Thursday, December 6, 2007

jack and jill...!!!! in the new format

'Two individuals proceeded towards the apex of a natural geologic protuberance, the purpose of their expedition being the procurement of a sample of fluid hydride of oxygen in a large vessel, the exact size of which was unspecified.'One member of the team precipitously descended, sustaining severe damage to the upper cranial portion of his anatomical structure; subsequently, the second member of the team performed self-rotational translation, orientated in the same direction taken by the first team member.'

ഇത് ഞനെഴുതിയതല്ല

അവന്‍െറ കാലിന്‍പിണച്ച വളളികളില്‍,കുറെപ്പേര്‍ തൂങ്ങിയാടുന്നു..
പണി കുറഞ്ഞ ആലയില്‍.,തിരിഞ്ഞിരിക്കുന്നു ചക്രങ്ങള്‍.,മുഖമില്ലാത്ത മുറ്റത്തിന്‌ ചുണ്ടുരുമ്മിവട്ടിക്കാരന്‍െറ കത്തുന്ന ഉല..
ഉലയില്‍ നാലു കനല്‍ക്കുത്തുകള്‍..അമ്മ, അച്ചന്‍, കാമുകി, ഉടപ്പിറന്നോള്‍...പ്രഭാതം, നട്ടുച്ച, സന്ധ്യ, രാവ്‌...
അവന്റെ പെരുവിരലില്‍,അവളെന്ന നിലാവ്‌,...വെട്ടിവെട്ടിയോരോ കിനാവുംതേഞ്ഞുതീരവേ,പഠിച്ചുവച്ച പുസ്‌തകങ്ങളുടെജലമെത്തയില്‍പഴുപ്പുകേറിയ കൂടപ്പിറപ്പുറങ്ങുന്നു..
അവന്‍െറ ഉടലിനൊപ്പം പറന്നുപോകുന്നു.,ഞെടുമ്പറ്റ പക്ഷിക്കൂട്ടങ്ങള്‍..ഉണങ്ങിയ മരച്ചില്ലകൂര്‍ത്ത ഉമ്മറത്ത്‌അമ്മയുമച്ഛനും ചുമരില്‍ഓര്‍മയാകുന്നു..
മുറ്റത്തെ മണ്‍കൂനയില്‍രണ്ടു വേരുകള്‍ക്കിടയിലിരുന്ന്‌പുതിയതു പിടിപ്പിക്കുന്ന തലയോട്ടികള്‍,നിമിഷം തോറും ഊതുകയാണവനെ...ഒരിക്കലും പൂര്‍ത്തിയാവാത്ത,പഴയ ജീനുകളുടെമന്ദതയെ...

its not mine..!!!!!


Wednesday, October 31, 2007

കുരങ്ങന്റെ കണ്ണിലൂടെയാകും എന്റെ നോട്ടം

"കുരങ്ങന്റെ കണ്ണിലൂടെയാകും എന്റെ നോട്ടം,അവര്‍ എന്റെ തലയോടുമേന്തിമരത്തുഞ്ചത്തു കളിക്കുമ്പോള്‍.
കഴുകനെന്നേയുംകൊണ്ടുയരും,എന്റെ കുടല്‍മാല അതിന്റെ വയറ്റിലാകുമ്പോള്‍.
ഭൂമിയുടെ വയറിനുള്ളിലാകുമ്പോള്‍ഞാന്‍ പുഴുക്കളുമൊത്ത്‌ ഇഴയും,അവരാകട്ടെ എന്റെ കണ്‍കുഴികള്‍ കരണ്ടുകൊണ്ടിരിക്കും....."