എങ്ങും കൂരാ കൂരിരുട്ട്……….എങ്ങുനിന്നൊ..ഒരു കുറുക്കന്‍ ഓരിയിടുന്ന ശബ്ദം…കൂ………..കൂ……………….കൂ…………..ഞാന്‍ ആ പുഴവക്കിലെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്നു……ഇളം കാറ്റില്‍ കരിയിലകള്‍ ആര്‍ക്കോ വേണ്ടി എങ്ങോട്ടോ..പറന്നു കളിക്കുന്നു……സമയം ഒരു ഒന്നു ഒന്നര രണ്ട് രണ്ട്ര യായിക്കാണും……. ആ പുഴവക്കിന്റെ അരികിലൂടെ പോവുന്ന വരംബിന്റെ അറ്റത്ത് നിന്നും ഒരു പ്രകാശം…….ആ പ്രകാശം മെല്ലെ……..അടുത്തടുത്തു വരുന്നു……..പ്രേതമാണോ..ഈശ്വരാ……..എന്തായാലും…ഒരു വിരൂപമായ പ്രേതമാണ്‍……ഞാന്‍ ഞെട്ടിത്തരിച്ചു………ഇന്നേ വരെ……..ഒരാള്‍ക്കുപോലും…..മരിക്കാന്‍ കിടക്കുന്ന ആള്‍ക്കുപോലും കൊടുക്കാതെ വെച്ച എന്റെ O+ve ചോര ഇന്നിതാ…ഈ പ്രേതം കുടിക്കാന്‍ പോവുന്നു……..ഇതിനാണോ ഈശ്വരാ…ഈ ചോര ഞാന്‍ ഇത്രയും കാലം സംരക്ഷിച്ചത്…………ആ പ്രകാശം അടുത്ത് വന്നു……….അല്ല….അതു പ്രേതമല്ല……..രണ്ടാളുകള്‍……അവരുടെ തലയില്‍….രണ്ട് ചാക്കു കെട്ടുകളും ഉണ്ട്………കായ്യില്‍…ഒരു റാന്തലും…………………….അരാണത്………ഞാന്‍ മെല്ലെ കുറ്റിക്കാട്ടില്‍ നിന്നും……മെല്ലെ..പതിഞ്ഞ് നോക്കി……………………ഈശ്വരാ…..എന്റെ കണ്ണുകളെ എനിക്കു വിശ്വസിക്കാന്‍ കഴിയുന്നില്ല……………കുമരനും… കൂടെ കള്ള് ചെത്തുകാരന്‍ ഉറുമീസും…….. ഞാന്‍ വിളിച്ചു….കുമാരാ….ഇതു ഞാനാണ്……….കുമാരനെ എന്നെ കണ്ടപ്പോള്‍ തന്നെ ഞെട്ടി വിറച്ചു, എന്നിട്ടു പറഞ്ഞു: എന്നെ ഇങ്ങനെ കണ്ടത് ആരോടും പറയരുത്, നീ എന്റെ ആത്മ മിത്രമായതുകൊണ്ട് പറയുകയാണ്‍, ഞാന്‍ കള്ള കടത്ത് തുടങ്ങി……ഞാന്‍ ഞെട്ടി, ഹൊ കുമാരനും ഈ പരിപാടി തുടങ്ങിയോ,,?
കടത്താന് ഒന്നും ഇല്ലാത്തത് കൊണ്ട് അവന്‍ ഈ പരിപാടിക്കു പോയിട്ടില്ലായിരുന്നു..പക്ഷെ..അവനിപ്പോള്‍ എന്താ കടത്തുന്നത്….????? ഞാന്‍ സ്വകാര്യമായി കുമാരനോട് ചോതിച്ചു: അല്ല കുമാരാ…..നീ എന്താ ഈ കടത്തുന്നത്…….കുമാരന്‍ പറഞ്ഞു: നീ ഇതാരോടും പറയരുത്…..ലോകം അറിയാത്ത, ഇന്ത്യ അറിയാത്ത സത്ത്യം, കേരളം അറിയാത്ത സത്ത്യം ഞാന്‍ നിന്നോടായി പറയുകയാണ്………..അന്ന് എന്റെ അളിയന്‍ എന്നെ വഞ്ജിച്ചു…….എന്റെ കയ്യില്‍ കാശില്ലാത്തതിന്റെ പേരില്‍…എന്നെ നാണം കെടുത്തി………വയ്യ…എനിക്കു വയ്യ……എനിക്ക് എങ്ങിനെയെങ്കിലും കുറച്ചു കാശ് ഉണ്ടാക്കണം…അതാണെന്റെ ആഗ്രഹം……….അതിന്‍ വേണ്ടി ഞാനിപ്പോള്‍ ഉറുമീസിന്റെ കൂടെ കള്ളക്കടത്തു തുടങ്ങി………….അതെ…..ഞാന് ചാണകക്കള്ളക്കടത്ത് തുടങ്ങി….
