കുപ്പികള്‍ തട്ടിവീഴുന്ന ശബ്ധം കേട്ടാണ് കുമാരി ഉറക്കത്തില്‍ നിന്നും ഞെട്ടി ഉണറ്ന്നത്. മൊബൈല്‍ എടുത്ത് നോക്കി, സമയം അറ്ധരാത്രി 2 മണി. കട്ടിലില്‍ കുമാരനെ കാണാനില്ല. ഈ കുമാരേട്ടനോട് എപ്പോഴും പറയാറുണ്ട് ഭക്ഷണം ഉണ്ടാക്കാന്‍ മാത്രം അടുക്കളയില്‍ കയറിയാല്‍ മതി, അല്ലാതെ പാതി രാത്രിക്കു വെള്ളം കുടിക്കാന്‍ കയറരുത്, ദാഹിച്ചാല്‍ എന്നെ വിളിച്ചാല്‍ മതി, ഞാന്‍ എടുത്തു തരാം. പക്ഷെ ആരോട് പറയാന്‍. പറഞ്ഞാല്‍ കേള്‍ക്കണ്ടെ കുമാരേട്ടന്‍. ഇപ്പൊഴിതാ, പാത്രങ്ങളെല്ലാം തട്ടിമറിച്ചിരിക്കുന്ന്.
കുമാരി ഉറക്കച്ചടവോടെ പിറുപിറുത്തു കൊണ്ട് റൂമില്‍ നിന്നും പുറത്തിറങ്ങി ലൈറ്റിട്ട് നോക്കി. കുമാരന്‍ അടുക്കളയില്‍ ഇല്ല. ഹാളിലും ഇല്ല. ഹൊ.. ഈ കുമാരേട്ടന്‍ ഇതെവിടെപ്പോയി. ഈശ്വരാ.....കുമാരി ഫോണെടുത്ത് കുമാരന്റെ അളിയനെ വിളിക്കാന്‍ നോക്കുംബൊള്‍ അതാ വീണ്ടും കുപ്പി ഉടയുന്ന ശബ്ധം. കുമാരി ബാല്‍കണിയുടെ വാതില്‍ തുറന്ന് ടെറസിലേക്കു നോക്കി. അപ്പോള്‍ കണ്ട കാഴ്ച കുമാരിയെ സ്തബ്ധയാക്കി.
കുമാരനതാ, സ്പോറ്ട്സ് ഡ്രസ്സും കൂളിങ്ങ് ഗ്ലാസും വെച്ച് മരുമകന്‍ 4 വയസ്സുകാരന്‍ കിച്ചുമോന്റെ ഒരു പ്ലാസ്റ്റിക്ക് പന്തും പിടിച്ചു നില്‍കുന്നു. പുറകിലായി, ജോണിവാക്കര്‍, ഹണീബി, ഓള്‍ഡ് മോങ്ക്, ബിജോയ്സ്, എന്നീ ബ്രാന്റുകളുടെ കുപ്പികള്‍...
കുമാരേട്ടാ, വീണ്ടും തുടങ്ങി അല്ലെ.....അന്ന് എന്റെ തല തൊട്ട് സത്യം ചെയ്തപ്പോള്‍ തന്നെ ഞാന്‍ വിചാരിച്ചതാ, കുമാരേട്ടന്‍ കുടി നിര്‍ത്തില്ലെന്ന്, എനിക്കു മതിയായി കുമാരേട്ടാ, എന്നു പറഞ്ഞ് കുമാരി കരയാന്‍ തുടങ്ങി,
ഹഹഹഹ, കുമാരന്‍ പൊട്ടിച്ചിരിച്ചു, ഇതു നീ വിചാരിക്കുന്നത് പോലെയല്ല. ഞാന്‍ നീ അറിയാതെ വെള്ളമടിക്കുകയൊന്നുമല്ല. നിനക്കറിയമൊ, നമ്മുടെ പഞ്ജായത്തില്‍ എല്ലാവരും ഇപ്പോള്‍ ഒന്നിലല്ലെങ്കില്‍ മറ്റൊന്നില്‍ കഴിവ് തെളിയിച്ചു കൊണ്ടിരിക്കുകയാണ്, മഹാസാഹിത്ത്യകാരന്മാരായ കൂവിലന്‍, ദാസന്‍ കൂഴക്കോട്, എന്നിവര്‍ നമ്മുടെ പഞ്ജായത്തിന്റെ സംഭാവനകളാണ്. പിന്നെ സില്‍മാ സംവിധായകന്‍ യാസര്‍ തോട്ടുമുക്കത്ത്, ഗവര്‍ണര്‍ ഷൌക്കു അറാത്ത്, പിന്നെ നമ്മുടെ മോഗനേട്ടന്‍ അഖിലേന്ത്യാ തലത്തില്‍ ഏതോ പാര്‍ട്ടിയുടെ എന്തോ വല്യ സിക്രട്ടറി ആയോലെ, പിന്നെ നമ്മുടെ ദീപേച്ചിയുടെ മക്കള്‍ക്ക് ഏതോ TV Show യില്‍ ഒന്നാം സ്ഥാനം കിട്ടി. ഇവരൊക്കെ ഇപ്പോള്‍ ഭയങ്കര ഫെയ്മസാ.............
