ഇതൊന്നും മദ്യം കാര്‍ന്നെടുത്ത എന്റെ മനസ്സില്‍ നിന്നും വരുന്നതല്ല..ഹ്രിദയത്തിന്റെ അന്ധരാളങ്ങളില്‍ നിന്നും ഒരു ചുടുകാറ്റുപോലെ അസ്വസ്തനാക്കുന്ന എന്റെ കുറ്റബോധം…
മരണം ഒരു രങ്ങബോധമില്ലാത്ത കോമാളിയാണ് എന്ന് പറയുന്നത് എത്ര ശരിയാണ്....ഓരോ മരണവും നികത്താനാവാത്ത നഷ്ടങ്ങള്‍ മാത്രമെ സമ്മാനിക്കുന്നുള്ളൂ….ഉറ്റവറ്ക്ക് ഉറ്റവരെ നഷ്ടപ്പെടുന്നു…….ഒരു ശത്രുവിന്..ശത്രുവിനെ നഷ്ടപ്പെടുന്നു…
ഈ ഒരു ദിനം..എന്റെ ജീവിതപുസ്തകത്തില്‍ കറുത്ത ഒരു ഏട് ആയി അങ്ങിനെ നിലനില്‍കും കാല ചക്രം എത്ര തന്നെ കറങ്ങിയാലും. സിരകളിലൂടെ ഒഴുകുന്നത് ഇന്ന് ഉച്ചമുതല്‍ കഴിച്ചു കൊണ്ടിരിക്കുന്ന കുറ്റബോധത്തിന്റെ മദ്യമാണ്…
അവന്റെ മുഖം എന്റെ മനസ്സില്‍ നിന്നും മായുന്നില്ലല്ലൊ ഈശ്വരാ………ഒരു ക്യാന്‍ വാസിലെന്നെ പോലെ എന്റെ മനസ്സില്‍ കോറിയിട്ടിരിക്കുന്നു…..ഒരൊ ഇമവെട്ടുംബോഴും അവന്റെ ചിരി എന്റെ കാതുകളില്‍ ദു:ഖത്തിന്റെ കരിനിഴല്‍ വീഴ്ത്തുന്നു. എനിക്കു വയ്യ…….ഇന്നലെ വരെ വന്ന അവന്റെ ഫോണ്‍ കോളുകള്‍….അവന്റെ മെയിലുകള്‍…..ഇതെല്ലാം ഇനിയൊരു ഓറ്മ്മ…..
ചില ദിനങ്ങളില്‍ അവന്റെ ഫോണ്‍ വിളികള്‍ക്കു വേണ്ടി ഞാന്‍ വെംബല്‍ കൊണ്ടിരുന്നു…..ഒരുമിച്ചു പുറത്തിറങ്ങാനും……അലീക്കായുടെ കഫെറ്റേരിയയില്‍ നിന്നും മസാല ചായയും സുഗീനും അവന്റെ ദൌറ്ഭല്യങ്ങളില്‍ ഒന്നായിരുന്നു.
അന്നൊരു ഞായറാഴ്ചയായിരുന്നു. പുറത്ത് ജുണ് മാസത്തിലെ തിളക്കുന്ന വെയിലിനെ അതിജീവിക്കാന്‍ ശേഷിയില്ലാത്തത് കൊണ്ട് ഞാന്‍ വീട്ടില്‍ തന്നെ കംപ്യൂട്ടറിനു മുന്നില്‍ തന്നെ ഇരുന്നു. പതിവില്ലാതെ അന്നു രേവതി ചേച്ചി എന്നോട് കുറേ സംസാരിച്ചു…അവരുടെ അനിയന്‍ രാജീവിനെ കുറിച്ച്. അവനെ ചേച്ചി ഖത്തറിലോട്ട് കൊണ്ട് വരാന്‍ പോവുകയാണെന്നു പറഞ്ഞു…
ഒരു മാസം മുന്നെ. ബാങ്ലൂരില്‍ വെച്ച് ഒരു ആക്സിഡണ്ട് ഉണ്ടാവുകയും , 20 ദിവസം അബോധാവസ്തയില്‍ ആവുകയും ചെയ്തു.. ഇപ്പോള്‍ അസുഖം ഭേദമായെങ്കിലും, ഇവിടെ നല്ല ജോലികിട്ടുകയാണെങ്കില്‍ കൊണ്ട് വരണം…..ഞാനും പറഞ്ഞു…അതെ നല്ല ജോലികിട്ടുകയാണെങ്കില്‍ അത് തന്നെയാ നല്ലത്..നല്ല വിദ്യാഭ്യാസം ഉള്ളതു കൊണ്ട് തീറ്ച്ചയായും കിട്ടും. അതും പറഞ്ഞ് ഞങ്ങള്‍ പിരിഞ്ഞു.