നമ്മുടെ പഞ്ജായത്തു പ്രസിഡണ്ടിന്റെ വീട്ടിലെ ചാണകം ഞാന്‍ കടത്തുകയാണ്……….പ്രസിഡണ്ട് അറിയാതെ………..എന്റെ ഇന്റര്‍ നാഷണല്‍………..ബന്‍ധം ഉപയോഗിച്ച് ഞാന്‍ ഉട്ടോപ്പ്യയിലേക്കും, മങോളിയയിലേക്കും, പിന്നെ നമ്മുടെ ലോക സുന്ദരിയുടെ നാടായ….ഗില്‍ബര്‍ട്ടനിലോട്ടും…………..ചാണകം കയറ്റി അയക്കുകയാണ്‍………….. എന്റീശ്വരാ……..ഇവനാള്‍ ഒരു സംഭവമാണല്ലൊ……….ഇവനൊരു സംഭവമല്ല.....പ്രസ്താനമാണ്‍….പ്രസ്താനം……………. ഞാന്‍ വിചാരിച്ചു…അവന്‍ രക്ഷപ്പെടട്ടെ………..എന്നിട്ട് കുറച്ച് കാശ് ഉണ്ടാക്കി….അവന്റെ അളിയന്റെ മുന്നില്‍….നിവര്‍ന്നു നില്‍കട്ടെ……………ഞാന്‍ പറഞ്ഞു,,,കുമാരാ…..എന്റെ എല്ലാ ഭാവുകങ്ങളും…..ഞാന്‍ നേരട്ടെ……….നിന്റെ പുതിയ ചാണക ക്കടത്തിനു…എന്റെ എല്ലാ വിധ ചാണകാശംസകളും…………
പിറ്റേന്നു രാവിലെ തന്നെ…….ഞാന്‍ Calicut ഇല്‍ നിന്നും california…..വഴി Tokyo….വിലേക്ക്……അവിടത്തെ…..ബ്ലോഗ് അസോസിയേഷന്റെ സംസ്താന സമ്മേളനം ഉല്‍ഘാടനം ചെയ്യനുണ്ടായിരുന്നു….ഉല്‍ഘാടനം ഒക്കെ കഴിഞ്ഞ് ഞാന്‍ എന്റെ Tokyo വിലെ എന്റെ സ്വന്തം വീട്ടിലിരുന്നു TV കാണുംബൊഴാണ്‍…..Flash News കാണുന്നത്……........ കാണാതായ കുമാരനെ ചാണക കള്ളക്കടത്തിന്റെ പേരില്‍ പോലിസ് അറസ്റ്റ് ചെയ്തു…..കൂടുതല്‍ ചോദ്യം ചെയ്യാന്‍ വേണ്ടി കുമാരനെ പോലീസ് രഹസ്യ സങ്കേതത്തിലെക്ക്.. മാറ്റി….പഞജായത്ത് പ്രസിഡണ്ട്…I.W.വാസുവിന്റെ വീട്ടില്‍ നിന്നും ചാണകം ഉട്ടോപ്പ്യയിലേക്കും, മങ്ഗോളിയയിലേക്കും കടത്തിയതിന്റെ പേരിലാണ് അറസ്റ്റ്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല………കേട്ടപാതി കേള്‍ക്കാത്ത പാതി..ഞാന്‍ തരിച്ചിരുന്നു….
