കുമാരനെ കാണ്മാനില്ല
ഈഫോട്ടോയില് കാണുന്ന കുമാരന് എന്ന സജിത്ത് (39.8) ഈ കഴിഞ്ഞ 20 മുതല് കാണാനില്ല, വെളുത്തു മെലിഞ്ഞു കറുത്ത് ഇരുണ്ട ഒരു വിക്രിത രൂപം, കാണാതാവുംബോള് ബുള്‍ഗാന് വെച്ചിട്ടുണ്ടായിരുന്നു..
കൂടെ ജനിച്ച ഒരു കൂളിങ് ഗ്ലാസും, ക്യാമറ യും എപ്പോഴും കയ്യിലുണ്ടാവും. കറുത്ത പാന്റും, ഷര്‍ട്ടുമായിരുന്നു (കള്ള് ചെത്ത്കാരന് ഉറുമീസ് ഒഴിവാക്കിയത്) ധരിച്ചിരുന്നത്. ആരെങ്കിലും, എവിടെയെങ്കിലും, അലഞ്ഞു തിരിഞ്ഞു നടക്കുന്നതു കാണുകയാണെങ്കില്, 800-kumaran എന്ന ടോള് ഫ്രീ നംബെരില് ബന്ധപ്പെടണമെന്നു അപേക്ഷിക്കുന്നു.
“മകനെ നീ പോയതില് പിന്നെ ഞങ്ങള് ആരും ഭക്ഷണം കഴിച്ചിട്ടില്ല, ഉറങ്ങിയിട്ടില്ല എന്നൊന്നും വിചാരിക്കണ്ട. നീ പോയതിനു ശേഷം ഞങ്ങള്‍ക്കു ഭയങ്കര സമാധാനം ഉണ്ട്. ഇങ്ങനെയും ഒരു ജീവിതം ഉണ്ടല്ലൊ എന്നു ഞങങള്‍ക്കു മനസ്സിലായി, അതുകൊണ്ട് എവിടെയെങ്കിലും പോയി എങ്ങെനെയെങ്കിലും ജീവിച്ചോളൂ….ഞങ്ങള് ഇവിടെ സുഗമായി ജീവിച്ചോട്ടെ..
എന്ന്.
വീട്ടുകാറ്..
കുമാരന്റെ തിരോധാനം – ഒരു ഫ്ലാഷ് ബാക്ക്
അന്നൊരു വ്യഴായ്ച്ചയായിരുന്നു. ഞാനന്നു, ദുബായ് വിമാനച്കന്തയില് ഒരു എ 380 വിമാനം വാങ്ങാന് വന്നതായിരുന്നു. കുറെ കാലമായി ഒന്നു വാങ്ങണമെന്നു വിജാരിക്കുന്നു, പക്ഷെ സമയം കിട്ടുന്നില്ല, എഴുത്തും വായനയുമായി നടക്കുംബോള് എവിടെ സമയം, എന്റെ ലക്ഷക്കണക്കിനു ആരാധകര് അയക്കുന്ന കത്തുകള് വായിക്കാനോ അതിന് reply അയക്കാനോ തന്നെ സമയം കിട്ടുന്നില്ല. എന്തായാലും ഈ പ്രാവശ്യം ഇതു വാങ്ങിയിട്ട് തന്നെ ഞാന് വീട്ടീ പോവൂ എന്ന് തീരുമാനിച്ചു. അങ്ങിനെ ഞാന് അതിനു വില പറയുംബോഴാണ് ആ കാഴ്ച കണ്ടത്. നമ്മുടെ കുമാരന്….പഴയ കൂളിങ് ഗ്ലാസ്സും, ബുള്ഗാനും, പിന്നെ ഒരു കറുത്ത ഷര്‍ട്ടും, പാന്റ്സും ഇട്ട് നമ്മുടെ കുമാരന് അതാ ഇവിടെ നിന്നു ഫോട്ടോസു ഏടുക്കുന്നു.. ലിവന് എങ്ങിനെ ഇവിടെ എത്തി? ദിവസങ്ങള്‍ക്കു മുന്നെ എന്നെ വിളിച്ച് ടിക്കറ്റിനു വേണ്ടി കുറെ ശല്യ്പ്പെടുത്തിയിരുന്നു…ഞാന് കൊടുത്തില്ല. കാരണം എന്നെ പോലെ പണക്കാര് വരുന്നിടത്ത് കുമാരനെ പോലെ യുള്ള ഏഴാo കൂലികള്‍കെന്ത് കാര്യം??? അതുമല്ല് അവന് അവിടെ വന്നു എന്തെങ്കിലും ഒപ്പിച്ചാല് ആര് സമാധാനം പറയും ??? അതുകൊണ്ട് അവനു ഞാന് ടിക്കറ്റ് കൊടുത്തില്ല… ദൈവമെ… അവന് എന്നെ കാണാതിരുന്നാല് മതിയായിരുന്നു….അങ്ങിനെ വിചാരിച്ച് നില്‍ക്കുംബൊഴാണ് ഒരു വിളി… റിയാസ്…. എന്താ ഇവിടെ ?...തിരിഞ്ഞു നോക്കിയപ്പോള് കുമാരന്, കൂടെ എന്റെ ഡാന്സ് ടീച്ചറും, കുമാരന്റെ അളിയനും ഉണ്ട്….
