാനെതായാലും എന്റെ കയ്യിലുള്ള ഒരു മിഗ്ഗ് വിക്കാന് പൊവുകയാ..നിനക്കു വേണേല് വാങ്ങിച്ചൊ....കുമാരന് അളിയോനോട് പറഞ്ഞു: അളിയാ അതു കിടിലന് വിമാനമാണ്..എനിക്കതു മതി,.,. അങ്ങിനെ അളിയന് കച്ചവടം ഉറപ്പിച്ചു....
പക്ഷെ...അളിയന്റെ കയ്യിലുള്ള് ക്രെഡിറ്റ്കാര്ഡ് വിസ ആയതു കൊണ്ട് ആ ഡീല് നടന്നില്ല....പക്ഷെ നമ്മുടെ കുമാരന് ആകെ തളര്ന്നു പോയിരുന്നു..ഒരു വിമാനം..കുമാരന്റെ സ്വപ്നം ആയിരുന്നു....എന്തു ചെയ്യാന്....വിധി..എന്നും കുമാരനു എതിരായിരുന്നു.....
രണ്ട് ദിവസം കഴിഞ്ഞപ്പോള് എനിക്കൊരു കുമാരന്റെ ഫോണ് കോള് വന്നു , കുമാരന് പറഞ്ഞു, എന്റെ അളിയന് എന്നെ ചതിച്ചു, വിമാനം വാങ്ങിത്തരാമെന്നു പറഞ്ഞു എന്നെ വഞ്ജിച്ചു, അന്നു അളിയന്റെ കയ്യില് മാസ്റ്റര് കാര്ഡും, വിസ കാര്ഡും ഉന്ണ്ടായിരുന്നു. പക്ഷെ എന്നെ പറ്റിക്കുകയായിരുന്നു...

എനിക്കു ജീവിതം മടുത്തു. ഞാന് പോവുകയാണ്.....ലാല് സലാം സഗാവെ..ലാല് സലാം.........

പാവം കുമാരന് ഇപ്പോള് എവിടെയുണ്ട്......??? ആര്ക്കും അറിയില്ല......അവനു നല്ലത് മാത്രം വരട്ടെ...


* . കുമാരാ .... ഞാന് ഇന്നലെ നിന്റെ അറബിയെ കണ്ടിരുന്നു, എത്രയും പെട്ടെന്നു തിരിച്ചുവന്നില്ല എങ്കില്, ഒട്ടകതെ കറക്കാനും, ഈന്തപ്പനയോല വെട്ടാനും പുള്ളി വേറെ ആളെ നോക്കും എന്നു പറഞ്ഞിട്ടുണ്ട്hi. അതുകൊണ്ട് ലോകത്തിന്റെ ഏതെങ്കിലും കോണില് വെച്ച് ഈ ബ്ലോഗ് വായിക്കുകയാണെങ്കില് ഇപ്പൊള് ഉള്ള ജോലി കളയാതെ വേഗം തിരിച്ചു വരൂ...........



Saturday, November 14, 2009

കുമാരന്റെ വിക്രിതികള്‍ - Part III

പാവം കുമാരന്‍ അവന്‍ ഇപ്പോള്‍ എവിടെയാണ്?...ആര്‍ക്കും അറിയില്ല...പക്ഷെ എനിക്കറിയാം....മനസ്സിനു ഭ്രമരം ബാധിച്ച് അങ്ങ് മര്ഭൂമിയിലെവിടെയൊ ഒട്ടകത്തെ കറക്കുകയാണ്...
അവന്‍ കഴിഞ്ഞ ആഴ്ച കണ്ടപ്പോള്‍, ആ പഴയ കൂളിങ്ങ് ഗ്ലാ‍സും വെച്ച് ഈത്തപ്പനയുടെ മുകളിരിന്നു ഈത്തപ്പനയുടെ ഓല വെട്ടുന്നു............ ......ഞാ‍ന്‍ ചോതിച്ചു...അല്ല കുമാരാ..എന്തൊക്കെയുണ്ട് വിശേഷം? അവന്‍ പറഞ്ഞു..സുഗം....അമേരിക്കയിലോട്ട് കുറച്ചു ഈന്തപ്പ്നയുടെ ഓലയുടെ കുറച്ച് ഒര്‍ഡര്‍ ഉന്ണ്ട്. അതുകൊണ്ട് അതു വെട്ടാന്‍ വന്നതാ..........പുളുവിനു ഇപ്പോഴും ഒരു കുറവുമില്ല...