ഞാന്‍ ബ്ലോഗ് എഴ്ത്തിലും, ഫേസ് ബുക്കിലെ ക്രിഷിയിലും മുഴുകി നില്‍കുന്ന സമയത്തായിരുന്ന് ചേച്ചി വീണ്ടും സംസാരിക്കാന്‍ വന്നത്……അപ്പൊഴാണു ഞാനറിയുന്നത്, രാജീവ് ഖത്തറില്‍ വരികയും നല്ല ഒരു ജോലി കിട്ടുകയും ചെയ്തത്…ഇനി ഒരു കല്ല്യാണം കഴിക്കണം…നിനക്കുഅറിയുന്ന ഏതെങ്കിലും നാല്ല കുട്ടികളുണ്ടെല്‍ പറയണം… ഞാന്‍ അന്നു തന്നെ ഇത് ഖൌരവമായി എടുക്കുകയും, അറിയുന്ന ആളുകളോടൊക്കെ പറയുകയും, ഒരു നല്ല പെണ്‍കുട്ടിയെ കിട്ടുകയും ചെയ്തു….രാജീവ് ദുബായില്‍ ഒരു നല്ല ജോലി കണ്ടു പിടിക്കുകയും, അവിടെ പ്രവാസിയാവാന്‍ തീരുമാനിക്കുകയും ചെയ്തു..പക്ഷെ ചെറിയ ഒരു പ്രശ്നം കാരണം, ആ ബന്ധം നടന്നില്ല, പക്ഷെ ഉടനെ തന്നെ രജീവിന്റെ മാംഗല്യം വളരെ ഭംഗിയായി നിശ്ചയിച്ച അതേ ദിവസം വേറെ ഒരു നല്ല കുടുംബത്തിലെ കുട്ടിയുമായി നടക്കുകയും, കുടുംബസമേതം ദുബയില്‍ താമസിക്കുകയും ചെയ്തു………….
അങ്ങിനെയാണ് എന്റെ അതേ പേരിലുള്ള രാജീവിനെ എന്റെ ഹ്രിദയമായി എനിക്കു കിട്ടിയത്, മനസ്സിലുള്ളത് മുഴുവന്‍ ഇറക്കി വെക്കാനുള്ള ഒരു അത്താണിയായിരുന്നു എനിക്കവന്‍, വൈകുന്നേരങ്ങളില്‍ ക്രീക്ക് ഭാഗത്ത് കൂടെ ഞങ്ങള്‍ നടക്കുമായിരുന്നു, ആകാശ്ത്തിനു താഴെയുള്ളത് മുഴുവന്‍ ചറ്ച്ചകളില്‍ വന്നു,
എനിക്കു ഓറ്ക്കാന്‍ വയ്യ, കണ്ണുകളില്‍ ഇരുട്ട് കയറുന്നു, എന്റെ കണ്ട്നാളങ്ങളില്‍ ആരോ കയറിപ്പിടിക്കുന്നത് പോലെ……..അവന്റെ ചിരിക്കുന്ന മുഖം മിന്നല്‍ പിണറ് കണക്കെ മനസ്സില്‍ തെളിയുന്നു……..രജീവ്……..നമ്മുടെ ഓറ്മ്മകള്‍ മാത്രം ബാക്കിവെച്ച് നീ മറഞ്ഞു പോയല്ലൊ…… എന്റെ മറ്റൊരു ഹ്രിദയം, മറ്റൊരു ഹസ്തം വേറ്പിരിഞ്ഞല്ലൊ, ഒരിക്കലുമില്ല രാജീവ്…..നീ എന്റെ മനസ്സില്‍ ഇന്നും എന്നും,,,,ഉണ്ടാവും…..ഒരു തിളങ്ങുന്ന നക്ഷത്രമായി….
ഞാന്‍ വീണ്ടും മദ്യക്കുപ്പിക്കരികിലേക്കു നീങ്ങി…… എനിക്കു തന്നെ അറിയാം മദ്യം ഒന്നിനും ഒരു പരിഹാരമല്ല…..പക്ഷെ എന്റെ കുറ്റ്ബോധത്തില്‍ നിന്നും ഒളിച്ചോടാന്‍……..എനിക്കു ഇത് കൂടിയേ തീരൂ……….കഴിഞ്ഞ ആഴ്ച രാജീവ് പനി പിടിച്ച് ആശുപത്രിയിലാണെന്നു അറിയിച്ച ദിലീപിന്റെ ആ ഒരു ഫോണ്‍ കോള്‍…..അവന്റെ അന്ത്യനാളുകള്‍ ആസന്നമായെന്ന് അറിയിക്കാനാണെന്ന് എന്റെ മനസ്സിനെ എനിക്ക് ഇപ്പോഴും വിശ്വസിപ്പിക്കാന്‍ കഴിയുന്നില്ല. എല്ലാ ദിവസങ്ങളിലും ഞാന്‍ അവനെ സന്ദറ്ശിക്കാന്‍ പോവുംബോഴും അവന്‍ ഇരുട്ടിനെ കുറിച്ചും ശൂന്യതയെ കുറിച്ചുമായിരുന്നു കൂടുതലും സംസാരിച്ചിരുന്നതും……….അവന്റെ വിളറ്ന്ന ചുണ്ടുകളില്‍നിന്നും അടറ്ന്നു വീഴുന്നത് മരണത്തെ കുറിച്ചും അതിന്റെ മുഴക്കെത്തെ കാതോറ്ത്തിരിക്കുകയാണെന്നുമായിരുന്നു……..