പാവം കുമാരന്‍…അവന്‍ എന്തോ ശാപം ഉണ്ട്..ഒന്നു ഗുണം പിടിക്കുന്നില്ല… എങ്ങിനെ പോയാലും……..ഉഴലിച്ച തന്നെ…………..അവനിപ്പൊ എവിടെയുണ്ടാവും…….ഞാന്‍ ഫോണ്‍ എടുത്തു..എന്റെ ഉറ്റ സുഹ്ര്ത്തു…പ്രശ്സ്ത സാഹിത്ത്യ്കാരനും…വാഗ്മിയുമായ ദാസന്‍ കൂഴക്കോടിനെ വിളിച്ചു, ദാസേട്ടന്‍ അങ്ങ് ഇങ്ലണ്ടിലെ ഓക്സ്ഫോറ്ഡ് യൂണിവേഴ്സിറ്റിയില്‍ അവിടത്തെ റിസറ്ച്ച് സ്റ്റുഡന്‍സിന്‍ ബ്ലോഗിനെ കുറിച്ച് ക്ലാസെടുത്ത് കൊണ്ടിരിക്കുകയായിരുന്നു…. തിരക്കിനിടയിലും ദാസേട്ടന്‍ പറഞ്ഞു…..എടോ..കൂവിലാ… കുമാരന്റെ ഒരു രീതി വെച്ചു നോക്കുംബോള്‍..കുമാരന്‍ അങ്ങനെ ജീവിതത്തില്‍ നിന്നും ഒളിച്ചോടുന്ന പ്രക്രിതക്കാരന്‍ അല്ല, കള്ളക്കടത്തിന്റെ പേരില്‍ കുമാരനെ അറസ്റ്റ് ചെയ്തു എന്നു കേട്ടപ്പോള്‍ സാഹിത്ത്യ ലോകം തന്നെ ഞെട്ടി വിറച്ചു ഇരിക്കുകയാണ്….എന്തായാലും ഇതിന്റെ നിജ സ്തിതി അറിയാതെ ഒരു അഭിപ്രായവും പറയുന്നില്ല……..പക്ഷെ……...താത്വികമായി പറയുകയാണെങ്കില്‍….അവന്റെ ആഭ്യന്തരവും അന്തറ്ദേശീയവുമായ ബന്ധവും, ഒരു വ്യത്യസ്തരീതിയിലുള്ള് ഒരു ക്രയവിക്രയവുമായതുകൊണ്ട് ലോകം അറിയപ്പെടുന്ന സാഹിത്ത്യ്കാരന്‍ എന്ന നിലയില്‍ എന്റെ അഭിപ്രായം,,,അവന് ഒരു എഴുത്തുകാരന്‍ എന്ന നിലയിലുള്ള അവന്റെ സംഭാവനകള്‍ മാറ്റിവെച്ചാല്‍, അവന്‍ തീറ്ച്ചയായും, അഴിക്കുള്ളില്‍ ആവണം………………….എന്തായാലും..കാത്തിരുന്നു കാണാം………….
പിറ്റേന്നു രാവിലെ തന്നെ…ഞാന്‍ ദുബായിലോട്ടു യാത്ര തിരിച്ചു…………എത്തിയപ്പോഴാണ് കുമാരന്റെ അളിയന്‍ എന്നെ വിളിച്ചു വളരെയധികം സന്തോഷത്തോടെ പറയുന്നത്…….കൂവിലാ….ഇനി മിനിമം 6 മാസത്തേക്ക് കുമരന്റെ ശല്യം ഉണ്ടാവില്ല കാരണം………..കുമാരനും, സഹായി ഉറുമീസിനും,,,,,,,,,6 മാസത്തേക്ക്…………കോടതി .തടവുശിക്ഷ വിധിച്ചു……………….
അതെ കുമാരന്‍ അഴിക്കുള്ളിലിരിക്കുകയാണ്……….ഏകാന്തനായി ചിന്തിക്കുകയാണ്‍..കുമാരന്‍..ജയിലിനുളിരുന്നു ദുഖിക്കുകയാണ്…ഇതൊന്നും വേണ്ടിയിരുന്നില്ല……..എനിക്കു എന്റെ അറബിയുടെ ഈന്തപ്പനയോല വെട്ടിയും..ഒട്ടകത്തെ കറന്നും നടന്നാല്‍ മതിയായിരുന്നു...ആ കൂവിലനെ പോലെ ആവണം എന്ന് വിചാരിച്ചു നടന്നിട്ടാണ്‍……….എല്ലാത്തിനും കാരണം അവനാണു…………എല്ലാം വെറുതെയായി………ഞാനിതാ…ഈ ഇരുംബഴിക്കുള്ളില്‍…… ഏകാന്തനായി…………ഒറ്റക്ക് ..ആരുമില്ലാതെ……ഇവിടെ……ഈ അഴിക്കുള്ളില്‍………….
ഈ ഏകന്തതയില്‍ നിന്നുമാണ്..കുമാരന്‍ എന്ന എഴുത്തുകാരന്‍ പിറവിയെടുക്കുന്നത്……….ഇവിടെനിന്നുമാണ്..കുമാരസംഭവം…ജനിക്കുന്നത്…….......... ഒരു കഥാകാരന്‍ പിറവിയെടുക്കുന്നത്………..
6 comments:
Kumaaran oru sambhavavum.. ithu ezhuthiya thaan oru mahaa sambhavavum aanu....
ethaayaalum kollaam .... very nice.. congrates..
കുമാരാ ഈ വേര്‍ഡ് വെരിഫിക്കേഷന്‍ എടുത്ത് കളയൂ! എഴുത്ത് കൊള്ളാം !
kumarasambhavathinu aashamsakal :)
kurach spell mistakes und, pinne ......... ithiri kooduthala.
keep writing.
Valare Tatvikamayitu parayukayanennkil e kruthiyude avantarangalilekku kadannu chennal avirbhavikkunna vaipareetyangal tikachum avastatarangalilennapole tonikkunnu - Kumarasambhavam oru puranamayi parinamikkate
:-)
Post a Comment