വര്‍ഷങ്ങള്‍ക്കു മുന്നെ....അന്നു പെണ്ണൂ കാണാന്‍ പോയ സമയമാ ഞാന്‍ ആലോചിച്ചത്...പിറ്റെ ദിവസം തന്നെ..കുമാരന്‍ പെണ്ണിനെയും കൂട്ടി...ബീച്ചിലും, പാര്‍ക്കിലുമാ‍യി കറങ്ങി....കുമാരന്‍ ഒരു എഴുത്ത്കാരനും, കവിയുമാണെന്നൊക്കെയാ പെണ്ണിനോട് പറഞ്ഞത്. ഒരു ദിവസം അവന്‍ അവളോട് കാവ്യ ഭാഷയില്‍ പരഞ്ഞു: പ്രിയെ, ഇനി മുതല്‍ നീയാണെന്റെ കവിത...ഭാവന..കല്പന...എല്ലാം......
അത് കേട്ടു അവള്‍ തിരിച്ച് പറഞ്ഞു....അതെ ചേട്ടാ....ഇനി മുതല്‍ ചേട്ടന്‍ ആണു..എന്റെ രാജന്‍...പുഷ്പന്‍..ദിനേഷന്‍.......എല്ലാം....
അന്നു തന്നെ അവളെ ഉപേക്ഷിച്ച് അവിടെ നിന്നും..മുങ്ങിയ കുമാരന്‍....പിന്നെ പൊങ്ങിയത്....5 ദിവസം കഴിഞ്ഞതിനു ശേഷം crown theatre ഇനു മുന്നില്‍ വെച്ചാ.....ഞാന്‍ ചോതിച്ചു, എന്താ കുമാരാ? സിനിമ തുടങ്ങിയിട്ടല്ലെ യുള്ളൂ....നീ പെട്ടന്നിറങ്ങിയൊ??? കുമാരന്‍ പറഞ്ഞു, സിനിമ കഴിഞ്ഞു..
എന്തു പറയനാടൊ....super film, എന്റെ ജീവിതതില്‍ ഇത്രയും നല്ല ഒരു സിനിമ ഞാന്‍ കണ്ടിട്ടില്ല.....വെറും 10 മിനുറ്റ്.....ഒരു വാച്ചു...കുതിരയെകോണ്ട് കെട്ടിവലിച്ചു...കടലിന്റെ അടിയില്‍കൂടെ ഒക്കെ കൊണ്ട്പോയി..അവസാനം Helicopter ഇന്റെ മുകളില്‍നിന്നും താഴോട്ടു വീഴുന്നു.....finsih, super film......wow. ... 10 മിനുറ്റെ ഉള്ളൂ..സമ്മതിക്കണം....സംവിധായകനെ. ഇങ്ലീഷ് സിനിമ അല്ലെ....അവര്‍ക്കൊക്കെ എന്തുമാവാല്ലൊ..... പിന്നെ അതുമല്ല. theatre Dolby യായതു കൊണ്ട് ഭയങ്കര തണുപ്പും......

ഈശ്വരാ.......സിനിമ തുടങ്ങുന്നതിനു മുന്‍പുള്ളാ Titan Watch ഇന്റെ പരസ്യം കണ്ട് ഇറങ്ങിയതാണു, നമ്മുടെ കുമാരന്‍......അവനെ ദൈവം രക്ഷിക്കട്ടെ....