ഒരു പനിവന്നതിന്‍ ജീവിതത്തിന്റെ വാറ്ധക്യത്തെ കുറിച്ച് നീ വാചാലനാവരുതെന്ന് പറഞ്ഞ് ഞാന്‍ അവനെ ശകാരിക്കുകയായിരുന്നു……പക്ഷെ ഇന്നലെ ICUV വില്‍ നിന്നു ഡോക്ടറ് വള്രെ സീരിയസ് ആണെന്നും……ബന്ധ്പ്പെട്ടവരെ അറിയിക്കണമെന്ന് പറഞ്ഞപ്പോഴും…..അവന്റെ ഭാര്യ നാട്ടില്‍ നിന്നും EMERGENCY ആയി വന്നപ്പോഴും ഞാന്‍ വിശ്വസിച്ചില്ല……
പക്ഷേ…………..ഞങ്ങള്‍ പരമാവധി ശ്രമിച്ചു………എല്ലാം മെഡിക്കല്‍ സയിന്‍സിന്റെ പരിധിക്കുമപ്പുറത്തെ ദൈവത്തിന്റെ വിളിക്കു മുന്നില്‍……..ഞങ്ങള്‍ നിശ്പ്രഭമായി എന്ന ഡോക്ടറുടെ വെളിപ്പെടുത്തല്‍ എന്റെ കണ്ണുകളിലേക്കു ഇരുട്ട് കയറ്റി.
ഒടുവില്‍ അവസാനമായി അവന്റെ മുഖം ഒന്നു കാണാന്‍ ഞാന്‍ ശ്രമിച്ചു…..പക്ഷെ എനിക്കു വയ്യ…..പറ്റില്ല……..രാജീവ്…………..നീ ഇവിടെ വ്നനത് കൊണ്ടാണൊ..നീ ലോകത്തോട് തന്നെ വിടപറഞ്ഞത്….?? അങ്ങിനെയാണെങ്കില്‍…..നിന്റെ മരണത്തിന്‍ കാരണം..ഞാനല്ലെ…….നീ ഇവിടെ വ്നനിരുന്നില്ല എങ്കില്‍……..എനിക്കു എന്റെ ആത്മ മിത്രത്തെ നഷ്ടപ്പെടുമായിരുന്നില്ലല്ലൊ…………..ഞാനൊരു ഹേതുവാകുമായിരുന്നില്ലല്ലൊ……
അതല്ലെങ്കില്‍,,,,,,പിറന്നു വീഴുംബോള്‍ തന്നെ ദൈവം കുറിച്ചിടുന്ന………മരണത്തിന്റെ ആ കറുത്ത് ദിനം………….വിധി എന്ന രണ്ട് അക്ഷരം,……….
എന്റെ മനസ്സില്‍ ഒരു നെരിപ്പോട് പോലെ നീറുന്ന……എന്റെ കുറ്റബോധം……….....എന്റെ കാരണം…കൊണ്ട്……ഒരു ജീവന്‍…........രാജീവ്.......നീ എനിക്ക് താങ്ങാവുന്നതിലുമധികം…..ദു:ഖഭാരം തന്ന് മണ്മറഞ്ഞല്ലൊ…..പക്ഷെ നീ തന്ന ഓറ്മ്മകള്‍…..നീ തന്ന നിമിഷങ്ങള്‍………..എന്റെ മനസ്സിന്റെ ചെപ്പില്‍ എപ്പോഴും ഉണ്ടാവും…….……എന്റെ കൂടെയും ഒരു നിഴല്‍ പിന്തുടരുന്നു…ഞാന്‍ ജനിച്ചത് മുതല്‍…..ആ നിഴല്‍ എന്നെ തിരിഞ്ഞു നില്‍കുന്നത് വരെ……..
- - ഈ ബ്ലോഗ് എന്റെ ആത്മമിത്രം ദാസന്‍ കൂഴക്കോടിനും (വിഷ്ണു), കഴിഞ്ഞ ദിവസം വിധിക്കു കീഴടങ്ങിയ അവന്രെ ഉറ്റ സുഹ്രുത്തിനും സമറ്പ്പിക്കുന്നു….