ഹല്ല..ഇതാരു കുമാരനൊ....എന്തൊക്കെയുണ്ട് വിഷേശങ്ങള്?, കുമാരന് പറഞ്ഞു: സുഗം തന്നെ എന്റിഷ്ടാ...ഈ എയര്ഷൊ കാണുക എന്നത് എന്റെ ഒരു വലിയ ആഗ്രഹമായിരുന്നു, എന്നു പറഞ്ഞു കൊണ്ട് കയ്യിലുള്ള പായവിരിച്ച് അതില് കിടന്ന് ആകാശ്ത്തേക്കു കണ്ണും നട്ടിരുന്നു. എയര്ഷോ കാണാന്....(കുമാരന്റെ വിചാരം എയര്ഷോ കിടന്നു കാണണം എന്നാണ്. എന്തു ചെയ്യാന് കുമാരന് എന്നും കുമാരന് തന്നെ...)
കുറച്ചു കഴിഞ്ഞപ്പോള് കുമാരന് എന്റടുത്തേക്കു വീണ്ടും ഓടിവന്നു: എന്നിട്ട് പറഞ്ഞു: എനിക്കും ഒരു വിമാനം വേണം, എനിക്കും നിന്നെ പോലെ ഒരു വിമാനത്തിന്റെ മുതലാളി ആവണം.....
സത്ത്യം പറഞ്ഞാല്..എനിക്കു തല കറങ്ങുന്നത് പോലെ തോന്നി...കുമാരന് വിമാനം വാങ്ങുകയോ? ഒട്ടകത്തെ കറക്കാനും, ഈന്തപ്പനയുടെ ഓല വെട്ടാനും എന്തിനാ വിമാനം?...ഞാന് പറഞ്ഞു: കുമാരാ...ഈ വിമാനം ഒക്കെ എന്നെ പോലെയുള്ള വലിയ വലിയ പണക്കാര്ക്കു പറഞ്ഞതാണ്. നിനക്കു അതിന്റെ ചക്രത്തിന്റെ കാറ്റടിക്കാനുള്ള പൈസപോലും കിട്ടാനുള്ള വകുപ്പില്ല...അതുകൊണ്ട് നീ അതിനു മിനക്കടണ്ട....അവന് പറഞ്ഞു...എന്റിഷ്ട...അതിനു ഞാന് അല്ല വാങ്ങിക്കുന്നത്...എന്റെ അളിയനാണ്...അതായത് നിന്റെ ടീച്ചറുടെ ഭര്ത്താവ്.......ദേ...അവരതാ അവിടെ നില്ക്കുന്നു: ഞാന് നോക്കിയപ്പോള് നമ്മുടെ സുനിലേട്ടനും പുള്ളിയുടെ ഒരു സുഹ്രുത്തും, പിന്നെ ടീച്ചറും.....ഞാന് പറഞ്ഞു. ഓകെ......ഞാന് ഒരു എ 380 വിമാനത്തിനു അഡ്വന്സ് കൊടുത്തിട്ടുന്റ്, പക്ഷെ വാങ്ങിക്കണെല് കുറച്ചു കാശിന്റെ കുറവുണ്ട്....ഞാനെതായാലും എന്റെ കയ്യിലുള്ള ഒരു മിഗ്ഗ് വിക്കാന് പൊവുകയാ..നിനക്കു വേണേല് വാങ്ങിച്ചൊ....കുമാരന് അളിയോനോട് പറഞ്ഞു: അളിയാ അതു കിടിലന് വിമാനമാണ്..എനിക്കതു മതി,.,. അങ്ങിനെ അളിയന് കച്ചവടം ഉറപ്പിച്ചു....
പക്ഷെ...അളിയന്റെ കയ്യിലുള്ള് ക്രെഡിറ്റ്കാര്ഡ് വിസ ആയതു കൊണ്ട് ആ ഡീല് നടന്നില്ല....പക്ഷെ നമ്മുടെ കുമാരന് ആകെ തളര്ന്നു പോയിരുന്നു..ഒരു വിമാനം..കുമാരന്റെ സ്വപ്നം ആയിരുന്നു....എന്തു ചെയ്യാന്....വിധി..എന്നും കുമാരനു എതിരായിരുന്നു.....
രണ്ട് ദിവസം കഴിഞ്ഞപ്പോള് എനിക്കൊരു കുമാരന്റെ ഫോണ് കോള് വന്നു , കുമാരന് പറഞ്ഞു, എന്റെ അളിയന് എന്നെ ചതിച്ചു, വിമാനം വാങ്ങിത്തരാമെന്നു പറഞ്ഞു എന്നെ വഞ്ജിച്ചു, അന്നു അളിയന്റെ കയ്യില് മാസ്റ്റര് കാര്ഡും, വിസ കാര്ഡും ഉന്ണ്ടായിരുന്നു. പക്ഷെ എന്നെ പറ്റിക്കുകയായിരുന്നു...
എനിക്കു ജീവിതം മടുത്തു. ഞാന് പോവുകയാണ്.....ലാല് സലാം സഗാവെ..ലാല് സലാം.........
പാവം കുമാരന് ഇപ്പോള് എവിടെയുണ്ട്......??? ആര്ക്കും അറിയില്ല......അവനു നല്ലത് മാത്രം വരട്ടെ...
* . കുമാരാ .... ഞാന് ഇന്നലെ നിന്റെ അറബിയെ കണ്ടിരുന്നു, എത്രയും പെട്ടെന്നു തിരിച്ചുവന്നില്ല എങ്കില്, ഒട്ടകതെ കറക്കാനും, ഈന്തപ്പനയോല വെട്ടാനും പുള്ളി വേറെ ആളെ നോക്കും എന്നു പറഞ്ഞിട്ടുണ്ട്hi. അതുകൊണ്ട് ലോകത്തിന്റെ ഏതെങ്കിലും കോണില് വെച്ച് ഈ ബ്ലോഗ് വായിക്കുകയാണെങ്കില് ഇപ്പൊള് ഉള്ള ജോലി കളയാതെ വേഗം തിരിച്ചു വരൂ...........