കുമാരന്റെ വിക്രിതികള്‍- Part II

അന്നു രാവിലെ തന്നെ കുമാരന്റെ ഒരു കോള്‍. എടാ ഇന്നെന്താ പരിപാടി. ഞാന്‍ പറഞ്ഞു പ്രത്യകിച്ചു ഒന്നുമില്ല. കുമാരന്‍ പറഞ്ഞു, എന്നാല്‍ നീ ഒരു കാര്യം ചെയ്യു, എന്റെ കൂടെ ഒരു സ്തലത്ത് പെണ്ണ് കാണാന്‍ വാ‍….ഞാന്‍ പറഞ്ഞു, ഞാന്‍ ഒരു കല്ല്യാണം കഴിച്ച്താണു, ഇനി ഒന്നിനും കൂടെ വയ്യ, അവന്‍ പറഞ്ഞു, എടാ നിനക്കല്ല. എനിക്കാണ്. എന്റമ്മെ..കേട്ട പാതി..കേള്‍ക്കാത്ത പാതി, ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. എന്തിനാ ഒരു ജന്മം പാഴാക്കന്‍ അറിഞ്ഞുകൊന്ട് കൂട്ട് നില്‍കുന്നത്???. എന്തരായാലും അവന്‍ നമ്മുടെ ZGCA യുടെ കുമാരനല്ലെ, അവന്റെ നിര്‍ഭന്ധത്തിനു വഴങ്ങി ഞാന്‍ പോവാന്‍ തീരുമാനിച്ചു.

ഹൊ, എന്തൊരു കോലം ഇതു? ദെയ്റ നായ്ഫില്‍ നിന്നും വാങ്ങിയ 5 ദിര്‍ഹതിന്റെ കൂളിങ്ങ് ഗ്ലാസും, ആ ബുള്‍ഗാനും മാത്രം മതി ആ പെണ്‍കുട്ടി പേടിക്കാന്‍. കയ്യിലാണെങ്കില്‍ ഒരു പൊതിയുമുണ്ഡ്. ഞാന്‍ ചോതിച്ചു, എന്താ ഈ പൊതിയില്‍. അവന്‍ പരഞ്ഞു, ഇതൊരു ഗിഫ്റ്റു ആണ്, പെണ്‍കുട്ടിക്കു കൊടുക്കാന്‍, തന്നെ തന്നെ…

അങ്ങിനെ ഞങ്ങള്‍ കുമാരന്റെ 53 ആമത്തെ പെണ്ണ്‍ കാണല്‍ ചടങ്ങിനു പുറപ്പെട്ടു. പോകുംബോള്‍ കുമാരന്‍ സ്വപ്നം കാണുകയായിരുന്നു…എന്തൊരു നടക്കാത്ത സ്വപ്നം…
അങ്ങിനെ ഞങ്ങള്‍ ആ വീട്ടില്‍ എത്തിച്ചേര്‍ന്നു.....
അതാ വരുന്നു, നമ്മുടെ കുമാരന്റെ, ഭാവി വധു...മന്ദം മന്ദം.....കുണുങ്ങി കുണുങ്ങി...സജിത്ത് ആകെ വിയര്‍ക്കാന്‍ തൊടങ്ങി...ഞാ‍ന്‍ പറഞ്ഞു...എടോ ഇതാദ്യമായല്ലല്ലൊ....53 ആമത്തെതല്ലെ..നീയെന്തിനാ പേടിക്കുന്നെ? അവന്‍ പരഞ്ഞു..എടൊ അവള്‍ എന്നെക്കാളും ആരൊഗ്യം ഉണ്ഡ്...ഞാന്‍ ഒന്നും മിണ്ഡിയില്ല....കാണാന്‍ പോവുന്ന പൂരം പറഞ്ഞറിയിക്കണ്ഡല്ലൊ..
അവന്‍ ഒരു കപ്പ് ചായ വാങ്ങിക്കുടിച്ചിട്ട് ചോതിച്ചു: എന്താ മഞ്ജുള യുടെ പേര്? അവള്‍ മൊഴിഞ്ഞു, മഞ്ജുള .കെ.ജി. എന്തു? മഞ്ജുള കെന്‍ജിയെന്നൊ?.. നൊ..നൊ....മഞ്ജുള കെ.ജി...ആഹ്....ഒകെ ഒകെ...
അവള്‍പറഞ്ഞു: ഞാന്‍ LLB യാ എടുത്തെ, സജിത്ത് തിരിച്ചു പറഞ്ഞു ഞാന്‍ BSNL ആണു എടുത്തത് ..മുടിഞ്ഞ RANGE ആണ്..കട്ടക്കു കട്ട..RANGE , ഞാന്‍ മിണ്ടാതെ നിന്നു........അവന്റെ സുഹ്രുത്ത് ആയിപ്പോയില്ലെ??
ഒടുവില്‍ അവന്‍ കയ്യിലുള്ള ഗിഫ്റ്റ് എടുത്ത് അവളോട് ചോതിച്ചു, ഈ ലഡുവിന്റെ പാക്കിലുള്ള സാധനം എന്താണെന്ന് പറഞ്ഞാല്‍ ഞാന്‍ ഒരു സമ്മാനം തരാം.....
അവള്‍ പറഞ്ഞു: ചേട്ടന്‍ ഗള്‍ഫീന്നല്ലെ വരുന്നെ, കാരക്കയായിരിക്കും.........
ഞാന്‍ ഉറപ്പിച്ചു...ഇത്ര യോജിച്ച ബന്ധം ഇനി നമ്മുടെ കുമാരനു കിട്ടില്ല....
ഭാഗ്യവാന്‍............made for each other !!!!!


