വറ്ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇതാ ഇന്ത്യന്‍ ഫുട്ബോള്‍ ആരാധകറ്ക്കു ഒരു സന്തോഷ വാറ്ത്ത, രാജ്യം ശരിക്കും ആഘോഷിക്കുകയാണ്, എവിടെയും നമ്മുടെ ഇന്ത്യന്‍ കളിക്കാരുടെ ഫോട്ടോകളും, കൊടി തോരണങ്ങളും, ഫ്ലെക്സ് ബോര്‍ഡുകളുടെ നീണ്ട നിരകള്‍ തന്നെ എല്ലായിടങ്ങളിലും, ഇന്ത്യയിലെ അനേകം മെട്രോ പൊളിറ്റന്‍ സിറ്റികളിലൊന്നായ കോഴിക്കോടുനിന്നും മലപ്പുറത്തുനിന്നുമുള്ള എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും ലോകകപ്പു നടക്കുന്ന വികസിത രാജ്യമായ സോമാലിയയിലേക്ക് ദിവസവും 10 ഫ്ലൈറ്റ് വീതം അനുവദിക്കാന്‍ കേന്ദ്ര മന്ത്രി ഡോ: അറാത്ത് ഉത്തരവിട്ടു. കൂദറ TV ക്കു വേണ്ടി സ്പെഷ്യല്‍ റിപ്പോറ്ട്ടിങ്ങിന്‍ വേണ്ടി മഹാനായ ഞാനും(കൂവിലന്‍), മഹാ സാഹിത്ത്യകാരന്‍ ദാസന്‍ കൂഴക്കോടുമാണ് സോമാലിയന്‍ സറ്ക്കാരിന്റെ സ്പെഷ്യല്‍ ഗസ്റ്റ് ആയിട്ട് പോവുന്നത്. എന്നാല്‍ ഡോ: അറാത്തിന്റെ ഉറ്റ സുഹ്രുത്തുക്കളായ കൂവിലനും ദാസനും സോമാലിയയിലേക്കു ലോകകപ്പു കാണാനാണെന്ന വ്യാജേന പോവുന്നത് സോമാലിയയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ആഡംബര കാറുകളുടെ ഇറക്കുമതിയുമായി ബന്ധപ്പെട്ട കച്ചവടത്തിനാണെന്നും പറഞ്ഞു പ്രതിപക്ഷം പാറ്ലമെന്റിന്റെ ഇരു സഭയിലും ഒച്ചപ്പാടുണ്ടാക്കുകയും, മുണ്ടു പൊക്കി ന്രിത്തം ചെയ്യുകയും ചെയ്തു. അതു കാരണം ഡോ: അറാത്തിനു ഞങ്ങളോടൊപ്പം ലോകകപ്പിനു വരാന്‍ അവസരം കിട്ടിയില്ല.
അങ്ങിനെ ആ ദിനം വന്നെത്തി, ഞാനും കൂഴക്കോടും കൂടെ കോഴിക്കോട് ഞെളിയന്‍പറംബ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും സോമാലിയയിലേക്കു യാത്ര തിരിച്ചു, ഇന്ത്യ മുഴുവനും ആഘോഷിക്കുകയാണ്. കൂടെ മാധ്യമങ്ങളും, അതിനിടക്കു ഇന്ത്യന്‍ ടീമിനു വേണ്ടി ബൂട്ട് വാങ്ങിച്ചതില്‍ അഴിമതി ഉണ്ടെന്ന് പറഞ്ഞു കേരളത്തിലെ ഇടത് പക്ഷം 2 ദിവസം ഹറ്ത്താലാചരിച്ചു. അതിനു പുറമെ ഇന്ത്യന്‍ ടീമിലേക്കുള്ള കളിക്കാരെ സെലെക്റ്റ് ചെയ്തത് ഒരു കേന്ത്ര മന്ത്രിയുടെ കുടുംബത്തിലുള്ള വരെയാണെന്നു മുള്ള ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ട് ചാനലുകളില്‍ സജീവ ചറ്ച്ചകളായി. ഇതൊന്നും കാര്യമാക്കാതെ ഞാനും ദാസനും സോമാലിയ എന്ന ആഡംബര രാജ്യത്ത് കളിയും കണ്ട് ഉല്ലസിച്ചു നടന്നു,
മരണ ഗ്രൂപ്പ് അന്നറിയപ്പെടുന്ന സി ഗ്രൂപ്പിലാണ് ഇന്ത്യ. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരുള്ള വിയറ്റ്നാം. ഹെയ്തി. മാല്‍ഡിവ്സ്, എന്നീ രാജ്യങ്ങളകപ്പെട്ട ഗ്രൂപ്പാണ് സി ഗ്രൂപ്പ്.