എല്ലാവരും ഇങ്ങനെ എന്തൊക്കെയോ ആവുംബോള്‍ ഇവരെയെല്ലാവരെയും ഈ പഞ്ജായത്തിലേക്കു കുടിയേറ്റിയ ഞാന്‍ മാത്രം ഒന്നുമല്ലാതെ,,, എന്തിനോവേണ്ടി് തിളക്കുന്ന സാംബാറ് പോലെ......,
കുമാരി, എനിക്കും ഇവരെ പോലെ ആവണം, എന്റെ പേരു പത്രത്തില്‍ വരണം, അതിന് കിട്ടിയ ഒരവസരമാണു വരുന്നത്, നാളെ ഞങ്ങളുടെ ഓഫീസില്‍ ഉള്ള എല്ലാവരും ബൌളിങ് ചെയ്യാന്‍ പോവുന്നുണ്ട്, ബൌളിങോ, ? അതെന്താ കുമരേട്ടാ?, കുമാരി ചോദിച്ചു.
കുമാരന്‍: നീ നാട്ടിലെ ചട്ടിയും പന്തും കളിക്കുന്നത് കണ്ടില്ലെ? അതിന്റെ ഒരു വേറെ രൂപം, അതു ഞാന്‍ ഇവിടെ പ്രാക്റ്റീസ് ചെയ്യുകയാണ്,
കുമാരി: അപ്പൊള്‍ എന്തിനാ ഈ കുപ്പീം പന്തും ?
കുമാരന്‍: അതല്ലെ രസം, ഇവിടെ വലിയ പന്തും, ഇത്രെം വലിപ്പമുള്ള് കുപ്പീം വെച്ചാ ഏറ്?
കുമാരി : ഹൊ, എന്റെ കുമാരേട്ടന്റെ ബുദ്ധി, ഞാന്‍ സമ്മതിച്ചിരിക്കുന്നു, പക്ഷെ കുമാരേട്ടാ, ഓഫീസില്‍ ആകെ 3 പേരല്ലെയുള്ളൂ,? അപ്പോള്‍ എന്തായാലും മൂന്നാം സ്ഥാനം കിട്ടില്ലെ?
കുമാരന്‍ : എടി മണ്ടീ, മൂന്നാം സ്ഥാനം കിട്ടിയാല്‍ പത്രത്തില്‍ വരൂല, ഒന്നാം സ്ഥാനം കിട്ടണം. എന്നാലെ വരൂ, അതുകൊണ്ട് ഒന്നാം സ്ഥാനം കിട്ടാനാ, ഈ പ്രാക്റ്റീസ്, മനസ്സിലായൊ?
കുമാരിക്കു ഒന്നും മനസ്സിലായില്ല. പക്ഷെ ഒരു കാര്യം കുമാരിക്കു മനസ്സിലായി, ദിവസവും രാത്രി ദാസന്‍ കൂഴക്കോടിന്റെ അടുത്ത് സമകാലീന സാഹിത്ത്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ എന്ന് പറഞ്ഞ് പോകുന്നത് ഈ കാലിക്കുപ്പി അടിച്ചു മാറ്റാനായിരുന്നു എന്ന്. ഒരു കുപ്പിക്കു ഒരു ഭാവന അതാണ് ദാസേട്ടന്റെ കണക്ക്. കുപ്പി കാലിയാവുംബൊഴേക്കും ഭാവന വന്നിരിക്കും. എന്തായാലും, കഴിഞ്ഞ രണ്ടാഴ്ചയായി, കുമാരേട്ടനും ദാസനും കൂടെ ഈ പരിപാടി തുടങ്ങിയിട്ട്. യഥാറ്തത്തില്‍ കുമാരന്‍ ഫുള്‍ കുപ്പി വാങ്ങിച്ചിട്ട് കാലിയാക്കന്‍ ദാസേട്ടന്‍ കൊടുക്കുകയായിരുന്നു പോലും.