· - ഇതിലെ കദാപാത്രങള്‍ക്കു…ജീവിച്ചിരിക്കുന്ന വരുമായി..യാതൊരു സാമ്യവും ഇല്ല…..ഇതു വെറും സാങ്കല്പികം മാത്രമാണു..

കുമാരന്റെ വിക്രിതികള്‍

അന്നു സജിത്ത് ഗണപത് സ്കൂളില്‍ ഏഴാം ക്ലാസില് IVth year Complete ചെയ്യുന്നു, കുറച്ചു കുരുത്തക്കേടുകള്ല്ലാതെ, സ്കൂളി പോവുന്നതു കൊണ്ട് വീട്ടുകാര്‍ക്കൊ നാട്ടുകാര്‍ക്കൊ ഒരു ഉപയോഗവും ഇല്ല തന്നെ. സ്കൂളി പോവുന്നതുകൊണ്ഡ് വീട്ടുകാര്‍ക്കു അല്പം സമാധാനവും കിട്ടിയിരുന്നു. കാരണം വീട്ടില്‍ അത്രയും സമയം ഇവന്റെ ശല്യം ഉണ്ഡാവില്ലല്ലൊ….
അങനെ ഒരു ദിവസം ക്ലാസ് ടീച്ചര്‍ ഒരു ചോദ്യം ചോദിച്ചു, എല്ലാ കുട്ടികളൊടും, കുട്ടികളെ ഊഷ്മാവ് അളക്കുന്ന ഉപകരണതിന്റെ പേരു അറിയുന്നവര്‍ കൈ പൊക്കുക…………
നമ്മുടെ സജിത്ത് കൈ പൊക്കി………എല്ലാ‍ കുട്ടികളും അംബരന്നു……….ലിവന്‍ സംബവമാണല്ലൊ….ചിലപ്പോള്‍ ലെവന്‍ ട്യുഷനുണ്ഡാവുമെന്നൊക്കൊ കുട്ടികള്‍ പിറുപിറുത്ത്………….ടീച്ചര്‍ എല്ലാ കുട്ടികളോടുമായി പറഞ്ഞു….നാണമില്ലെ…നിങ്ങള്‍ക്കു……സജിതു മോനെ ക്ണ്ഡു പടിക്കൂ…..അല്പം….കച്ചറ ആയാ‍ല്‍ എന്താ‍……….നല്ലതു പോലെ പടിക്കുന്നുണ്ഡ്…….ഇപ്പോള്‍ തന്നെ കണ്ഡില്ലെ…ഒരു ചോദ്യം ചോദിച്ച്പ്പോള്‍ ഒരു കുട്ടിക്കും അറിയില്ല്. മോശം തന്നെ. സജിത്തു മോനെ……ഇനി പറഞ്ഞോളൂ….എന്താ‍ണു ഉത്തരം…..എല്ലാ‍വരും കേള്‍കട്ടെ………….ഉറക്കെ പരയൂ……
സജിത്തു ആ‍കെ ഉന്മാദ ഉഷ്മള സന്തോഷ കുഞ്ജിത വഞജകനായി….എത്രയോ കാലമായി കിട്ടിയ ഒരു അവസരമാണ്. പരീക്ഷക്കു കോപിയടിച്ച് പിടിച്ച് ടീചരുടെയും, തന്നെ കളിയാക്കുന്ന് കുട്ടികളുടെയും മുന്നില്‍ ഹീരൊ ആവാന് പറ്റിയ സമയം, സജിതു കുമാര്ന്‍ ഉറക്കെ തന്റെ ആവുന്ന ശബ്ധത്തില്‍ വിളിച്ചു പറഞ്ഞു…………………………….…..ചട്ടകം……

