കഴിഞ്ഞ ഒരു മാസമായി ഭയങ്കര തിരക്കിലായിരുന്നു. ഒന്നിനും സമയം കിട്ടിയിരുന്നില്ല. ഞാന്‍ ഒരാളല്ലെയുള്ളൂ…എന്തെല്ലാം കാര്യങ്ങള്‍…..എല്ലാം ഞാന്‍ തന്നെ ചെയ്യണ്ടെ?? ഇതാണ് പ്രശ്നം….കഴിവും വിവരവും കൂടിയാലുള്ള പ്രശ്നങ്ങള്‍…എല്ലാവറ്ക്കും ഞാന്‍ തന്നെ വേണം…ഹൊ എത്ര യെത്ര..ഉല്‍ഘാടനങ്ങളായിരുന്നു…ഈ കഴിഞ്ഞ മാസം……അതിനു പുറമെ..ന്യൂയറും…..പിന്നെ സാഹിത്യ സംഗമങ്ങള്‍…കവിയരങ്ങ്….ചറ്ച്ചകള്‍…എനിക്കു വയ്യ…….ചിലപ്പോള്‍ തോന്നും…..ഈ ലോകം അറിയപ്പെടുന്ന ഒരു സാഹിത്യകാരന്‍ ആവേണ്ടിയിരുന്നില്ല എന്ന്…………എന്തു ചെയ്യാന്‍…കഴിവു ഉണ്ടായിപ്പോയില്ലേ………കുമാരനെപ്പോലെയൊന്നുമല്ലല്ലൊ ഈ ഞാന്‍………………….കുമാരനെ കുറിച്ചു പറഞ്ഞപ്പൊഴാ.... അവനെ കുറിച്ച് ഒരു വിവരവും ഇല്ലല്ലൊ….പാവം….ജയിലില്‍ തന്നെ…….എന്തായലും…ദാസനെ ഒന്നു വിളിച്ച് കാര്യം അന്വേഷിച്ച് കളയാം……………..ഞാന്‍ എന്റെ ഫോണ്‍ എടുത്ത്…..ദാസനെ ഒന്നു വിളിക്കാന്‍ തീരുമാനിച്ചു…….
ഹെലൊ…ദാസനല്ലെ…….ഇതു ഞാനാടാ…കൂവിലന്‍………നീ എവിടെയാ…….
ദാ – ഹൊ…..എത്രകാലമായി കൂവിലാ..നീ എവിടെയായിരുന്നു…..
കൂ – ഒന്നും പറയണ്ട ഭയങ്കര തിരക്ക്…………
ദാ – നീ പറഞ്ഞത് ശരിയാ..ഭയങ്കര തിരക്ക്………ഞാന്‍ കാനഡ യില്‍നിന്നും ഇന്നു എത്തിയതെയുള്ളൂ……നാളെ ഉട്ടോപ്പ്യയില്‍ ഒരു സിംബോസിയം ഉണ്ട്….ഹറ്ത്താലിന്റെ ആഗോള സാധ്യതകളെപറ്റി……എന്റെ ഒരു പ്രബന്ദം ഉണ്ട്……
കൂ – അതെയോ?? അപ്പോള്‍ എന്നാ തിരിച്ച് വരുന്നത്??ദാ – ഒരാഴ്ച കഴിഞ്ഞ്………..
കൂ – നമ്മുടെ കുമാരന ഇപ്പോള്‍ ജയിലില്‍ തന്നെയാണൊ??
ദാ – ആ വിവരം നീ അറിഞ്ഞില്ലെ?? ജയിലില്‍ തന്നെ…..പക്ഷെ പൈസ കെട്ടിവെച്ചാല്‍ പുറത്തിറങ്ങാം……..അതിനു മൈക്ക് യാസിറും….സ്വപ്ന മനുഷ്യനും കൂടി……ആക്ഷന്‍ കമ്മിറ്റി….രൂപാകരിച്ചിട്ടുണ്ട്….നല്ല പിരിവും നടക്കുന്നുണ്ട്…..
കൂ – ഹൊ…സമാധാനമായി………ജയിലില്‍ നിന്നറങ്ങിയാലെങ്കിലും നന്നായാല്‍ മതിയായിരുന്നു……….
ദാ – അതെ ജയിലില്‍ നിന്നും വന്നതിന് ശേഷം…..ഇവിടെ..ദുബായ് എയറ്പോട്ടിനടുത്തെ ഒരു കഫറ്റേരിയയില്‍ ഞാന്‍ അവനു ജോലി ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞിട്ടുണ്ട്…….
കൂ – ഹൊ നീയൊരു മഹാമനസ്കന്‍ തന്നെ……നിന്നെ കണ്ട് പടിക്കണം….