കുമാരന്‍ പ്രാക്റ്റീസ് തുടര്‍ന്നു, നേരം പുലരുന്നത് വരെ, 50 കുപ്പിയെങ്കിലും എറിഞ്ഞു പൊട്ടിച്ചുകാണും, അയല്‍ വാസികള്‍ക്കു ശല്യമായെങ്കിലും കുമാരന്റെ സ്വഭാവം അറിയുന്നത് കൊണ്ട് അവരാരും പ്രശ്നമുണ്ടാക്കിയില്ല. അങ്ങിനെ ആ ദിനം വന്നെത്തി, കുമാരനും കുമാരിയും കൂടി, ബൌളിങ്ങില്‍ ഒന്നാം സ്ഥാനം കിട്ടാന്‍ വേണ്ടി പ്രാര്‍ഥിക്കാന്‍ പുലര്‍ച്ചെ തന്നെ അംബലത്തില്‍ പോയി നേരെ ദുബൈ ബൌളിങ് സെന്ററിലേക്ക് പോയി, അവിടെ എത്തിയപ്പോള്‍ ഓഫീസിലുള്ള് ബാക്കി 2 പേര്‍ ഉണ്ടായിരുന്നു. ഒരാള്‍ ബങ്കാളിയും, മറ്റൊരാള്‍ ശ്രീലങ്കനുമായിരുന്നു, 2 പേറ്ക്കും ബൌളിങ് പോയിട്ടു ക്രിക്കറ്റോ, ഫുട്ബോളോ എന്താണെന്നു പോലും അറിയാത്ത പാവം പയ്യന്മാരായിരുന്നു,
കുമാരന്‍ 2 ആഴ്ച തുടറ്ച്ചയായി പ്രാക്ടീസിലായിരുന്നെന്ന് കുമാരി അവരോട് പറഞ്ഞപ്പോള്‍ അവരാകെ ഞെട്ടി, അവര്‍ എറിയുന്നതൊക്കെ പാഴായി, പക്ഷെ നമ്മുടെ കുമാരന്‍, കിച്ചുമോന്റെ പന്തിനെയും, ദാസേട്ടന്റെ കുപ്പിയെയും മനസ്സില്‍ ധ്യനിച്ചു കൊണ്ട് ആത്മാറ്തമായി എറിയലോടെറിയല്‍,
തമ്മില്‍ ഭേദം തൊമ്മന്‍ എന്ന കണക്കെ, കുമാരന്‍ വിജയിയായി, അങ്ങിനെ കുമാരന്‍ തൊട്ടടുത്ത സൂപര്‍മാര്‍ക്കറ്റില്‍ നിന്നും ഒരു കപ്പു വാങ്ങി ഫോട്ടോയെടുത്ത് നമ്മുടെ പഞ്ജായത്ത് പ്രസിഡണ്ട് സലിം പണ്ടാരപ്പറംബിനു അയച്ചു കൊടുത്തു. അങ്ങിനെ നമ്മുടെ പ്രസിഡണ്ട് എല്ലാ പത്രക്കാര്‍ക്കും കൊടുത്ത് കുമാരനെ ഒരു പ്രശസ്ഥ ബൌളറാക്കി മാറ്റി. അങ്ങിനെ നമ്മുടെ കുമാരന്‍ ബൌളര്‍ കുമാരന്‍ ആയി.........
*ഈ കഥക്കും കഥയിലെ കഥാപാത്രങ്ങള്‍ക്കും ജീവിച്ചിരിക്കുന്നവരോ മരിച്ച് പോയവരുമായോ യാതൊരു ബന്ധവുമില്ല, ഇനി ആറ്ക്കെങ്കിലും എന്തെങ്കിലും തോന്നുകയാണെങ്കില്‍, പ്ലീസ്........ എന്നെ വിട്ടേക്കൂ.....