കുട്ടികളും ടീചചരും അംബരന്നു……..പിന്നെ അതൊരു ഭയങ്കര പൊട്ടിചിരിയാ‍യി…………അതു കേട്ട്…..9 A യിലെ അമ്മിണി ടീച്ചരു വരെ ഓടിവന്നു……………………..സജിത്ത് മോന്‍ ഒന്നും പിടികിട്ടുന്നില്ല…….എന്തു പറ്റി??..ഞാന്‍ ശരിയായ ഉത്തരം ആണല്ലൊ പരഞ്ഞ്തു..പിന്നെ ഇവരെല്ലാരും എന്തിനാ..ചിരിക്കുന്നെ……..സജിതു കുമാരന്‍ മനസ്സില്‍ പറഞ്ഞു……

ചിരീയൊക്കെ കഴിഞ്ഞു…ടീച്ചരു അടുത്തു വന്നു സജിത്തിനൊട് സ്വകാര്യമായി ചോദിച്ചു………ആട്ടെ സജിത്തെ……മോന് എന്താ‍ ചോദ്യം കേട്ടത്????
സജിത്തു സ്വകാര്യമായിട്ട് ടീച്ചറോട് പറഞ്ഞു – ഉപ്പുമാവു എളക്കുന്ന ഉപകരണത്തിന്റെ പേര്‍??….



· - ഇതിലെ കദാപാത്രങള്‍ക്കു…ജീവിച്ചിരിക്കുന്ന വരുമായി..യാതൊരു സാമ്യവും ഇല്ല…..ഇതു വെറും സാങ്കല്പികം മാത്രമാണു..

Friday, June 19, 2009

കുറ്റബോധവും തിരിച്ചുവരവും, എനിക്കും ദാസേട്ടന്‍ ആവണം.

ഇന്നു കാലത്ത് വെറുതെ ഈ കമ്പൂട്ടറിനു മുന്നില്‍ ഇരിക്കുമ്പൊഴാണു നമ്മുടെ മഹാനും, ബ്ലോഗു ലോകത്തെ അധികായനും, വളര്‍ന്നു വരുന്ന ഒരു മഹാ സാഹിത്യകാരനുമായ നമ്മുടെ എല്ലാമെല്ലാമായ ദാസേട്ടന്റെ പുതിയ പോസ്റ്റ് കാണാനിടയായത് (www.dasantelokam.blogspot.com ), തള്ളെ എന്തരു പറയാന്! കിടിലന്‍ സ്രിഷ്ടികളല്ലെ പുള്ളീടത്. അതിനു ശേഷം ഞാന്‍ വിചാരിച്ചു, എന്തിനാ ഞാന്‍ എന്റെ ബ്ലോഗില്‍ വല്ലവന്റെയും, സ്രിഷ്ടികള്‍ അടിച്ചു മാറ്റി പോസ്റ്റുന്നത്, സ്വന്തമായൊന്നു ശ്രമിച്ചു നോക്കമല്ലൊ, ഞാന്‍ എത്ര ശ്രമിച്ചാലും ദാസേട്ടന്റെ അത്ര എത്തില്ല, കാരണം, ലോകം ഇതു വരെ കണ്ട വളരെ ചുരുക്കം സാഹിത്യകാരന്മാരില്‍ ഒരാളാണ് അദ്ദേഹം. പുള്ളി ഒരു കടലാണെങ്കില്‍ ഞാന്‍ വെറുമൊരു കുളമാണ്, കഴിഞ്ഞ ആഴ്ച ഒരു ടിവി ചാനലില്‍ ദാസേട്ടനുമായി നടത്തിയ ഒരു intervew കണ്‍ടപ്പൊഴെ തോന്നി,,എന്താ പുള്ളിയുടെ ഒരു അറിവ്. വിവേകം. ഗഹനം. എനിക്ക് വയ്യ..
എന്തരായാലും, ദാസേട്ടന്റെ എല്ലാ അനുഗ്രഹങ്ങളോടും കൂടി ഞാന്‍ എന്റെതായ രീതിയില്‍ എഴുതിത്തുടങ്ങാന്‍ പോവുകയാണ്. ദാസേട്ടാ...അനുഗ്രഹിച്ചാലും.....