ദാ – അതെ അതെ…….ഞാന്‍ ഇത്ര മനുഷ്യ സ്നേഹിയായത്…അവന്റെ ഭാഗ്യം…………പക്ഷെ…അവന്‍ ശരിയാവുമോന്നു എനിക്കു തോന്നുന്നില്ല..കാരണം….ഞാന്‍ കാനഡയില്‍ പോവുന്നതിനു മുന്നെ…അവനെ കാണാന്‍ ഒന്നു ജയിലില്‍ പോയിരുന്നു………അവന് പറയുകയാ…അവനു നമ്മളെപോലെ..സാഹിത്ത്യകാരന്‍ ആവണം….അതിനു…ഒരു പാട് പുസ്തകങ്ങള്‍ വായിക്കുന്നുണ്ട്……നാലഞ്ജ് ക്രിതികള്‍ ഇതു വരെ രചിച്ചു…അതിന് കുമാരസംഭവം എന്നു പേരുമിട്ടു....എനിക്കു..രണ്ട് മൂന്നെണ്ണം വായിക്കാനും തന്നു……വായിച്ചപ്പൊഴല്ലെ അറിയുന്നത്….നമ്മുടെ കഴിഞ്ഞ ലക്കം..ബാലഭൂമിയില്‍ നിന്നും ബാലരമയില്‍ നിന്നും കട്ടെടുത്തെഴിയത്…………പക്ഷെ ഞാന്‍ പറഞ്ഞില്ല…അവനറിയില്ലല്ലൊ..നമ്മള്‍ സ്തിരമായി ഇതു വായിക്കാറുള്ളത്………
കൂ – അപ്പൊ ശരി….പിന്നെ .നീ കഴിഞ്ഞ ആഴ്ചത്തെ പൂംബാറ്റ യും കളിക്കുടുക്കയും ഇതുവരെ തന്നിട്ടില്ല………ഇതു വഴിവരുംബോള്‍ തരണം………
ദാ – ഓകെ….അതിനു പുറമെ…….ഈ ആഴ്ചത്തെ ബാലരമയും..തരാം……പിന്നെ യുറീക്ക ഉണ്ട്….അതു വായിച്ചാല്‍ നമുക്ക് മനസ്സിലാവില്ല…..ഭയങ്കര കടുകട്ടി…ഉത്തരാധുനികത തുളുംബി നില്‍ക്കുന്ന ഒരു സാധനമാ……….
കൂ –ഓകെ…….അപ്പൊ..ശരി…..ബൈ………കാണാം..
ദാ – ഓകെ ബൈ…….
മൈക്ക് യാസിറും……സ്വപ്നമനുഷ്യനും കുമാരനെ ജയിലില്‍ നിന്നും മോചിപ്പിക്കുവാനുള്ള ധനശേഖരണാര്‍ഥം..ഒരു ഗസല്‍ നൈറ്റ് സംഘ്ടിപ്പിക്കുകയും…….അതിനു പുറമെ…..ZGCA പഞ്ജായത്തിലെ..എല്ലാ ആളുകളോടും…..4 അക്കത്തില്‍ കുറയാത്ത ഒരു സംഖ്യയും വാങ്ങിച്ചു..കുമാര്നെ…പുറത്തിറക്കമെന്നു പറഞ്ഞ് അവരു യാത്ര പറഞ്ഞു………..പക്ഷെ പിന്നെയാണ് ആ ഞെട്ടിക്കുന്ന സത്യം ലോകം അറിഞ്ഞത്… ….മൈക്കു യാസിറും..കുടുംബവും…സിങ്കപ്പൂരിലും…..സ്വപ്നമനുഷ്യനും…കുടുംബവും….മൌറീഷ്യസിലേക്കും…..ടൂറ് പോയി…………പാവം….കുമാരനെ മോചിപ്പിക്കുവാനുള്ള കാശുമയി…അവരു ഉല്ലാസയാത്രക്കുപോയി…………
ഇനി എന്തു ചെയ്യും………..??? എല്ലാവരും ആശ്ങ്കാകുലരായി……..അവരുടെ മുന്നില്‍…ഒരേ ഒരു ഉത്തരമെ ഉണ്ടായിരുന്നുള്ളൂ….ഈ ഞാന്‍…കൂവിലന്‍…. നമ്മുടെ കുമാരനു വേണ്ടി എത്ര കാശുമുടക്കാനും…കോടീശ്വരനായ ഞാന്‍ റെഡി….. എനിക്കു കോടികള്‍ ഒരു പ്രശ്നമെയല്ല………സ്നേഹം…..ബന്ധങ്ങള്‍ അതാണു വലുത്………ഞാന്‍ കാശ് കൊടുത്ത്…..