എന്നാല്‍ ഈ മൂന്ന് രാജ്യങ്ങളെയും തകറ്ത്തെറിഞ്ഞുകൊണ്ട് ഇന്ത്യ പ്രീ കോറ്ട്ടറില്‍ പ്രവേശിച്ചു.എന്നാല്‍ അവിടെ ഇന്ത്യക്കു നേരിടാന്‍ പട്ടിണിയും, പരിവട്ടവുമയി കഴിയുന്ന ജറ്മനിയെയാണ്. വറ്ഷങ്ങള്‍ക് മുന്‍പ് ലോകകപ്പിലെ കുതിരകളായിരുന്നു പോലും അവറ്. പക്ഷെ ഇന്നു ഇന്ത്യക്കു മുന്നില്‍ അവരൊന്നുമല്ല. ജറ്മനിയുടെ ഗോള്‍ പോസ്റ്റില്‍ 5 ഗോളുകള്‍ നിറച്ചു ഇന്ത്യ ജറ്മനിയെ അവരുടെ നാട്ടിലേക്കു കെട്ടിയയച്ചു. ഹാട്രിക്കോടെ ഇന്ത്യക്കു വിജയം സമ്മാനിച്ചത് നമ്മുടെ ഇതിഹാസ താരം പാലാരിവട്ടം ശശിയായിരുന്നു. ഈ വിജയത്തോടെ ഇന്ത്യന്‍ പ്രധാനമന്ത്രി ഓരോ കളിക്കാരനും 2 million ഡോളറ് പ്രതിഫലം പ്രഖ്യാപിച്ചു.
ഞങ്ങള്‍ തീറ്ത്തും തിമിറ്ത്താടി, ഇന്ത്യയുടെ വിജയം ലോകമെങ്ങുമുള്ള മാധ്യമങ്ങള്‍ ആഘോഷിച്ചു. പാലരിവട്ടം ശശിയുടെയും, കോച്ച് ഭാസ്കരന്റെയും കൂറ്റന്‍ ഫ്ലെക്സുകള്‍ ലോകത്തിലെ മൂന്നാം ലോകരാജ്യങ്ങളായ അമേരിക്ക, കാനഡ്, ഇറ്റലി, ബ്രിട്ടണ്‍. എന്നിവിടങ്ങളിലെ മുക്കിലും മൂലയിലും നിരന്നു. പാലാരിവട്ടം ശശി വറ്ഷങ്ങള്‍ക്കു മുന്നെയുള്ള ഫുട്ബോള്‍ ഇതിഹാസം മറ്ഡോണയുടെ പ്രതീകമായി മാറി.
ശശിയുടെ ഫോട്ടോ പതിച്ച ഇന്ത്യന്‍ ജഴ്സിയണിഞ്ഞ ആയിരക്കണക്കിനാരാധകറ് ഇന്ത്യയും അറ്ജന്റിനയും ആയി നടക്കുന്ന കോറ്ട്ടറ് ഫൈനല്‍ കാണാന്‍ എത്തിയിരുന്നു. പഴയ പ്രതാപമൊന്നുമില്ലാതെ എത്തിയ അറ്ജന്റീനയെ 3-0 നു തോല്പിച്ച് ഇന്ത്യ ലോകകപ്പിന്റെ സെമിയില്‍ കടന്നു. ഇപ്രാവശ്യം ശശി നേടിയ 1 ഗോളും, ലോകോത്തര ക്ലബ്ബുകളിലൊന്നായ യുവജന അരീക്കോടിന്റെ സ്റ്റാറ് സ്ട്രൈക്കറ് ബൈജു നേടിയ 2 ഗോളുകളുമാണ് ഇന്ത്യയെ വിജയിപ്പിച്ചത്.
സെമി ഫൈനലില്‍ എത്തിയതോട് കൂടി ഇന്ത്യ കപ്പ് നേടണം എന്ന എല്ലാ ഇന്ത്യകാരും ആഗ്രഹിച്ചു. സെമിയില്‍ ഇന്ത്യക്കു നേരിടാന്‍ ലോകത്തിലെ വികസിത രാജ്യങ്ങളിലൊന്നായ സുഡാന്‍ ആയിരുന്നു. കഴിഞ്ഞ 2 ലോകകപ്പിലും ജേതാക്കളായ സുഡാനെ മറുപടിയില്ലാത 2 ഗോളുകള്‍ക്കു തോല്പിച്ച് ഇന്ത്യ ഫൈനലില്‍ കടന്നു.
എന്റെ ജീവിതത്തിലെ അപൂറ്വ നിമിഷങ്ങളിലൂടെയായിരുന്നു ഞാന്‍ കടന്നു കൊണ്ടിരിക്കുന്നത്. എനിക്കു വിശ്വസിക്കാന്‍ പറ്റുന്നില്ല. ഇന്ത്യ ലോകകപ്പു ഫൈനലില്‍??