ഒന്നു ശ്രമിച്ചു നോക്കാമല്ലൊ, nothing is imposible എന്നല്ലെ മഹാ കവി കുമാരനാശാന്‍ പറഞ്ഞത്, അതുകൊണ്ട് ഇനി മുതല്‍ ഞാന്‍ ദാ ലിവിടെ എന്റെ സ്വന്തം പോസ്റ്റുകള്‍ മാത്രമായിരിക്കും, പോസ്റ്റുന്നത് എന്നു ഇതിനാല്‍ വ്യസന സമേതം അറിയിച്ചു കൊള്ളുന്നു.

എന്ന് .

ഒപ്പ്.

Monday, March 23, 2009

Warren Buffett’s advice for 2009

We begin this New Year with dampened enthusiasm and dented optimism. Our happiness is diluted and our peace is threatened by the financial illness that has infected our families, organizations and nations. Everyone is desperate to find a remedy that will cure their financial illness and help them recover their financial health. They expect the financial experts to provide them with remedies, forgetting the fact that it is these experts who created this financial mess.
Every new year, I adopt a couple of old maxims as my beacons to guide my future. This self-prescribed therapy has ensured that with each passing year, I grow wiser and not older. This year, I invite you to tap into the financial wisdom of our elders along with me, and become financially wiser.
* Hard work: All hard work bring a profit, but mere talk leads only to poverty.
* Laziness: A sleeping lobster is carried away by the water current.
* Earnings: Never depend on a single source of income. [At least make your Investments get you second earning]
* Spending: If you buy things you don’t need, you’ll soon sell things you need.
* Savings: Don’t save what is left after spending; spend what is left after saving.
* Borrowings: The borrower becomes the lender’s slave.
* Accounting: It’s no use carrying an umbrella, if your shoes are leaking.
* Auditing: Beware of little expenses; A small leak can sink a large ship.
* Risk-taking: Never test the depth of the river with both feet. [Have an alternate plan ready]
* Investment: Don’t put all your eggs in one basket.
I’m certain that those who have already been practicing these principles remain financially healthy. I’m equally confident that those who resolve to start practicing these principles will quickly regain their financial health.
Let us become wiser and lead a happy, healthy, prosperous and peaceful life.

Explaining Current Crisis by Example

Linda is the proprietor of a bar in Cork .. In order to increase sales, she decides to allow her loyal customers - most of whom are unemployed alcoholics - to drink now but pay later. She keeps track of the drinks consumed on a ledge(thereby granting the customers loans). Word gets around and as a result increasing numbers of customers flood into Linda's bar. Taking advantage of her customers' freedom from immediate> payment constraints, Linda increases her prices for wine and beer, the most-consumed beverages. Her sales volume increases massively. A young and dynamic customer service consultant at the local bank recognizes these customer debts as valuable future assets and increases Linda's borrowing limit. He sees no reason for undue concern since he has the debts of the alcoholics as collateral. At the bank's corporate headquarters, expert bankers transform these customer assets into DRINKBONDS, ALKBONDS and PUKEBONDS. These securities are then traded on markets worldwide. No one really understands what these abbreviations mean and how the securities are guaranteed.. Nevertheless, as their prices continuously climb, the securities become top-selling items. One day, although the prices> are still climbing, a risk manager (subsequently of course fired due to his negativity) of the bank decides that slowly the time has come to demand payment of the debts incurred by the drinkers at Linda's bar. However they cannot pay back the debts. Linda cannot fulfill her loan> obligations and claims bankruptcy. DRINKBOND and ALKBOND drop in price by 95%. PUKEBOND performs better, stabilizing in price after dropping by 80 %. The suppliers of Linda's bar, having granted her generous payment due dates> and having invested in the securities are faced with a new situation. Her wine supplier claims bankruptcy, her beer supplier is taken over by a competitor. The bank is saved by the Government following dramatic round-the-clock consultations by leaders from the governing political parties (and vested interests). The funds required for this purpose are obtained by a tax levied on the non-drinkers.

Mind Set