നമ്മുടെ കുമാരനെ മോചിപ്പിക്കാന്‍…… അങ്ങിനെ…ഞാന്‍ കൊടുത്ത കാശ് കൊണ്ട് കുമാരന്‍ ജയില്‍ മോചിതനായി…….കുമാരന്‍ പറഞ്ഞു..കൂവിലാ……നീ എന്റെ ദൈവമാണ്..നീ ഇല്ലായിരുന്നെങ്കില്‍……ഞാന്‍ …….എനിക്കു ആലോചിക്കുവാന്‍ വയ്യ….നിന്റെ മനുഷ്യ സ്നേഹം വരും തലമുറക്കു ഒരു പാടമാണ്…..മൈക്കും….സ്വപ്ന മനുഷ്യനും…എന്നെ ബലിയാടാക്കി…………………..ഞാന്‍ പറഞ്ഞു..സാരമില്ല കുമാരാ..ഇതാണ്‍ ജീവിതം…..കയറ്റങ്ങളും ഇറക്കങ്ങളും സാധാരണം…….എല്ലാവരും….എന്നെപോലെ…..ബുദ്ധിയും വിവേകവും…..കഴിവും…..കാശും ഉള്ള്വരാവണമെന്നില്ല…………….അതുകോണ്ട്..ക്ഷമിക്കൂ…….ക്ഷമ കൈവിടരുത്……….
അങ്ങിനെ………ദാസന്‍ കൂഴക്കോട് ശരിയാക്കിക്കൊടുത്ത ജോലിക്ക് കുമാരന്‍ പോയിത്തുടങ്ങി…….പഴയപോലെതന്നെ..ബുള്‍ഗാനും..കൂളിങ്ങ് ഗ്ലാസും….വെച്ചുകൊണ്ട് രാവിലെ തന്നെ….ഇറങ്ങും……..പഴയപോലതന്നെ…ഡയലോഗിനു ഒരു കുറവുമില്ല………എയറ്പോറ്ട്ടില്‍ ഭയങ്കര തിരക്കുള്ള് ജോലി എന്നൊക്കെയാ എല്ലാവരോടും പറയുന്നത്……… എല്ലാവരും വിചാരിക്കുന്നതും അതു തന്നെ…..കുമാരന്‍..രക്ഷപെട്ടു…..പാവം കുറെ കഷ്ടപ്പെട്ടതാ…..ഇപ്പോള്‍ എയറ്പോറ്ട്ടില്‍ ഒരു നല്ല ജോലി കിട്ടി..ഇനിയെങ്കിലും നന്നായാല്‍ മതിയായിരുന്നു….
യഥാറ്തത്തില്‍ കുമാരനു എയറ്പോറ്ട്ടിനടുത്തുള്ള ഒരു ചെറിയ കഫെറ്റേരിയയില്‍ ക്ലീനിങ്ങ് ജോലിയാണു എന്നുള്ളതു ഈ ലോകത്ത് ഞ്ങ്ങള്‍ 3 പേറ്ക്കെ…അറിയുകയുള്ളൂ…ഒന്നു ഞാന്‍..രണ്ട് ദാസന്‍…മൂന്ന്..കുമാരന്‍……..
ഈ രഹസ്യം ഞങ്ങള്‍ 3 പേരൊഴികെ ആറ്ക്കും അറിയില്ല……..ഇനി ഞങ്ങള്‍ ഇതാരോടും പറയുകയുമില്ല…….ലോകം അറിയാത്ത ഈ രഹസ്യം ഞങ്ങളില്‍ തന്നെ നില്‍കട്ടെ..!!!!!
* ഈ കഥയിലെ കഥാ പാത്രങ്ങള്‍ വെറും സാങ്കല്പികം മാത്രമാണ്…..ഇനി ആറ്ക്കെങ്കിലും ആരോടെങ്കിലും എന്തെങ്കിലും സാമ്യം തോന്നുകയാണെങ്കില്‍…….എനിക്കൊരു പുല്ലുമില്ല…
6 comments:
കുമാരന്‍ റോക്സ് എഗേന്‍..
കൊള്ളാം ട്ടോ ....
കുമാരന്‍ ഒരു സംഭവം തന്നെ ആണ് അല്ലെ ....!
ente kuyileeeee thaaan oru sambavamaaaa...........
nice blogging, really good effort..keep it up..
netxpert
enthellam sahikkaNam!!!
അങ്ങനെ കുമാര സംഭവം നാട്ടില്‍ പാട്ടായി...
Post a Comment