ഇന്ത്യ കപ്പു നേടുമോ?, അതും 6 തവണ ലോകകപ്പു നേടുകയും നിലവിലെ റണ്ണറപ്പും, ലോക പോലീസ് ചമയുന്ന എത്യോപ്പ്യയുമായി? ലോകത്തിലെ വികസിത രാജ്യങ്ങളിലൊന്നായ എത്യോപ്പ്യ യിലെ കളിക്കാരാണ്‍ ലോക ഫുട്ബോള്‍ അടക്കി വാഴുന്നത്. എങ്ങിനെയെകിലും ഇന്ത്യ ജയിച്ചെ തീരു..ഇന്ത്യ മുഴുവന്‍ പ്രാറ്തനയിലായി, ഇന്ത്യയും എത്യോപ്യയും തമ്മിലുള്ളാ മത്സരം കാണാന്‍, ആകാംക്ഷയോടെ ആരാധകറ് കാത്തിരുന്നു. ലോക കപ്പു ഫുട്ബോളിന്റെ ടെലികാസ്റ്റിങ് അവകാശം കൂദറ TV ക്കു ആയിരുന്നു. ലോകമെങ്ങുമുള്ള ഫുട്ബോള്‍ പ്രേമികള്‍ കൂദറയില്‍ കണ്ണും നട്ടിരുന്നു.
ഒടുവില്‍ ആ ദിനം വന്നെത്തി. ഇന്ത്യയും എത്യോപ്യയും തമ്മിലുള്ള ലോകകപ്പു ഫൈനല്‍. ലോകവും ഇന്ത്യയും കാത്തിരുന്ന ആ അപൂര്‍വ നിമിഷം. സ്റ്റേഡിയം മുഴുവന്‍ ഇന്ത്യയുടെ കൊടികള്‍. വന്ദേമാതരം ആലപിച്ചുകൊണ്ട് കളി തുടങ്ങി. പാലാരിവട്ടം ശശിയും, കൂട്ടരും എത്യോപ്യന്‍ ഗോള്‍ മുഖം ആക്രമിച്ചു കൊണ്ടേയിരുന്നു. ഒടുവില്‍ കരിപ്പെട്ടി വാസുവിന്റെ പാസ് സ്വീകരിച്ച് ഗോള്‍ പോസ്റ്റിനെ ലക്ഷ്യമാക്കി തൊടുത്ത ശശിയുടെ ഷോട്ട് ലക്ഷ്യം കണ്ടു. അങ്ങിനെ ആ ഗോളിന്റെ പിന്‍ബലത്തില്‍ ഇന്ത്യക്ക് ലോകകപ്പ് ഫുട്ബോള്‍ കിരീടം...... ഞാനും ദാസനും ഗ്യാലറിയിലിരുന്ന് തുള്ളിച്ചാടി. ഇതെല്ലാം കണ്ടു നിന്ന തൊട്ടടുത്തിരുന്ന എത്യോപ്യക്കാരനായ ഒരു കറുപ്പന്‍ ദേഷ്യം കൊണ്ട് എന്നെ ഒരു ചവിട്ട്.
എന്റെ പടച്ചോനെ എന്നും പറഞ്ഞ് ഞാന്‍ നിലത്തടിച്ച് വീണു,…. എന്താ മനുഷ്യാ..ഇത്..എന്തു പറ്റി..എന്നും ചോദിച്ച് എന്റെ ഭാര്യ ചാടിയെഴുന്നേറ്റു,,,,,, ഞാനപ്പോഴും സോമാലിയയില്‍ തന്നെയായിരുന്നു. ഞാന്‍ സന്തോഷം കൊണ്ട് പറഞ്ഞു, നമ്മുടെ ഇന്ത്യ ലോകകപ്പു ഫുട്ബോള്‍ ജയിച്ചു കപ്പ് നേടി…
അവള്‍ പൊട്ടിച്ചിരിച്ച് കൊണ്ട് പറഞ്ഞ്, അതെയ്…എന്നിട്ട് ആ കപ്പ് എന്ത് ചെയ്തു??....
അപ്പൊഴാണ് ഞാന്‍ കണ്ടത് ഒരു സ്വപ്നമാണെന്ന തിരിച്ചറിവുണ്ടായത്, ആ എത്യോപ്യക്കാരന്റെ ചവിട്ടു കൊണ്ട് ഞാന്‍ വീണത് കട്ടിലിനടിയിലേക്കായിരുന്നു.
പാതിരാ വരെ കൂട്ടാളികളെയും കണ്ട് കളികണ്ട് മനുഷ്യന്റെ സ്വൈര്യം നഷിപ്പിചചതും പോരാ, ഓരൊ, ഭീകര സ്വപ്നങ്ങള്‍ കണ്ട് മനുഷ്യന്റെ ഉറക്കം കെടുത്തുകയും ചെയ്യുമെന്നു പറഞ്ഞ് പതിവു പോലെ അവള്‍ കൂറ്ക്കം വലിച്ചുറങ്ങന്‍ തുടങ്ങി…....
കടപ്പാട് - ദാസന്‍ കൂഴക്കോട് - (http://www.dasantelokam.blogspot.com/)